സ്ഥലം പാട്ടത്തിനെടുത്ത് കഞ്ചാവ് കൃഷി, വിളവെടുക്കാനും അതിർത്തി കടത്താനും ആദിവാസികൾ ; ഹൈവേയിൽ എത്തിയാൽ ഏറ്റുവാങ്ങാൻ ആയുധങ്ങളുമായി സംഘങ്ങൾ : ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് വൻ തോതിൽ കഞ്ചാവ് കടത്തിയിരുന്ന ഷറഫുദ്ദീൻ ശരിക്കുമൊരു ഡോൺ
സ്വന്തം ലേഖകൻ
ആലുവ: ആന്ധ്രയിൽ നക്‌സൽ സംഘങ്ങളുടെ പ്രവർത്തന മേഖലയായ പഡേരുവിൽ സ്ഥലം പാട്ടിനെടുത്ത് അടുപ്പക്കാരെ മാത്രം ഉൾപ്പെടുത്തി വിസ്തൃതമായ പ്രദേശത്ത് കൃഷി. കഞ്ചാവ് കൃഷിയിൽ നിന്നും വിളവെടുക്കാനും അതിർത്തി കടത്താനും പ്രയോജനപ്പെടുത്തിയതാകട്ടെ ആദിവാസികളെ.
വിളവെടുത്ത് ചരക്ക് ഹൈവേയിൽ എത്തിച്ചാൽ ഏറ്റുവാങ്ങാൻ ചുമതലപ്പെടുത്തിയിരുന്നത് ആയുധങ്ങളുമായി എന്തിനും തയ്യാറെടുത്തുനിൽക്കുന്ന സംഘങ്ങളെ. ആന്ധ്രയിൽ നിന്നും കേരളത്തിലേയ്ക്ക് വൻ തോതിൽ കഞ്ചാവ് കടത്തിയിരുന്ന പാലക്കാട് ചോക്കാട് ചാലുവരമ്പ് ഷറഫുദീനെ(39)ക്കൂറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറതത്്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വർഷങ്ങളായി ഷറഫുദ്ദീൻ ആന്ധ്രയിൽ നിന്നും വൻതോതിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ചിരുന്നതായിട്ടാണ് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഗ്രാമത്തിൽ നിന്നും കാര്യപരിശോധനകളില്ലാതെ പുറത്തുകടക്കാൻ കഴിയുന്നത് ആദിവാസികൾക്ക് മാത്രമാണ്.
അതുകൊണ്ടുതന്നെ ഇവരിലെ ചെറുപ്പക്കാരെ ഉപയോഗിച്ചാണ് ഇയാൾ കഞ്ചാവ് പുറത്തെത്തിച്ചിരുന്നത്. ഗ്രാമത്തിന്റെ അതിർത്തി കടത്തികൊടുത്താൽ പിന്നെ കാര്യങ്ങൾ നിയന്ത്രിക്കുക ഇയാൾ ചുതലപ്പെടുത്തിയിട്ടുള്ള ക്രിമിനലുകൾ ഉൾപ്പെട്ട സംഘങ്ങളാണെന്നാണ് ഇവിടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ നിന്നും വ്യക്തമായിട്ടുള്ളത്.
കൈമാറ്റം നടക്കുനത് ഹൈവേളികളിച്ചാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. കഞ്ചാവ് ഇടപാടുകളുടെ പ്രാധാന കേന്ദ്രം വിശാഖപട്ടണമായിരുന്നെന്നാണ് സൂചന.
മാസങ്ങൾക്ക് മുൻപ് 150 കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയ മൂന്നംഗസംഘത്തിൽ നിന്നാണ് ഷറഫുദ്ദീനെകുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്.തുടർന്ന് ഏറന്നാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ അങ്കമാലി ഇൻസെപ്കടർ സോണി മത്തായി ,എസ്‌ഐ ടി.എം സൂഫി എന്നിവരടങ്ങുന്ന പ്രത്യേക സംഘത്തെ കൂടുതൽ അന്വേഷണങ്ങൾക്കായി ചുമതലപ്പെടുത്തുകയായിരുന്നു.
വിശാഖപട്ടണം കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. നക്‌സൽ ഭീഷണി നിലനിൽക്കുന്നതിനാൽ ഷറഫൂദ്ദീനെ കൃഷിസ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തിട്ടില്ലന്നാണ് അറിയുന്നത്.
പഡേരുവിൽ നിന്നും കുറഞ്ഞ വിലയിൽ കിട്ടുന്ന കഞ്ചാവ് 10, 15 ഇരട്ടി വിലയ്ക്കാണ് മറ്റു സംസ്ഥാനങ്ങളിൽ വിൽപ്പന നടത്തുന്നതെന്നും പൊലീസ് സംഘം കണ്ടെത്തി. റിമാന്റിൽ കഴിയുന്ന ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ റോണി ആഗസ്റ്റിൻ, ഷൈജു ആഗസ്റ്റിൻ, ജീമോൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു