play-sharp-fill

അഴിമതിക്കാരനായ ഡോക്ടർക്ക് കൊടിപിടിച്ച് ആംബുലൻസ് ഡ്രൈവറും, പ്രാദേശിക രാഷ്ട്രീയ നേതാവും: പരാതിക്കാരനെ സമ്മർദത്തിലാക്കാനും നീക്കം; അഴിമതിക്കാർ വളരുന്നതെങ്ങനെ എന്നതിനു നേർ തെളിവ് പുറത്ത്; കൈക്കൂലിക്കാരന് അനുകൂലമായി വാർത്ത എഴുതണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസിലേക്കും അജ്ഞാതൻ്റെ ഫോൺ വിളി

തേർഡ് ഐ ബ്യൂറോ കോട്ടയം: അഴിമതിക്കാരനായ ഡോക്ടർ അറസ്റ്റിലായിട്ടും ഇയാൾക്കും സംഘത്തിനും കൊടിപിടിച്ച് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും. കൈക്കൂലിക്കൊള്ളകാരനായ ഡോക്ടർക്കെതിരെ പരാതി നൽകിയ, കെട്ടിട നിർമ്മാണ തൊഴിലാളിയായ സാധാരണക്കാരനെ സമ്മർദത്തിലാക്കി കേസ് ഒതുക്കി തീർക്കാനുള്ള ശ്രമമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വൈക്കം താലൂക്ക് ആശുപത്രിയിലെ സർജൻ തിരുവനന്തപുരം സ്വദേശിയായ ശ്രീരാഗാണ് കെട്ടിട നിർമ്മാണ തൊഴിലാളിയായ രോഗിയിൽ നിന്നും 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഡോക്ടറെ സംരക്ഷിക്കുന്നതിനും, പരാതി ഒതുക്കിത്തീർക്കുന്നതിനുമായി രാഷ്ട്രീയ […]

ഇൻസ്റ്റഗ്രാമിൽ രണ്ട് മില്യൺ ഫോളോവേഴ്‌സുമായി മഞ്ഞപ്പട ; നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ ഫുട്‌ബോൾ ക്ലബ്ബായി കേരള ബ്ലാസ്റ്റേഴ്‌സ്

സ്വന്തം ലേഖകൻ കൊച്ചി: ഇൻസ്റ്റഗ്രാമിൽ രണ്ടു മില്യൺ (ഇരുപത് ലക്ഷം) ഫോളോവേഴ്‌സുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി. സമ്പന്നമായ ഒരു ഫുട്‌ബോൾ പാരമ്പര്യമാണ് കേരളത്തിനുള്ളത്, ഇത്തരം നാഴികക്കല്ലുകൾ കായികവിനോദത്തോടും കേരള ബ്ലാസ്‌റ്റേഴ്‌സിനോടും വർധിച്ചു വരുന്ന ആരാധകരുടെ സ്‌നേഹത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ്. ഞങ്ങൾ രാജ്യത്തെ ഏറ്റവും വലിയ ആരാധകകൂട്ടമുള്ള ഫുട്‌ബോൾ ക്ലബ്ബാണെന്നും, രാജ്യത്ത് കൂടുതൽ ആരാധകർ പിന്തുടരുന്ന സ്‌പോർട്‌സ് ക്ലബ്ബുകളിലൊന്നാണെന്നും അറിയുന്നത് നമുക്കെല്ലാവർക്കും അഭിമാനകരമായ നിമിഷമാണെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു. കെബിഎഫ്‌സി കഴിഞ്ഞ ആറ് വർഷത്തിനിടെ ബ്രാൻഡ് അതിശക്തമായി വളർന്നു, ഇത്തരം […]

സ്ഥലം പാട്ടത്തിനെടുത്ത് കഞ്ചാവ് കൃഷി, വിളവെടുക്കാനും അതിർത്തി കടത്താനും ആദിവാസികൾ ; ഹൈവേയിൽ എത്തിയാൽ ഏറ്റുവാങ്ങാൻ ആയുധങ്ങളുമായി സംഘങ്ങൾ : ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് വൻ തോതിൽ കഞ്ചാവ് കടത്തിയിരുന്ന ഷറഫുദ്ദീൻ ശരിക്കുമൊരു ഡോൺ

സ്വന്തം ലേഖകൻ ആലുവ: ആന്ധ്രയിൽ നക്‌സൽ സംഘങ്ങളുടെ പ്രവർത്തന മേഖലയായ പഡേരുവിൽ സ്ഥലം പാട്ടിനെടുത്ത് അടുപ്പക്കാരെ മാത്രം ഉൾപ്പെടുത്തി വിസ്തൃതമായ പ്രദേശത്ത് കൃഷി. കഞ്ചാവ് കൃഷിയിൽ നിന്നും വിളവെടുക്കാനും അതിർത്തി കടത്താനും പ്രയോജനപ്പെടുത്തിയതാകട്ടെ ആദിവാസികളെ. വിളവെടുത്ത് ചരക്ക് ഹൈവേയിൽ എത്തിച്ചാൽ ഏറ്റുവാങ്ങാൻ ചുമതലപ്പെടുത്തിയിരുന്നത് ആയുധങ്ങളുമായി എന്തിനും തയ്യാറെടുത്തുനിൽക്കുന്ന സംഘങ്ങളെ. ആന്ധ്രയിൽ നിന്നും കേരളത്തിലേയ്ക്ക് വൻ തോതിൽ കഞ്ചാവ് കടത്തിയിരുന്ന പാലക്കാട് ചോക്കാട് ചാലുവരമ്പ് ഷറഫുദീനെ(39)ക്കൂറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറതത്്. വർഷങ്ങളായി ഷറഫുദ്ദീൻ ആന്ധ്രയിൽ നിന്നും വൻതോതിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ചിരുന്നതായിട്ടാണ് […]

പുതുപ്പള്ളിയുടെ വികസന മുരടിപ്പ് : ഉമ്മൻ ചാണ്ടിയുടെ വസതിയിലേക്ക് യുവമോർച്ചയുടെ പ്രതിഷേധ മാർച്ച്

സ്വന്തം ലേഖകൻ കോട്ടയം : അൻപതു വർഷത്തിലേറെയായി പുതുപ്പള്ളി എംഎൽഎയായും 7 വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയായും ഇരുന്ന ഉമ്മൻ ചാണ്ടിയുടെ കപട വാഗ്ദാനങ്ങളെ പൊതുജനമധ്യത്തിൽ തുറന്നു കാണിക്കുന്നതിനായി ഉമ്മൻ ചാണ്ടിയുടെ പുതുപ്പളിയിലെ വസതിയിലേക്ക് യുവമോർച്ച കോട്ടയം ജില്ലാ കമ്മറ്റി ഫെബ്രുവരി 14 ഞായർ രാവിലെ 10 മണിക്ക് പ്രതിഷേധ മാർച്ച് നടത്തുന്നു. വാകത്താനംപനച്ചിക്കാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കാനായി 34 വർഷങ്ങൾക്കു മുൻപ് പണി ആരംഭിച്ച പാലക്കാലുങ്കൽ പാലം, കോടികൾ പാഴാക്കി വെറും 5 തൂണുകൾ മാത്രം വെള്ളത്തിൽ നിർത്തി ഉപേക്ഷിച്ച അയർക്കുന്നം പാറക്കടവ് പാലം, […]

ആലപ്പുഴ ബൈപ്പാസിലെ മേൽപ്പാലത്തിൽ വാഹനം നിർത്തി സെൽഫിയെടുക്കാൻ ശ്രമിച്ചവർക്ക് 12000 രൂപ പിഴ ; നോ പാർക്കിംഗ് നിയമം ലംഘിച്ചതിനാണ് പിഴയിടാക്കിയതെന്ന വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ് അധികൃതർ

സ്വന്തം ലേഖകൻ ആലപ്പുഴ: ബൈപ്പാസിലെ മേൽപ്പാലത്തിൽ വാഹനം നിർത്തി സെൽഫിയെടുക്കാൻ ശ്രമിച്ച 12 പേർക്ക് പിഴ ശിക്ഷ നൽകി മോട്ടോർ വാഹന വകുപ്പ്. എലിവേറ്റഡ് ഹൈവേയിൽ വാഹനം നിർത്തി സെൽഫിയെടുക്കാൻ ശ്രമിച്ച 12 പേർക്ക് 12000 രൂപയാണ് പിഴയായി മോട്ടോർ വാഹനവകുപ്പ് ഈടാക്കിയിരിക്കുന്നത്. അതേസമയം നോപാർക്കിംഗ് നിയമം ലംഘിച്ചതിനാണ് പിഴ ഈടാക്കിയതെന്ന വിശദീകരണമാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ നൽകിയിരിക്കുന്നത്.കഴിഞ്ഞ ദിവസം മാത്രം ഇത്തരത്തിൽ നിയമം ലംഘിച്ച 12 വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ ടൗൺ സ്പെഷ്യൽ സ്‌ക്വാഡ് കേസ് എടുത്തത്. ഇവരിൽ നിന്ന് […]

പിണറായി സർക്കാരിന്റെ കാലത്ത് തട്ടിപ്പും കൊള്ളയും തുറന്ന് കാണിച്ചാൽ അവരുടെ ഗതി അധോഗതി ; മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലെ തീവെട്ടിക്കൊള്ള ചൂണ്ടിക്കാണിച്ച ജെ.ജയനാഥ് ഐ.പി.എസിന് കമാൻഡന്റ് പദവി തെറിച്ചു ; അടൂർ ബറ്റാലിയനിലെ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന യുവ ഐപിഎസുകാരനെ മാറ്റിയത് കോസ്റ്റൽ പൊലീസിലെ അപ്രധാന തസ്തികയിലേക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ അഴിമതി പുറത്തുകൊണ്ടുവരുന്ന വിസിൽ ബ്ലോവർമാരെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് വിശ്വസിച്ച് ആരെങ്കിലും തട്ടിപ്പും കൊള്ളയും തുറന്നു കാണിച്ചാൽ അവരുടെ ഗതി അധോഗതിയായിരിക്കും. ഇതിന് ഉദാഹരണമാണ് അടൂർ ബെറ്റാലിയനിലെ സബ്‌സിഡിയറി കാന്റീൻ അഴിമതി അന്വേഷിച്ച് സർക്കാരിന് റിപ്പോർട്ട് നൽകിയ കെ.എ.പി 3 ബറ്റാലിയൻ കമാഡാന്റായിരുന്നു ജെ.ജയനാഥ് ഐപിഎസിനെ സ്ഥലം മാറ്റിയ നടപടി. അഴിമതി അന്വേഷിച്ച് റിപ്പോർട്ട് നൽകിയ ജെ.ജയനാഥിനെ അസിസ്റ്റന്റ് കമാൻഡന്റ് പദവയിൽ നിന്നും കോസ്റ്റൽ പൊലീസ് എഐജിയായാണ് നിയമിച്ചത്. മുഖ്യമന്ത്രിയുടെ വകുപ്പിന് […]

തിരഞ്ഞെടുപ്പ് സ്ഥലം മാറ്റം; ഡി.ജി.പിയുടെ ഉത്തരവ് മറികടക്കാൻ ക്വാറന്റയിനിലാണെന്ന തന്ത്രം പുറത്തിറക്കി എസ്.എച്ച്.ഒ; കൊവിഡ് രോഗിയുമായി സമ്പർക്കമുണ്ടെന്നു കഥയിറക്കി ക്വാറന്റയിനിൽ പോയത് കൊവിഡ് രോഗിയായ എ.എസ്.ഐയെ സ്‌റ്റേഷനിൽ ഡ്യൂട്ടിയ്ക്കായി വിളിച്ചു വരുത്തി വിവാദത്തിൽ കുടുങ്ങിയ ഇൻസ്‌പെക്ടർ

സ്വന്തം ലേഖകൻ കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സ്ഥലം മാറ്റത്തിനു വിധേയരായ പൊലീസ് ഉദ്യോഗസ്ഥരോട് ഫെബ്രുവരി എട്ടിനു മുൻപ് നിർബന്ധമായും ചുമതലയേറ്റെടുക്കണമെന്ന നിർദേശമാണ് സംസ്ഥാന പൊലീസ് മേധാവി നൽകിയിരുന്നത്. സംസ്ഥാനത്ത് സ്ഥലം മാറ്റ്ം ലഭിച്ച 90 ശതമാനം ഉദ്യോഗസ്ഥരും ഈ ദിവസം തന്നെ ഡ്യൂട്ടിയ്ക്കു ഹാജരാകുകയും ചെയ്തു. എന്നാൽ, കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ നിന്നും തിരുവനന്തപുരം റൂറലിലെ അയിരൂർ പൊലീസ് സ്റ്റേഷനിലേയ്ക്കു സ്ഥലം മാറ്റം വാങ്ങിയ എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ ഗോപകുമാറിനെതിരെയാണ് ഇപ്പോൾ ഗുരുതരമായ ആരോപണം ഉയരുന്നത്. ഫെബ്രുവരി അഞ്ചിനാണ് പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ […]

അഡ്വ. പി.കെ ചിത്രഭാനു ഓർമയായി; നഷ്ടമായത് സഹൃദയനായ കമ്മ്യൂണിസ്റ്റിനെ !

സ്വന്തം ലേഖകൻ കോട്ടയം: പി.കെ ചിത്രഭാനു ഓർമ്മ ആകുമ്പോൾ തികഞ്ഞ ഒരു കമ്മ്യുണിസ്റ്റിനെയും പ്രഗത്ഭനായ ആഭിഭാഷകനെയും സാമൂഹിക സംസ്‌കാരിക രംഗങ്ങളിൽ നറഞ്ഞു നിന്ന വ്യക്തിത്വത്തെയാണ് കോട്ടയത്തിന് നഷ്ടമാകുന്നത്. വൈയ്ക്കം മറവൻതുരത്ത് പാലാക്കടവിൽ യഥാസ്ഥിതിക കുടുബത്തിൽ ജനിച്ച ചിത്ര ഭാനു വിദ്യാഭ്യാസ കാലഘട്ടം മുതൽ കമ്മ്യുണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി തലയോലപ്പറമ്പ് വി.എച്ച്.എസ്സ് സ്‌കൂളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസ പൂർത്തീകരിച്ചതിന് ശേഷം എറന്നാകുളം സെന്റ് ആൽബർട്ട് കോളജിലെ സ്റ്റററുടൻസ് ഓർഗനൈസേഷൻ സ്ഥാപക പ്രസിഡണ്ട് ആയി പൊതുപ്രവർത്തനം ആരംഭിച്ചു.ഉടുപ്പി ലോ കോളജിൽ നിന്നും നിയമ ബിരുദം പൂർത്തിയാക്കിയ ചിത്രഭാനു […]

കുറെ സമയം എന്നെ കാണാതിരുന്നാൽ നീ എന്ത് ചെയ്യും…..! കവിഹൃദയം നിലയ്ക്കുന്നതിന് തലേന്ന് അനിൽ പനച്ചൂരാൻ ഭാര്യയോട് ചോദിച്ചതിങ്ങനെ ; അനുഭവം പങ്കുവെച്ച് മായ

സ്വന്തം ലേഖകൻ കൊച്ചി : മലയാളികളുടെ മനസിനെ ഏറെ വേദനിപ്പിച്ച ഒരു മരണമായിരുന്നു കവി അനിൽ പനച്ചൂരാന്റേത്. അനിലിനെക്കുറിച്ചുള്ള ഓർമകൾ പങ്കിടുകയാണ് ഭാര്യ മായ. മരിക്കുന്നതിന് തലേദിവസം കുറെ സമയം എന്നെ കാണാതിരുന്നാൽ നീ എന്ത് ചെയ്യും എന്ന അനിലിന്റെ ചോദ്യത്തിന് ഞാൻ വന്നു നോക്കി കണ്ടുപിടിക്കുമെന്നായിരുന്നു മായയുടെ മറുപടി. ഈ വാക്കുകൾ അദ്ദേഹം തന്റെ ഡയറിയിൽ കവിതയായി കുറിച്ചിടുകയും ചെയ്തിരുന്നു. കവിഹൃദയം നിലയ്ക്കുന്നതിന്റെ തലേദിവസം അദ്ദേഹം മായയോട് പറഞ്ഞ വാക്കുകളാണ് ആരാധകർ സങ്കടത്തോടെ ഏറ്റെടുത്തിരിക്കുന്നത്.പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് മായ അനിലിനെ കുറിച്ച് ആദ്യമായി കേൾക്കുന്നത്. […]

യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : വിരുന്ന് കഴിഞ്ഞെത്തിയ നൗഷീറ മുറിയിൽ കയറി, അടുക്കളയിൽ നിന്നും തിരച്ചെത്തിയപ്പോഴാണ് നൗഷീറയെ തൂങ്ങിയ നിലയിൽ കണ്ടെതെന്ന് റസാഖ് ; പുലർച്ചെ വീട്ടിൽ നിന്നും ബഹളം കേട്ടുവെന്ന് അയൽവാസികൾ

സ്വന്തം ലേഖകൻ കാസർകോട് : കാഞ്ഞങ്ങാട് അമ്പലത്തറിയിൽ ഭർത്താവിന്റെ വീട്ടിൽ യുവതിയെ ദുരൂഹത സാഹചര്യത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ. നൗഷീറയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. വ്യാഴ്ച്ച പുലർച്ചെ ഒന്നരമണിയോടെയാണ് കിടപ്പ് മുറിയിലെ ഫാനിന്റെ ഹുക്കിൽ ഷാളിൽ കുരുക്കിട്ട് നൗഷീറ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാൽ ഷാൾ അറുത്ത് നൗഷീറയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്നാണ് ഭർത്താവും ഭർതൃമാതാവും പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. നൗഷീറയുടെ മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് പരിശോധിക്കുമെന്ന് അമ്പലത്തറ പൊലീസ് വ്യക്തമാക്കി. അതേസമയം പുലർച്ചെ വീട്ടിൽ നിന്ന് ബഹളം കേട്ടിരുന്നതായി നാട്ടുകാർ പറയുന്നുണ്ട. ഇതിന്റെ […]