പിണറായി സർക്കാരിന്റെ കാലത്ത് തട്ടിപ്പും കൊള്ളയും തുറന്ന് കാണിച്ചാൽ അവരുടെ ഗതി അധോഗതി ; മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലെ തീവെട്ടിക്കൊള്ള ചൂണ്ടിക്കാണിച്ച ജെ.ജയനാഥ് ഐ.പി.എസിന് കമാൻഡന്റ് പദവി തെറിച്ചു ; അടൂർ ബറ്റാലിയനിലെ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന യുവ ഐപിഎസുകാരനെ മാറ്റിയത് കോസ്റ്റൽ പൊലീസിലെ അപ്രധാന തസ്തികയിലേക്ക്

പിണറായി സർക്കാരിന്റെ കാലത്ത് തട്ടിപ്പും കൊള്ളയും തുറന്ന് കാണിച്ചാൽ അവരുടെ ഗതി അധോഗതി ; മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലെ തീവെട്ടിക്കൊള്ള ചൂണ്ടിക്കാണിച്ച ജെ.ജയനാഥ് ഐ.പി.എസിന് കമാൻഡന്റ് പദവി തെറിച്ചു ; അടൂർ ബറ്റാലിയനിലെ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന യുവ ഐപിഎസുകാരനെ മാറ്റിയത് കോസ്റ്റൽ പൊലീസിലെ അപ്രധാന തസ്തികയിലേക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ അഴിമതി പുറത്തുകൊണ്ടുവരുന്ന വിസിൽ ബ്ലോവർമാരെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് വിശ്വസിച്ച് ആരെങ്കിലും തട്ടിപ്പും കൊള്ളയും തുറന്നു കാണിച്ചാൽ അവരുടെ ഗതി അധോഗതിയായിരിക്കും.

ഇതിന് ഉദാഹരണമാണ് അടൂർ ബെറ്റാലിയനിലെ സബ്‌സിഡിയറി കാന്റീൻ അഴിമതി അന്വേഷിച്ച് സർക്കാരിന് റിപ്പോർട്ട് നൽകിയ കെ.എ.പി 3 ബറ്റാലിയൻ കമാഡാന്റായിരുന്നു ജെ.ജയനാഥ് ഐപിഎസിനെ സ്ഥലം മാറ്റിയ നടപടി. അഴിമതി അന്വേഷിച്ച് റിപ്പോർട്ട് നൽകിയ ജെ.ജയനാഥിനെ അസിസ്റ്റന്റ് കമാൻഡന്റ് പദവയിൽ നിന്നും കോസ്റ്റൽ പൊലീസ് എഐജിയായാണ് നിയമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലെ അഴിമതി ചൂണ്ടിക്കാട്ടിയതിനെ അനിഷ്ടമാണ് അദ്ദേഹത്തിനെതിരായ നടപടിക്ക് വഴിവെച്ചത്. അപ്രധാന തസ്തികയിലേക്കുള്ള നിയമനത്തിൽ ജയനാഥിന് അതൃപ്തിയുണ്ടെന്നാണ് സൂചന. അദ്ദേഹം ലീവിൽ പ്രവേശിക്കമോ എന്നതാണ് ഇനി അറിയാനുള്ളത്.

2018 2019 കാലഘട്ടത്തിൽ പൊലീസ് കാന്റീനിൽ 42,29,956 രൂപയുടെ ചെലവാകാൻ സാധ്യത ഇല്ലാത്ത സാധനങ്ങൾ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് ജയനാഥിന്റെ റിപ്പോർട്ട്. ഉന്നത ഉദ്യോഗസ്ഥരുടെ വാക്കാൽ ഉള്ള നിർദേശ പ്രകാരമാണ് ഇത്തരത്തിലുള്ള വാങ്ങിക്കൂട്ടൽ നടന്നത്. പൊലീസ് ആസ്ഥാനത്തെ ഒരു വനിത ഉദ്യേഗസ്ഥയുടെ നിർദേശവും ഇതിന്റെ പിന്നിലുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ഇതിന് പുറമെ കാന്റീനിൽ നിന്ന് 11,33,777 രൂപയുടെ സാധനങ്ങൾ കാണാനില്ലെന്നും 224342 രൂപയുടെ കണക്കിൽപ്പെടാത്ത സാധനങ്ങൾ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രതിവർഷം 15 മുതൽ 20 കോടി രൂപ വരെ വിൽപ്പന നടക്കുന്ന കേരളത്തിലെ ചെറിയ കാന്റീനുകളിലൊന്നായ അടൂരിൽ ഇത്രയധികം ക്രമക്കേടുകൾ നടക്കുന്നുണ്ടെങ്കിൽ മറ്റ് കാന്റീനുകളിലും ഇതുപോലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ജയനാഥ് ഐപിഎസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ഇതിന് പുറമെ അടൂർ ബറ്റാലിയനിലെ പൊലീസുകാർക്ക് ഇലക്ഷൻ യാത്രാ ബത്ത നൽകാൻ വൈകിയത് ജെ ജയനാഥ് ഐപിഎസായിരുന്നു. ഈ അറിയിപ്പിന്റെ പേരിൽ ഐപിഎസുകാരന് നൽകിയത് കാരണം കാണിക്കൽ നോട്ടീസും.

എന്നാൽ വെട്ടിമുറിച്ചിട്ടാലും വേറിട്ട വഴി മാറ്റാത്ത ഭഗത് സിംഗിന്റെ പിൻതലമുറയാണ് താൻ എന്നും മെമോയ്ക്കുള്ള മറുപടിയിയായി പറഞ്ഞിരുന്നു. കുറച്ചു കാലമായി സേനയ്ക്കുള്ളിൽ അഴിമതിക്കെതിരെ നിലപാട് എടുത്ത് കൈയടി നേടുന്ന ഉദ്യോഗസ്ഥനാണ് ജയനാഥ്.