ചെന്നിത്തല ഗോപാലകൃഷ്ണൻ നായർ(85) നിര്യാതനായി

ചെന്നിത്തല ഗോപാലകൃഷ്ണൻ നായർ(85) നിര്യാതനായി

Spread the love

ആലപ്പുഴ: ബിജെപി ആലപ്പുഴ മുൻ ജില്ലാ പ്രസിഡൻറും,കർഷകമോർച്ച സംസ്ഥാന പ്രസിഡന്റും,ബിജെപി ദേശീയ കൗൺസിൽ അംഗവും ആയിരുന്ന അദ്ദേഹം ആദ്യകാല ജനസംഘ പ്രവർത്തകനായിരുന്നു. 1982 കാലഘട്ടത്തിൽ ആലപ്പുഴ ജില്ലയിൽ ബിജെപിക്ക് നേതൃത്വം നൽകി പാർട്ടിയെ വളർത്താൻ അശ്രാന്ത പരിശ്രമം നടത്തിയിരുന്നു. കെ.ജി മാരാർ ,കെ.രാമൻപിള്ള ,ഒ രാജഗോപാൽ തുടങ്ങിയ നേതാക്കൻമാരോടൊപ്പം സംസ്ഥാന നേതൃനിരയിൽ അദ്ദേഹം പ്രവർത്തിച്ചു.ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റായും മഹാത്മാ ഹൈസ്കൂൾ മാനേജർ, 95-ാം നമ്പർ എൻ എസ് എസ് കരയോഗം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
ഭാര്യ:രമണിക്കുട്ടിയമ്മ(റിട്ട. പഞ്ചായത്ത്‌ സെക്രട്ടറി) മക്കൾ:പരേതനായ ജി.പ്രിയദേവ്. ജി.ജയദേവ്(ബിജെപി സംസ്ഥാന കമ്മറ്റി അംഗം)
മരുമക്കൾ:നിഷ പ്രിയദേവ്(പുലിയൂർ സഹകരണ ബാങ്ക്), വിജയലക്ഷ്മി(അധ്യാപിക, മഹാത്മാ ഹൈസ്കൂൾ).  സംസ്കാരം  ഞായറാഴ്ച 11 മണിക്ക് സ്വവസതിയിൽ