play-sharp-fill

തൊഴിൽ തട്ടിപ്പുകേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി സി.പി.ഐ പഞ്ചായത്തംഗം ; പണം വാങ്ങിയതും വ്യാജ നിയമന ഉത്തരവ് നൽകിയതും സരിത ; വ്യാജ നിയമന ഉത്തരവിനായി പണം കൈമാറിയതും സരിതയുടെ അക്കൗണ്ടിലേക്ക് ; സരിതയെ വാറണ്ട് കേസുകളിൽ പോലും അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചുകളിയ്ക്കുന്നുവെന്ന് പ്രതിപക്ഷം

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ തൊഴിൽ തട്ടിപ്പുകേസിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി കേസിലെ ഒന്നാം പ്ര്തിയും സിപിഐ പഞ്ചായത്തംഗവുമായ ടി.രതീഷ്. തട്ടിപ്പിൽ സരിതയാണ് മുഖ്യ ആസൂത്രകയെന്നും രതീഷ് പറയുന്നു. രതീഷ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് സരിതക്കെതിരെ കൂടുതൽ വെളിപ്പെടുത്തൽ നടത്തിയത്.തട്ടിപ്പിന്റെ മുഖ്യ ആസൂത്രണം സരിതയാണെന്നും തന്നെയും കബളിപ്പിച്ചു എന്നുമാണു ടി.രതീഷ് നൽകിയ ഹർജിയിലുണ്ട്. തൊഴിൽ നൽകാമെന്ന വ്യാജേനെ പണം വാങ്ങിയതും വ്യാജ നിയമന ഉത്തരവു നൽകിയതും സരിതയാണെന്നും രതീഷ് പറയുന്നു. എന്നാൽ തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിതയുടെ ശബ്ദരേഖയടക്കം പുറത്തു വന്നപ്പോൾ അതെല്ലാം […]

അഞ്ചുനേരം നിസ്‌കരിക്കുന്ന മുസൽമാനാണ് ഞാൻ, അനാഥ പെൺകുട്ടിയെ വിവാഹം കഴിച്ചു ; നീണ്ട മൗനത്തിന് ശേഷം കോടതി മുറിയിൽ വികാരഭരിതനായി വിതുരപെൺവാണിഭ കേസ് പ്രതി ; സുരേഷ് എങ്ങനെ ഷാജഹാനായെന്ന് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ കോട്ടയം: വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനും വിചാരണയ്ക്കുമൊടുവിലാണ് കഴിഞ്ഞ ദിവസം വിതുര പെൺവാണിഭ കേസിലെ വിധി വന്നത്. കേസിലെ ഒന്നാം പ്രതിയായ കൊല്ലം ജുബൈറ മൻസിലിൽ സുരേഷിനെ (ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാൻ ) കോടതി 24 വർഷമാണ് കഠിന തടവിന് ശിക്ഷിച്ചത്. വിതുരക്കേസ് നടക്കുന്ന സമയത്ത് ഇയാള്‍ സുരേഷ് ആയിരുന്നു. പൊലീസ് റെക്കോര്‍ഡിലെല്ലാം സുരേഷ് എന്ന് തന്നെയാണുള്ളത്. പിന്നീട് ഇയാള്‍ മതം മാറുകയും ഷംസുദീന്‍ മുഹമ്മദ് ഷാജഹാന്‍ എന്ന പേര് സ്വീകരിക്കുകയുമായിരുന്നു. ശിക്ഷാവിധിച്ചതിന് ശേഷം പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോയെന്നും കോടതി ചോദിച്ചു. എന്നാൽ […]

കർഷക ദ്രോഹ നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കുക ; കർഷക സമരത്തിന് ഐഖ്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സ് കോട്ടയം ജില്ലാ കമ്മിറ്റി

തേർഡ് ഐ ബ്യൂറോ കോട്ടയം : കർഷക സമരത്തിന് അഭിഭാഷകരുടെ ഐഖ്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സ് (IAL )കോട്ടയം ജില്ലാ കമ്മിറ്റി. ഇതിന്റെ ഭാഗമായി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കോടതി സെന്ററിൽ കർഷ സമരത്തിന് അഭിവാദ്യം അർപ്പിച്ച് ഹൃദയാഭിവാദന സദസ്സ് സംഘടിപ്പിച്ചു. കർഷക തൊഴിലാളി ഫെഡറേഷൻ (BKMU )കോട്ടയം ജില്ലാ സെക്രട്ടറി ജോൺ വി ജോസഫ് ഉത്ഘാടനം ചെയ്തു .അഡ്വ കെ അനിൽകുമാർ(AILU) , അഡ്വ ജോഷി ജേക്കബ് ( സമാജ്‌വാദി ജനപരിഷത് ദേശിയ ഉപാധ്യക്ഷൻ ) അഡ്വ […]

സംസ്ഥാന സർക്കാരിന്റെ പിൻവാതിൽ നിയമനത്തിനെതിരെ വടിയെടുത്ത് ഹൈക്കോടതി ; പി.എസ്.സിക്ക് നിയമനാധികാരമുള്ള കേരളാ ബാങ്കിൽ സർക്കാർ തിരുകി കയറ്റി സ്ഥിരപ്പെടുത്തുന്നത് 1850 സഖാക്കളെ : അനുഭാവികളെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെ വിശദീകരണം തേടി കോടതി

സ്വന്തം ലേഖകൻ കൊച്ചി: പിണറായി സർക്കാറിന്റെ പിൻവാതിൽ നിയമനത്തിനെതിരെ വടിയെടുത്ത് ഹൈക്കോടതി. ഭരണ കാലത്ത് തങ്ങളുടെ അനുഭാവികളെയെല്ലാം കഴിയുന്നിടത്തെല്ലാം തിരുകി കയറ്റുകയാണ് പിണറായി സർക്കാർ ചെയ്തത്. എന്നാൽ താൽക്കാലികമായി നിയമിച്ചവരെയെല്ലാം സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളാണ് ഇപ്പോൽ സർക്കാറിൽ നിന്നും ഉണ്ടായിരിക്കുന്നത്. പിഎസ്‌സിക്ക് നിയമന അധികാരമുള്ള കേരളാ ബാങ്കിൽ പിഎസ്‌സിയെ നോക്കുകുത്തിയാക്കി നിയമനം നടത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കേരള ബാങ്കിൽ പിൻവാതിൽ നിയമനത്തിലൂടെ 1850 ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനെതിരെയാണ് കോടതി. ഇതിനെതിരെ നൽകിയ ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെയും ബാങ്കിന്റെയും വിശദീകരണം തേടി. ഹർജി 15ന് […]

മുതിർന്ന സി.പി.ഐ നേതാവ് അഡ്വ.പി.കെ ചിത്രഭാനു നിര്യാതനായി

കോട്ടയം : മുതിർന്ന സി.പി.ഐ നേതാവും പ്ലാൻ്റേഷൻ കോർപ്പറേഷൻ മുൻ ചെയർമാനുമായ അഡ്വ.പി.കെ.ചിത്രഭാനു അന്തരിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം, സി.പി.ഐ ജില്ലാ സെക്രട്ടറി,കോട്ടയത്തെ സീനിയർ അഭിഭാഷകൻ,കോട്ടയം ബാർഅസോസിയേഷൻ പ്രസിഡന്റ്,പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ, ഐ.എ.എൽ സംസ്ഥാന പ്രസിഡന്റ്,കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ്, എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡെന്റ്, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ്,വിവിധ യൂണിയനുകളുടെ ഭാരവാഹി,സിനിമ സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച സഖാവിന്റെ വേർപാട് കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും പുരോഗമന പ്രസ്ഥാനങ്ങൾക്കും തീരാ നഷ്ടമാണ്.സംസ്കാരം ഫെബ്രുവരി 14 ഞായറാഴ്ച മൂന്നിന്.

പരാതി നൽകാനെത്തിയ യുവതിയെ വിവാഹ വാഗ്ദാനം നൽകി സി.ഐ . പീഡിപ്പിച്ചു ; 44കാരനായ പൊലീസ് ഇൻസ്‌പെക്ടർ റിമാൻഡിൽ ; യുവതിയെ പലതവണ പീഡിപ്പിച്ചത് ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്തിയതിന് ശേഷം വിവാഹം ചെയ്യാമെന്ന വാഗ്ദാനം നൽകി;

സ്വന്തം ലേഖകൻ തൃശൂർ: പരാതി പറയാൻ സ്റ്റേഷനിലെത്തിയ ബി.ടെക് ബിരുദധാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പൊലീസ് ഇൻസ്‌പെക്ടർ റിമാൻഡിൽ. യുവതിയെ പീഡിപ്പിച്ച എറണാകുളം മുളവുകാട് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മരട് സ്വദേശി പനച്ചിക്കൽ പി.ആർ. സുനുവിനെയാണ് (44) റിമാൻഡ് ചെയ്തിരിക്കുന്നത്. ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഡി. അജിത്കുമാറാണ് റിമാൻഡ് ചെയ്തത്.മുളവുകാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയതായിരുന്നു പട്ടികജാതിക്കാരിയായ യുവതി. തുടർന്ന് ഇയാൾ യുവതിയുമായി അടുപ്പം ഉണ്ടാക്കുകയും പലതവണ കാറിൽ വെച്ചും പ്രതിയുടെ വീട്ടിൽവെച്ചും പീഡിപ്പിച്ചുവെന്നാണ് പരാതി. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ […]

ചെന്നിത്തല ഗോപാലകൃഷ്ണൻ നായർ(85) നിര്യാതനായി

ആലപ്പുഴ: ബിജെപി ആലപ്പുഴ മുൻ ജില്ലാ പ്രസിഡൻറും,കർഷകമോർച്ച സംസ്ഥാന പ്രസിഡന്റും,ബിജെപി ദേശീയ കൗൺസിൽ അംഗവും ആയിരുന്ന അദ്ദേഹം ആദ്യകാല ജനസംഘ പ്രവർത്തകനായിരുന്നു. 1982 കാലഘട്ടത്തിൽ ആലപ്പുഴ ജില്ലയിൽ ബിജെപിക്ക് നേതൃത്വം നൽകി പാർട്ടിയെ വളർത്താൻ അശ്രാന്ത പരിശ്രമം നടത്തിയിരുന്നു. കെ.ജി മാരാർ ,കെ.രാമൻപിള്ള ,ഒ രാജഗോപാൽ തുടങ്ങിയ നേതാക്കൻമാരോടൊപ്പം സംസ്ഥാന നേതൃനിരയിൽ അദ്ദേഹം പ്രവർത്തിച്ചു.ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റായും മഹാത്മാ ഹൈസ്കൂൾ മാനേജർ, 95-ാം നമ്പർ എൻ എസ് എസ് കരയോഗം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ:രമണിക്കുട്ടിയമ്മ(റിട്ട. പഞ്ചായത്ത്‌ സെക്രട്ടറി) മക്കൾ:പരേതനായ ജി.പ്രിയദേവ്. ജി.ജയദേവ്(ബിജെപി […]

കാപ്പൻ യു.ഡി.എഫിലേക്ക്…..! എൽ.ഡി.എഫ് നീതികേട് കാണിച്ചു ; പാലായിലെ ജനങ്ങൾ എനിക്കൊപ്പം നിൽക്കുമെന്നും മാണി.സി.കാപ്പൻ

സ്വന്തം ലേഖകൻ കോട്ടയം: ദിവസങ്ങൾ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ഒടുവിൽ പ്രഖ്യാപനം. താനും തന്റെ കൂടെയുള്ളവരും ഇടതുമുന്നണി വിടുകയാണെന്ന് മാണി.സി കാപ്പൻ വ്യക്തമാക്കി. എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്കാണ് കാപ്പൻ ചുവട് മാറുന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കില്ലെന്നും, ഘടകകക്ഷിയായിട്ടായിരിക്കും യുഡിഎഫിൽ എത്തുകയെന്നും മാണി സി കാപ്പൻ അറിയിച്ചു. ‘എൽ ഡി എഫ് നീതികേട് കാണിച്ചു. പാലായിലെ ജനങ്ങൾ എനിക്കൊപ്പം നിൽക്കും. ‘ മാണി സി കാപ്പൻ പറഞ്ഞു. കേന്ദ്ര നേതൃത്വം കൈവിട്ടിട്ടില്ലെന്നും, ഒപ്പം പുതിയ പാർട്ടിയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫിലേക്ക് എത്തുന്നതിന് മുന്നോടിയായി […]

എം എസ് ശിവകുമാർ നിര്യാതനായി

തിരുനക്കര: വടക്കേനട കൊട്ടാരത്തിൽ വീട്ടിൽ എം എസ് ശിവകുമാർ (72) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 13 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ. ഭാര്യ അംബിക ദേവി കെ എ , മകൻ: അരുൺ ശിവകുമാർ മകൾ അപർണ്ണ, മരുമകൻ രാകേഷ്.

ചിന്താ ജെറോം ഇടതു സ്ഥാനാർത്ഥിയാകുമോ..? വനിതയും യുവതിയുമായ ചിന്തയ്ക്ക് വിജയിക്കുന്ന സീറ്റ് സി.പി.എം നൽകിയേക്കും; നിർണ്ണായകമായ വെളിപ്പെടുത്തലുമായി ചിന്ത ജെറോ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡിവൈ.എഫ്.ഐ നേതാവും യുവജന ക്ഷേമബോർഡ് അദ്ധ്യക്ഷയുമായ ചിന്താ ജെറോം നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേയ്ക്കും. ചിന്ത മത്സരിച്ചേയ്ക്കുമെന്ന സൂചന പാർട്ടി നേതൃത്വം നൽകുന്നുണ്ട്. യുവജന വനിതാ പ്രാതിനിധ്യമെന്ന പേരിലാണ് ചിന്താജെറോമിന്റെ പേര് സി.പി.എം പരിഗണിക്കുന്നത്. എന്നാൽ, തിരഞ്ഞെടുപ്പിൽ മത്സരിക്കുകയോ ഏതെങ്കിലും ചുമതലകളിൽ എത്തുകയോ ചെയ്യുക എന്നതല്ല രാഷ്ട്രീയമെന്നും ജനങ്ങളെ സേവിക്കലാണ് രാഷ്ട്രീയമെന്നു ചിന്ത ജെറോ പ്രതികരിച്ചു. ഇടതുപക്ഷം ഏറ്റവും മികച്ച സ്ഥാനാർത്ഥികളെ തന്നെ നിയമസഭാ തിരടുപ്പിൽ രംഗത്തിറക്കുമെന്നും ചിന്ത ജെറോം പറഞ്ഞു. ഒരു മലയാള വാർത്താ മാദ്ധ്യമത്തോടാണ് അവർ ഇക്കാര്യം പറഞ്ഞത്. […]