കുറെ സമയം എന്നെ കാണാതിരുന്നാൽ നീ എന്ത് ചെയ്യും…..! കവിഹൃദയം നിലയ്ക്കുന്നതിന് തലേന്ന് അനിൽ പനച്ചൂരാൻ ഭാര്യയോട് ചോദിച്ചതിങ്ങനെ ; അനുഭവം പങ്കുവെച്ച് മായ

കുറെ സമയം എന്നെ കാണാതിരുന്നാൽ നീ എന്ത് ചെയ്യും…..! കവിഹൃദയം നിലയ്ക്കുന്നതിന് തലേന്ന് അനിൽ പനച്ചൂരാൻ ഭാര്യയോട് ചോദിച്ചതിങ്ങനെ ; അനുഭവം പങ്കുവെച്ച് മായ

സ്വന്തം ലേഖകൻ

കൊച്ചി : മലയാളികളുടെ മനസിനെ ഏറെ വേദനിപ്പിച്ച ഒരു മരണമായിരുന്നു കവി അനിൽ പനച്ചൂരാന്റേത്. അനിലിനെക്കുറിച്ചുള്ള ഓർമകൾ പങ്കിടുകയാണ് ഭാര്യ മായ.

മരിക്കുന്നതിന് തലേദിവസം കുറെ സമയം എന്നെ കാണാതിരുന്നാൽ നീ എന്ത് ചെയ്യും എന്ന അനിലിന്റെ ചോദ്യത്തിന് ഞാൻ വന്നു നോക്കി കണ്ടുപിടിക്കുമെന്നായിരുന്നു മായയുടെ മറുപടി. ഈ വാക്കുകൾ അദ്ദേഹം തന്റെ ഡയറിയിൽ കവിതയായി കുറിച്ചിടുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കവിഹൃദയം നിലയ്ക്കുന്നതിന്റെ തലേദിവസം അദ്ദേഹം മായയോട് പറഞ്ഞ വാക്കുകളാണ് ആരാധകർ സങ്കടത്തോടെ ഏറ്റെടുത്തിരിക്കുന്നത്.പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് മായ അനിലിനെ കുറിച്ച് ആദ്യമായി കേൾക്കുന്നത്. അവിടെ നിന്ന് തുടങ്ങിയ പരിചയമാണ് പിന്നീട് പ്രണയമായതും വിവാഹത്തിലേക്ക് നയിച്ചതും.

തിരക്കഥാകൃത്തായിരുന്ന സിന്ധുരാജ് പലപ്പോഴും ചൊല്ലുന്ന കവിതയായിരുന്നു ‘വലയിൽ വീണ കിളികളാണു നാം’ എന്നത്. ഇതു കേൾക്കാനിടയായ ലാൽ ജോസ്, സിന്ധുരാജിനോട് കവിയെക്കുറിച്ചു ചോദിച്ചു. അങ്ങനെ ഷൊർണൂർ ഗസ്റ്റ്ഹൗസിൽ വെച്ച് ഇരുവരും കാണുന്നു. ഇങ്ങനെയാണ് അനിൽ പനച്ചൂരാൻ ‘അറബിക്കഥ’ എന്ന സിനിമയിലേക്ക് എത്തുന്നത്.

പിന്നീട് എന്റെ അറബിക്കഥയിൽ അദ്ദേഹം പാട്ടെഴുതി. ചോര വീണ മണ്ണി നിന്ന് എന്ന ഗാനം എഴുതി, പാടി, അഭിനയിച്ചു. പിന്നീട് കുറേ സിനിമകളിൽ ഒപ്പം വർക്ക് ചെയ്തു.ഓരോ തുള്ളി ചോരയിൽനിന്നും ഒരായിരം പേരുയരുന്നു എന്ന മാതൃകയിൽ ഒരു ഗാനം വേണമെന്ന് ലാൽ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ചോരവീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം എന്നവരികൾ പിറന്നത്. ഇതിലെ പാട്ടുകളെല്ലാംതന്നെ അനിലിനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിക്കുകയായിരുന്നു.

സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിലെന്നെഴുതിയ പനച്ചൂരാനോടൊപ്പം കേരളത്തിലെ ക്യാംപസുകളും ഇടത് പ്രസ്ഥാനങ്ങളും ഇപ്പോഴും ഉറക്കെ പാടുന്നുണ്ട്. വിടവാങ്ങിയത് തന്റെ കവിതകളെ ഒരേസമയം കച്ചവടവും ജീവിതവുമാക്കിയ ഒരു കവിയാണ്. കവിയെന്ന നിലയിൽ സ്വയം അടയാളപ്പെടുത്തി 51-ാം വയസിലാണ് അനിൽ പനച്ചൂരാൻ യാത്രയായത്.