മുതിർന്ന സി.പി.ഐ നേതാവ് അഡ്വ.പി.കെ ചിത്രഭാനു നിര്യാതനായി

മുതിർന്ന സി.പി.ഐ നേതാവ് അഡ്വ.പി.കെ ചിത്രഭാനു നിര്യാതനായി

Spread the love

കോട്ടയം : മുതിർന്ന സി.പി.ഐ നേതാവും പ്ലാൻ്റേഷൻ കോർപ്പറേഷൻ മുൻ ചെയർമാനുമായ അഡ്വ.പി.കെ.ചിത്രഭാനു അന്തരിച്ചു.
സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം, സി.പി.ഐ ജില്ലാ സെക്രട്ടറി,കോട്ടയത്തെ സീനിയർ അഭിഭാഷകൻ,കോട്ടയം ബാർഅസോസിയേഷൻ പ്രസിഡന്റ്,പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ, ഐ.എ.എൽ സംസ്ഥാന പ്രസിഡന്റ്,കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ്, എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡെന്റ്, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ്,വിവിധ യൂണിയനുകളുടെ ഭാരവാഹി,സിനിമ സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച സഖാവിന്റെ വേർപാട് കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും പുരോഗമന പ്രസ്ഥാനങ്ങൾക്കും തീരാ നഷ്ടമാണ്.സംസ്കാരം ഫെബ്രുവരി 14 ഞായറാഴ്ച മൂന്നിന്.