എൽദോസ് കുന്നപ്പള്ളിയുടെ മാപ്പു പറച്ചിലിനു പിന്നിൽ മത തീവ്രവാദ ശക്തികളുടെ സമ്മർദ്ദവും ന്യൂനപക്ഷവോട്ട് രാഷ്ട്രീയവും: എൻ .ഹരി

എൽദോസ് കുന്നപ്പള്ളിയുടെ മാപ്പു പറച്ചിലിനു പിന്നിൽ മത തീവ്രവാദ ശക്തികളുടെ സമ്മർദ്ദവും ന്യൂനപക്ഷവോട്ട് രാഷ്ട്രീയവും: എൻ .ഹരി

സ്വന്തം ലേഖകൻ

കോട്ടയം : ഭാരതത്തിൻ്റെ അഭിമാനസ്തംഭം എന്ന് വിശേഷിപ്പിക്കാവുന്ന അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണ നിധിയിലേക്ക് സംഭാവന നല്കിയതിൻ്റെ പേരിൽ സ്ഥലം എം എൽ എ ഏൽദോസ് കുന്നപ്പള്ളി മാപ്പുപറയേണ്ടി വന്നുവെങ്കിൽ കോൺഗ്രസ് മതേതരമാണോ അതോ മതാധിഷ്ഠിതമാണോ എന്ന് ഒന്ന് പുനഃപരിശോധിക്കുന്നത് ഉത്തമമാണെന്ന് ബിജെപി സംസ്ഥാന സമിതി അംഗം എൻ.ഹരി ആരോപിച്ചു.

മതതീവ്രവാദം തലയ്ക്ക് പിടിച്ച എസ്.ഡി.പി.ഐ പോലെയുള്ള ഭീകര സംഘടനകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന് കേരളം നല്കേണ്ടി വരുന്ന വിലയുടെ ചെറു സൂചനകളാണ് പെരുംമ്പാവൂരിൽ കണ്ടത്. ദേശീയതയുടെ പ്രതിരൂപമായ ശ്രീരാമചന്ദ്രഭഗവാൻ്റെ ക്ഷേത്രനിർമ്മാണത്തിന് ഒരു ജനപ്രതിനിധി സംഭാവന കൊടുത്തപ്പോൾ പെരുമ്പാവൂരിൽ അണപ്പൊട്ടിയ പ്രതിഷേധം എന്തുകൊണ്ട് പാലക്കാട് ഒരു ആറുവയസ്സുക്കാരനെ ബലികൊടുത്ത ഷാഹിദയ്ക്കു നേരെ നടന്നില്ല എന്നത് കേരളം നേരിടാൻ പോകുന്ന ദുരന്തത്തിൻ്റെ ദുഃസൂചനകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മതത്തിൻ്റെ പേരിൽ എന്ത് നെറികേട് വേണമെങ്കിലും കാട്ടാം എന്ന ചില ചിന്താഗതികളുടെ ഉദാഹരണങ്ങളാണ് പാലക്കാട്ടെ നരബലി.ഇതിനെതിരെ ചാനൽ ചർച്ചകളില്ല, സാംസ്കാരിക നായകരുടെ പ്രതിഷേധങ്ങളോ പ്രതികരണങ്ങളോ വിപ്ലവ പാർട്ടികളുടെ പ്രതിഷേധങ്ങളൊ ഇല്ല. കുടാതെ കത്വാ- ഉന്നാവ ഫണ്ട് പിരിവുകളില്ല തുടങ്ങി മലയാള മാധ്യമങ്ങൾവരെ ഈ വാർത്തയെ നിർവീര്യമാക്കി.ഇതാണ് ഇന്ന് ഭാരതം നേരിടുന്ന തീവ്രവാദ ശക്തികളുടെ വിജയം.

വാഗമണ്ണും, പെരുംമ്പാവൂരും ഇസ്ലാംതീവ്രവാദത്തിൻ്റെ വെറും പരീക്ഷണശാലയല്ല, മറിച്ച് കേരളം കത്തിക്കുവാൻ പോന്ന വിധ്വംസക പ്രവർത്തനത്തിൻ്റെ സംഭരണശാലയാണ്. കേരളത്തിൻ്റെ തീവ്രവാദ സംഭാവനയായ തടിയൻ്റവിട നസീറും, മദനിയും, സിദ്ദിഖി കാപ്പനും തുടങ്ങി എസ്.ഡി.പി.ഐയും, പോപ്പുലർ ഫ്രണ്ടും,, സിമിയും, ജമാ-അത്തയും ജനകീയ മുഖമെന്ന് ഇടതു-വലതുപക്ഷങ്ങൾ വിളിച്ചു കൂവുന്നതിനു പിന്നിൽ സംഘടിത വോട്ട് ബാങ്ക് രാഷ്ട്രീയമെന്നകാര്യം സ്പഷ്ടമാണ്.

എന്നാൽ അതു കൊണ്ട് കേരളത്തിനുണ്ടാകാൻ പോകുന്നത് ഇന്നലവരെ കാശ്മീരിനുണ്ടായ ഗതിയാണെന്ന കാര്യം നാം മറക്കരുത്.
കണ്ണൂരിൽ അശ്വനീ കുമാറിനെ കൊന്നപ്പോഴും, തൊടുപുഴയിൽ ജോസഫ് മാഷിൻ്റെ കൈ വെട്ടിയപ്പോഴും, മഹാരാജാസ് കോളെജിൽ അഭിമന്യുവിനെ അരിഞ്ഞു വീഴ്ത്തിയപ്പോഴും,പാലക്കാട്ട് ആറ് വയസ്സുകാരനെ നരബലി കൊടുത്തപ്പോഴും ഈ കേരളീയ സമൂഹം പ്രതികരിക്കാതെ സംയമനം പാലിച്ചു.

ഇത് മതതീവ്രവാദ ശക്തികളുടെ പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നതിനു സഹായകമായി. ഇവർക്കെതിരെ പ്രതികരിച്ചാൽ അവൻ വേട്ടയാടപ്പെടുമെന്ന് ജോസഫ് മാഷിലൂടെ അവർ തെളിയിച്ചതാണല്ലോ .ആ പേടിയുള്ളതുകൊണ്ടാണ് എൽദോസ് കുന്നപ്പള്ളി തൻ്റെ നട്ടെല്ല് നല്ലവണ്ണം വളച്ച്പിടിച്ച് മാപ്പു പറഞ്ഞതെന്നു വേണം കരുതാൻ.

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, ഹിന്ദുജനതയുടെ വോട്ടിൽ കണ്ണുവച്ച് കോൺഗ്രസ് നടത്തിയ “ശബരിമല ആചാര സംരക്ഷണ ബില്ല് ” എന്ന ആത്മാർത്ഥതയില്ലാത്ത പ്രസ്ഥാവന നടത്തിയ കോൺഗ്രസ് പാർട്ടിയുടെ നേതാക്കൻമരായ ചെന്നിത്തലയുടേയും ഉമ്മൻ ചാണ്ടിയുടേയും നിലപാട് എൽദോസ് കുന്നപ്പള്ളിയുടേതിനു സമാനമാണൊ എന്നറിയാൻ ഈ കേരളീയ സമൂഹത്തിന് താത്പര്യമുണ്ട്.

ഒരു ക്ഷേത്രത്തിന് സംഭാവന കൊടുത്തതിൻ്റെ പേരിൽ സമൂഹത്തിനോട് മാപ്പ് ചോദിക്കുന്ന കോൺഗ്രസാണ് ശബരിമലയെ സംരക്ഷിക്കുവാൻ ബില്ല് കൊണ്ടുവരുമെന്ന് പറഞ്ഞ്ഹിന്ദുക്കളെ കബളിപ്പിക്കുന്നത്. ശബരിമല സമരകാലത്ത് തെരുവിൽ മർദ്ദനമേറ്റു വങ്ങേണ്ടി വന്ന ആയിരക്കണക്കിന് വിശ്വാസികൾക്ക് പിന്തുണ പോലും കൊടുക്കാത്ത ചെന്നിത്തലയും, ഉമ്മൻ ചാണ്ടിയും ഇന്ന് ശബരിമല വിഷയം ഉയർത്തി കൊണ്ടുവരുന്നെങ്കിൽ അതിനു പിന്നിൽ അധികാരമെന്ന ഒരേയൊരു ലക്ഷ്യം മാത്രമാണ്.

സ്വന്തം സമൂഹത്തെ തള്ളി പറഞ്ഞ് ഇസ്ലാം തീവ്രവാദികളുടെ കൈയടി നേടിയ ഉമ്മൻ ചാണ്ടിയും, ചെന്നിത്തലയും മതേതര ജനതയ്ക്കു തന്നെ അപമാനമാണ്. ഇതു തന്നെയാണ് കോൺഗ്രസിൻ്റെ സ്ഥായിമുഖം. അതു കൊണ്ട്തന്നെയാണ് എൽദോസ് കുന്നപ്പള്ളിക്ക് മാപ്പ്പറയേണ്ടിവന്നതും. തെരഞ്ഞെടുപ്പ്ക്കാലത്ത് വോട്ടുതേടിവരുന്ന ഈ കോൺഗ്രസ് നേതാക്കൾ, വിശ്വസികളെ കൈയിലെടുക്കാൻ ക്ഷേത്രങ്ങളുടെ മുന്നിൽ സാഷ്ടാഗം പ്രണമിക്കുന്ന ദയനീയ കാഴ്ച ഇനിയനുവദിക്കാൻ യഥാർത്ഥ വിശ്വാസികൾ സമ്മതിക്കില്ലെന്ന് ചിന്തിക്കാം.

കാലങ്ങളായി നടക്കുന്ന ഇത്തരം കാപട്യങ്ങൾക്ക് മുന്നിൽ വീണുപോകുന്ന ഹിന്ദുവിൻ്റെ കാലം കഴിഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പ് സമയത്ത് “കുറിവരച്ചഎൽദോയും – കുറി മായ്ച്ച ഉണ്ണിത്താനും” കോൺഗ്രസുകരായിരുന്നു എന്നത് നാം മറക്കേണ്ട.
നുറ്റാണ്ടുകൾ നീണ്ട നിയമയുദ്ധത്തിനുശേഷം സ്വാഭിമാനം വീണ്ടെടുത്ത അയോദ്ധ്യയിൽ ഉയരുന്ന ക്ഷേത്രത്തിന് യഥാർത്ഥ വിശ്വാസി സമൂഹത്തിൻ്റെ ഒരു നാണയത്തുട്ട് ധാരാളമാണെന്ന കാര്യം കപട മതേതരൻ മരായ കോൺഗ്രസ് – കമ്യൂണിസ്റ്റ് സഹോദരൻമാർ മനസ്സിലാക്കിയാൻ നന്ന്. വലിയ വിപ്ലവചിന്ത വാരിവിതറുന്ന എം വി ഗോവിന്ദൻ സഖാവിന് വരെ ഭാരതത്തിൻ്റെ ആത്മാവ് ” ഹിന്ദുത്വ ആധ്യത്മികത”യാണെന്ന് മനസ്സിലായി.എന്നിട്ടും അമ്പത്തഞ്ചാണ്ട് ഭരിച്ച കോൺഗ്രസിന് ഇത് മനസ്സിലായില്ലെ ! അതൊ എന്നെത്തെപോലേയും ഇന്നും കോൺഗ്രസ് ന്യൂനപക്ഷത്തടവിലാണൊയെനും എൻ .ഹരി ചോദിച്ചു.