വസ്തു തർക്കത്തെ തുടർന്ന് കുറവിലങ്ങാട്ട് യുവാവിൻ്റെ കാൽ തല്ലിയൊടിച്ചു: അയൽവാസികളായ മൂന്നംഗ അക്രമി സംഘം പിടിയിൽ: അക്രമത്തിന് പിന്നിൽ ബ്ളേഡ് മാഫിയ സംഘമെന്ന ആരോപണവുമായി ബന്ധുക്കൾ
ക്രൈം ഡെസ്ക്
കോട്ടയം: വസ്തു തർക്കത്തെ തുടർന്ന് അയൽവാസികൾ ചേർന്ന് യുവാവിൻ്റെ കാൽ തല്ലിയൊടിച്ചു. ആക്രമണത്തിന് പിന്നിൽ ബ്ളേഡ് ഗുണ്ടാ മാഫിയ സംഘമാണെന്ന ആരോപണവുമായി ആക്രമണത്തിന് ഇരയായവരും രംഗത്ത് എത്തി. പട്ടിത്താനം സ്വദേശിയായ ഉമ്മാനുവേലി (35) നെയാണ് ഗുണ്ടാ സംഘം ആക്രമിച്ച് കാൽ തല്ലിയൊടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പട്ടിത്താനം കുരിശു മൂട്ടിൽ ജോസ് എബ്രഹാം (68) , സിൽജൻ (48) , സിജോ (43) എന്നിവരെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. അയൽവാസികളും ഇമ്മാനുവേലിൻ്റെ കുടുംബവും തമ്മിൽ മാസങ്ങളെ സംഘർഷം നിലനിൽക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഞായറാഴ്ച രാത്രി ഇമ്മാനുവേലും പ്രതികളും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. തുടർന്ന് പ്രതികൾ മാരകായുധങ്ങളുമായി ഇമ്മാനുവേലിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവം കണ്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇവിടെ എത്തിയ നാട്ടുകാരും പൊലീസും ചേർന്നാണ് പരിക്കേറ്റു റോഡിൽ വീണ് കിടന്ന ഇമ്മാനുവേലിനെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് പൊലീസ് മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ എടുത്തു. പ്രതികളെ വൈദ്യ പരിശോധനയ്ക്കും കൊവിഡ് പരിശോധനയ്ക്കും ശേഷം കോടതിയിൽ ഹാജരാക്കും.