ക്യാമറയുള്ള വീട്ടിൽ താൻ എന്തിന് പോണമെന്നു അഹാന കൃഷ്ണകുമാർ: വീട് തന്നെ ബിഗ്‌ബോസ് കേന്ദ്രമായ കൃഷ്ണകുമാറിന്റെ മകളുടെ വെളിപ്പെടുത്തൽ ഇങ്ങനെ
തേർഡ് ഐ ബ്യൂറോ
കൊച്ചി: മോഹൻലാൽ നേതൃത്വം നൽകുന്ന മൂന്നാം ബിഗ്‌ബോസിൽ ആരാവും താരങ്ങളെന്ന ചർച്ചയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സജീവം. സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത് ഓരോ ദിവസവും ഓരോ പേരുകളാണ്. ആരാണ് ബിഗ് ബോസിൽ എത്തുക, ആരാകും നിർണ്ണായകമായ താരം എന്നിങ്ങനെയാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. ഇതിനിടെയാണ് സീരിയൽ താരവും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണകുമാറിന്റെ പേരാണ് ഇപ്പോൾ കേൾക്കുന്നത്.
ഇതിനിടെയാണ് അഹാന ഇതിനുള്ള കൃത്യമായ മറുപടി നൽകിയിരിക്കുന്നത്. താൻ ബിഗ് ബോസ് പരിപാടിയുടെ പുതിയ സീസണിന്റെ ഭാഗമാകുന്നില്ലെന്ന് നടി അഹാന കൃഷ്ണ. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഇക്കാര്യം പറഞ്ഞത്. ഇത് സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകൾ വ്യാജമാണെന്നും താൻ ബിഗ് ബോസ് പരിപാടി കാണാറില്ലെന്നും നടി പറയുന്നുണ്ട്. അഹാന കൃഷ്ണ പരിപാടിയുടെ ഭാഗമാകുമെന്ന് പറഞ്ഞുകൊണ്ടുള്ള വാർത്തകൾ അടുത്തിടെ പുറത്തുവരികയും ദേശീയ മാദ്ധ്യമങ്ങൾ ഉൾപ്പെടെയുള്ളവർ അത് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘രണ്ടു മൂന്നു ദിവസമായി കുറേപേർ എന്നോട് ചോദിക്കുന്നു, ബിഗ് ബോസിൽ ഉണ്ടോ ഇത്തവണ. അതൊരു വ്യാജ വാർത്തയാണ്. എല്ലാ ആദരവോടെയും പറയട്ടെ, ബിഗ് ബോസ് ഞാൻ കാണുന്ന ഒരു ഷോ അല്ല. എന്റെ വീട് തന്നെ ഒരു മിനി ബിഗ് ബോസ് ആണ്. ഒരു ക്യാമറയുള്ള പരിപാടിയിൽ പോയി എന്തിനു ഞാൻ ഇരിക്കണം.’- ഇങ്ങനെയാണ് അഹാന തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്.
ജനുവരി ആദ്യമാണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്ന വിവരം മോഹൻലാൽ പ്രഖ്യാപിച്ചത്. ഫെബ്രുവരി 14നാണ് ഷോയുടെ മൂന്നാം സീസൺ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുക. ഭാഗ്യലക്ഷ്മി, നോബി മാർക്കോസ്, ബോബി ചെമ്മണ്ണൂർ എന്നിവരുടെ പേരുമായി ഷോയുമായി ബന്ധപ്പെട്ട് ഉയർന്നുകേൾക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ ഇതുവരെ വ്യക്തത പാലിച്ച് ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷമായിരിക്കും മത്സരാർത്ഥികൾ ബിഗ് ബോസ് ഹൗസിൽ കയറുക.