play-sharp-fill

കിടപ്പുമുറിയിൽ വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം കണ്ടെത്തിയത് കഴുത്തിൽ കയർ കെട്ടി വായിലും മൂക്കിലും പഞ്ഞി നിറച്ച ശേഷം സെല്ലോ ടേപ്പ് ഒട്ടിച്ചും മുഖം പ്ലാസറ്റിക് കവർ ഉപയോഗിച്ച് തലവഴി മൂടിയ നിലയിലും

സ്വന്തം ലേഖകൻ കൊച്ചി: മരടിൽ വീടിനുള്ളിൽ കിടപ്പുമുറിയിൽ പതിനേഴുകാരിയായ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. മരട് മുസ്ലിം പള്ളിക്ക് സമീപത്ത് മണ്ടാത്തറ റോഡിൽ നെടുംപറമ്പിൽ ജോസഫിന്റയും ജെസിയുടെയും ഇളയ മകൾ നെഹിസ്യ (17)യെയാണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഗ്രിഗോറിയൻ പബ്ലിക് സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥിനിയാണ് നെഹിസ്യയ തലയും മുഖവും പ്ലാസ്റ്റിക് കവർകൊണ്ട് മറച്ചനിലയിൽ കിടക്കയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടത്. രാവിലെ എഴുന്നേക്കാൻ താമസിച്ചതിനാൽ കുട്ടിയുടെ അച്ഛനും സഹോദരിയും ചേർന്ന് അയൽക്കാരനായ സാഗരൻ എന്നയാളെ വിളിച്ചുകൊണ്ടുവന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. […]

വണ്ടന്‍പതാല്‍ ഗ്രാമത്തിനിത് അഭിമാന നിമിഷം; ഡിവൈഎസ്പിയായി ചുമതലയേറ്റ എ.ജെ തോമസിന് ആദരമര്‍പ്പിച്ച് ജനസൗഹാര്‍ദ്ദവേദി

സ്വന്തം ലേഖകന്‍ മുണ്ടക്കയം: വണ്ടന്‍പതാല്‍ ഗ്രാമത്തില്‍ ജനിച്ചു വളർന്ന്  ആദ്യമായി ഡിവൈഎസ്പി പദവിയിലെത്തുന്ന എ.ജെ തോമസിന് ആദരമര്‍പ്പിച്ച് ജനസൗഹാര്‍ദ്ദവേദി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന എ.ജെ തോമസ് സര്‍വ്വീസിലുടനീളം മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള സഹൃദയനായ ഉദ്യോഗസ്ഥനാണ്. കഠിനാധ്വാനവും അര്‍പ്പണബോധവും കൈമുതലാക്കിയാണ് അദ്ദേഹം ജന്മനാടിന് അഭിമാന നിമിഷം സമ്മാനിച്ച് ഉന്നതപദവിയിലെത്തിയത്. സേവനമനുഷ്ടിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം മികച്ച ഉദ്യോഗസ്ഥന്‍ എന്നതിനൊപ്പം നല്ല മനസ്സിനുടമ എന്ന ഖ്യാതിയും എ.ജെ തോമസ് സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോളിതാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പദവിയില്‍ നിന്നും ഡിവൈഎസ്പിയായ് പ്രമോഷന്‍ ലഭിച്ചപ്പോള്‍ മുണ്ടക്കയത്തിന് സമീപം വണ്ടാന്‍പതാല്‍ എന്ന  കൊച്ചുഗ്രാമം കൂടിയാണ് ശ്രദ്ധ […]

ദിഷ രവിയുടെ അറസ്റ്റില്‍ രൂക്ഷ വിമര്‍ശനവുമായി കമലാഹാരിസിന്റെ സഹോദരീ പുത്രി മായാ ഹാരിസ്; മലയാളി അഭിഭാഷക നിഖിത ജേക്കബ്ബിനും അറസ്റ്റ് വാറണ്ട്; എന്താണ് ടൂള്‍കിറ്റ് കേസ്?; അറിയേണ്ടതെല്ലാം

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ ബംഗളൂരു: ലോകപ്രശസ്ത പരിസ്ഥിതി സംരക്ഷക ഗ്രേറ്റ തന്‍ബര്‍ഗ് ഉള്‍പ്പെട്ട ടൂള്‍കിറ്റ് കേസില്‍ വിവാദം കനക്കുന്നു. യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ സഹോദരീ പുത്രിയും അമേരിക്കന്‍ എഴുത്തുകാരിയുമായ മീന ഹാരിസ്. കര്‍ഷകര്‍ക്കായി സംസാരിച്ചതിന് ഇന്ത്യന്‍ സര്‍ക്കാര്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തിരിക്കുന്നുവെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു. ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ ക്യാമ്പയിന്റെ ഇന്ത്യയിലെ സ്ഥാപക പ്രവര്‍ത്തകരിലൊരാളായ ദിഷ രവിയെ (21) ബംഗളൂരുവിലെ സൊലദേവനഹള്ളിയിലെ വീട്ടില്‍നിന്ന് ശനിയാഴ്ച […]

പെട്ടിമുടി ദുരന്തം; അതിജീവിച്ച എട്ട് കുടുംബങ്ങള്‍ക്ക് ലയങ്ങളില്‍ നിന്ന് മോചനം

സ്വന്തം ലേഖകന്‍ ഇടുക്കി: പെട്ടിമുടി ദുരന്തത്തെ അതിജീവിച്ച എട്ട് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വീട് നിര്‍മിച്ച് നല്‍കി. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട 12 പേര്‍ക്കാണ് സര്‍കാര്‍ എട്ട് വീടുകള്‍ നിര്‍മിച്ച് നല്‍കിയത്. കണ്ണന്‍ദേവന്‍ കമ്പനിയുമായി സഹകരിച്ച് ഒരു കോടി രൂപ ചെലവിട്ടാണ് വീടുകള്‍ നിര്‍മിച്ചത്. വീടുകളുടെ താക്കോല്‍ദാനം മന്ത്രി എം എം മണി നിര്‍വഹിച്ചു. രണ്ട് കിടപ്പ് മുറികളും സ്വീകരണ മുറിയും അടുക്കളയും ശുചിമുറിയും വരാന്തയും അടങ്ങുന്നതാണ് വീട്. പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ അനന്തരാവകാശികള്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍ കഴിഞ്ഞ മാസം കൈമാറിയിരുന്നു. ആദ്യഘട്ടത്തില്‍ 44 അനന്തരാവകാശികള്‍ക്ക് […]

അവൻ കയത്തിൽ ചാടിയാൽ നമ്മുക്കോ നമ്മുടെ വംശത്തിനോ ഒന്നും സംഭവിക്കില്ല, പക്ഷെ അവൻ ചാടിയിരിക്കുന്നത് കയത്തിലേക്കാണ് ; അവിടെ നീർക്കോലിയും ചീങ്കണ്ണിയുമൊക്കെയുണ്ട് ; കാപ്പനെ ട്രോളി സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ

സ്വന്തം ലേഖകൻ കോട്ടയം : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളം ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു പാലാ സീറ്റിനെ ചൊല്ലിള്ള മാണി സി.കാപ്പന്റെ ആവകാശവാദം. ഏറെ ചർച്ചകൾക്കൊടുവിൽ എൽ.ഡി.എഫിൽ നിന്നും യു.ഡി.എഫിലേക്ക് ചേക്കേറുന്ന തീരമാനമാണ് മാണി സി.കാപ്പൻ സ്വീകരിച്ചത്. ഇപ്പോഴിതാ സീറ്റ് തർക്കത്തെ തുടർന്ന് യു.ഡി.എഫിലേക്ക് ചേക്കേറിയ മാണി സി.കാപ്പനെ ട്രോളി സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ രംഗത്ത് എത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് വാസവൻ കാപ്പനെ വിമർശിച്ചിരിക്കുന്നത്. വി.എൻ വാസവന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം #താറാവിൻകുഞ്ഞിനൊരു #മുന്നറിയിപ്പ് പഴമക്കാർ പറഞ്ഞു കേട്ടൊരു […]

വസ്തു തർക്കത്തെ തുടർന്ന് കുറവിലങ്ങാട്ട് യുവാവിൻ്റെ കാൽ തല്ലിയൊടിച്ചു: അയൽവാസികളായ മൂന്നംഗ അക്രമി സംഘം പിടിയിൽ: അക്രമത്തിന് പിന്നിൽ ബ്ളേഡ് മാഫിയ സംഘമെന്ന ആരോപണവുമായി ബന്ധുക്കൾ

ക്രൈം ഡെസ്ക് കോട്ടയം: വസ്തു തർക്കത്തെ തുടർന്ന് അയൽവാസികൾ ചേർന്ന് യുവാവിൻ്റെ കാൽ തല്ലിയൊടിച്ചു. ആക്രമണത്തിന് പിന്നിൽ ബ്ളേഡ് ഗുണ്ടാ മാഫിയ സംഘമാണെന്ന ആരോപണവുമായി ആക്രമണത്തിന് ഇരയായവരും രംഗത്ത് എത്തി. പട്ടിത്താനം സ്വദേശിയായ ഉമ്മാനുവേലി (35) നെയാണ് ഗുണ്ടാ സംഘം ആക്രമിച്ച് കാൽ തല്ലിയൊടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പട്ടിത്താനം കുരിശു മൂട്ടിൽ ജോസ് എബ്രഹാം (68) , സിൽജൻ (48) , സിജോ (43) എന്നിവരെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. അയൽവാസികളും ഇമ്മാനുവേലിൻ്റെ കുടുംബവും തമ്മിൽ മാസങ്ങളെ […]

വിദ്യാർത്ഥിനികളുടെ ഫോൺ കൈവശപ്പെടുത്തി ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി വിദ്യാർത്ഥികൾക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയക്കും ; ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് കാണിച്ച് വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും ആവശ്യപ്പെടും ; രക്ഷിതാക്കളുടെ പരാതിയിൽ ട്യൂഷൻ അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ കൊല്ലം : വീട്ടിൽ ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാർഥിനികളുടെ ഫോൺ കൈക്കലാക്കി ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച് അശ്ലീല ചാറ്റിങ് നടത്തിയ അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.സ്‌കൂളുകളിലെ വിദ്യാർഥിനികൾക്കാണ് അധ്യാപിക വീട്ടിൽ ട്യൂഷൻ എടുത്തിരുന്നത്. ട്യൂഷൻ പഠിക്കാനെത്തുന്ന വിദ്യാർഥിനികളുടെ ഫോൺ കൈവശപ്പെടുത്തി, അവരറിയാതെ ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൗണ്ട് സൃഷ്ടിക്കുകയും പിന്നീട് ഈ അക്കൗണ്ടിൽനിന്ന് വിദ്യാർഥികൾക്ക് അശ്ലീല ചിത്രങ്ങളും വീഡിയോയും സന്ദേശങ്ങളും അയയ്ക്കുന്നതായിരുന്നു അധ്യാപികയുടെ രീതി. അതിനുശേഷം ഈ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് കാണിച്ചു വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തിരുന്നത്.അശ്ലീല ഇൻസ്റ്റഗ്രാം ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് കാണിച്ച് […]

വൈക്കത്ത് സി.പി.എമ്മില്‍ വിഭാഗീയത; നേതാക്കള്‍ക്കെതിരെ പരസ്യ പോസ്റ്റര്‍ പ്രചാരണം; മുതിര്‍ന്ന നേതാവ് വൈക്കം വിശ്വന്‍ ഇടപെട്ടിട്ടും തീരുമാനമായില്ല

സ്വന്തം ലേഖകന്‍ കോട്ടയം: തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം വൈക്കത്തെ സി.പി.എമ്മില്‍ വലിയ വിഭാഗീയത. മുതിര്‍ന്ന നേതാവ് വൈക്കം വിശ്വന്റെ നേതൃത്വത്തില്‍ വൈക്കത്തെ പാര്‍ട്ടി ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായില്ലെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. വര്‍ഷങ്ങളായി ഇടതുപക്ഷം ഭരിച്ചിരുന്ന വെച്ചൂര്‍ ,തലയാഴം പഞ്ചായത്തുകളിലും വൈക്കം മുനിസിപ്പാലിറ്റിയിലും പരാജയപ്പെട്ടണ് പാര്‍ട്ടിയിലെ ഭിന്നിപ്പിന് ഇടയാക്കിയത്. അതത് പ്രദേശങ്ങളിലെ സി.പി.എം. നേതാക്കള്‍ ആണ് പരാജയത്തിന് പിന്നില്‍ എന്ന ആരോപണമാണ് വിവാദത്തിന് വഴിവച്ചത്. തെരഞ്ഞെടുപ്പിന് ശേഷം വൈക്കത്തെ പ്രാദേശിക നേതാക്കള്‍ക്കെതിരെ പരസ്യ പോസ്റ്റര്‍ പ്രചാരണംവരെയുണ്ടായി. തലയാഴം, വെച്ചൂര്‍ പ്രദേശങ്ങളില്‍ പതിച്ച പോസ്റ്ററുകള്‍ രാത്രി […]

വിട, പി കെ സി മറഞ്ഞു; നഷ്ടമായത് കോട്ടയത്തിന്റെ രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞ് നിന്ന സഹൃദയനായ കമ്മ്യൂണിസ്റ്റിനെ..!

സ്വന്തം ലേഖകൻ കോട്ടയം: പികെസി എന്ന മൂന്നക്ഷരത്തില്‍ കോട്ടയത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക, നിയമ ലോകത്തില്‍ നിറഞ്ഞു നിന്ന പി കെ ചിത്രഭാനു ഓര്‍മ്മയായി. ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുന്‍ കോട്ടയം ജില്ലാ സെക്രട്ടറിയും ജില്ലാ എക്സിക്യൂട്ടിവ് അംഗവും കോട്ടയത്തെ മുതിർന്ന അഭിഭാഷകനും ആയിരുന്ന പി കെ ചിത്രഭാനുവിന് ഇന്നലെ കോട്ടയത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക ലോകം വിടചൊല്ലി. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്തരിച്ചത്. ഇന്നലെ രാവിലെ 8 മണിയോടെ കോട്ടയം അണ്ണാന്‍കുന്നിലെ വസതിയിലെത്തിച്ച മൃതദേഹം […]

ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിങ്ങിനിടയിൽ ജാതീയ അധിക്ഷേപം : ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ ന്യൂഡൽഹി : ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെ ജാതീയ അധിക്ഷേപം നടത്തിയ ക്രിക്കറ്റ്താരം യുവരാജ് സിങ്ങിനെതിരെ പൊലീസ് കേസെടുപത്തു. ദലിത് സമൂഹത്തിനെതിരായ അപമാനകരവും അനാദരവുള്ളതുമായ പരാമർശം നടത്തിയതിന് എസ്.സി/ എസ്.ടി നിയമത്തിലെ 3(1) (ആർ), (3)(1) വകുപ്പുകൾ കൂടാതെ ഐ.പി.സിയുടെ 153,153 എ, 295,505 വകുപ്പുകൾ പ്രകാരമാണ് ഹിസാറിലെ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവരാജ് സിങ്ങിനെതിരെ ഹിസാറിൽ നിന്നുള്ള അഭിഭാഷകനും ദളിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രാജൻ കൽസൺ ആണ് ജാതി അധിക്ഷേപ പരാമർശത്തിന് പരാതി നൽകിയത്. എട്ടു മാസം മുൻപ് […]