play-sharp-fill

സിംഗപ്പൂരിലെ സൂപ്പർമാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: സിംഗപ്പൂരിലെ സൂപ്പർമാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്ത് 80000 രൂപ തട്ടിയെടുത്ത കേസിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. തിരുനൽവേലി പനഗുഡി പത്തിൽ റോസ്മിയപുരം നടുത്തെരുവിൽ സി.എസ്.ഐ പള്ളിയ്ക്കു സമീപം ടി.രാജനെ(നട്ട് രാജൻ -61)യാണ് വെസ്റ്റ് എസ്.ഐ കെ.പി മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വേളൂർ മാളിയേക്കൽ വീട്ടിൽ സി.എ ഹംസയുടെ മകന് സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് ഇയാൾ 80000 രൂപ തട്ടിയെടുക്കുകയായിരുന്നു. പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ഇയാൾക്കു ജോലി ലഭിച്ചില്ല. ഇതേ തുടർന്നു ഇവർ ജില്ലാ പൊലീസ് മേധാവി […]

കച്ചവടത്തിനായി കൊണ്ടുവന്ന കഞ്ചാവുമായി ആലപ്പുഴ സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ തൃക്കൊടിത്താനം : കച്ചവടത്തിനായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി.ആലപ്പുഴ കോമളപുരം ഷാഫി മൻസിലിൽ ഷാഫി (24)യെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും തൃക്കൊടിത്താനം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 300 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.നാലു കോടി, പായിപ്പാട് ഭാഗങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നതായി ജില്ലാ പോലീസ് മേധാവി ഡി.ശില്പക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി .അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ സ്ക്വാഡ് അംഗങ്ങൾ പ്രദേശത്ത് നിരീക്ഷണം നടത്തി വരുന്നതിനിടയിലാണ് […]

കോട്ടയം ഗവ: എംപ്ലോയീസ് സഹകരണസംഘം പുതിയ ബ്രാഞ്ച് പാമ്പാടിയിൽ

സ്വന്തം ലേഖകൻ കോട്ടയംഃ നൂറ് വർഷം പൂർത്തിയാക്കിയ കോട്ടയം ഗവണ്മെന്റ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമി. നമ്പർ 47 പ്രവർത്തനവിപുലീകരണത്തിലേയ്ക്ക് കടക്കുന്നു. സംഘം കൂടുതൽ പ്രദേശങ്ങളിലേയ്ക്ക് പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പാമ്പാടിയിൽ പുതിയ ബ്രാഞ്ച് ഇന്ന് പ്രവർത്തനമാരംഭിച്ചു. കോർബാങ്കിംഗ് സംവിധാനത്തോടെ പാമ്പാടി സബ് ട്രഷറിക്കു സമീപമാണ് പുതിയ ബ്രാഞ്ച്. ഇന്ന് രാവിലെ 9.30-ന് മുൻ എംഎൽഎ വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. കോട്ടയം താലൂക്ക് പരിധിയിലെ സംഘത്തിന്റെ അംഗങ്ങളായ സർക്കാർ ജീവനക്കാരും അധ്യാപകരും അടങ്ങിയ സഹകാരികളുടെ സാമ്പത്തികാവശ്യങ്ങൾക്ക് താങ്ങും തണലുമായി ഈ സംഘം […]

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; പ്രതികളായ ഒന്‍പത് പൊലീസുകാരെ പിരിച്ച് വിടും

സ്വന്തം ലേഖകന്‍ ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടും. ജസ്റ്റിസ് കെ നാരായണക്കുറുപ്പ് കമ്മീഷന്റെ ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചതിന് പിന്നാലെയാണ് പിരിച്ചുവിടാന്‍ തീരുമാനമായത്. കേസില്‍ ഒമ്പത് പൊലീസുകാരാണ് പ്രതികള്‍. സബ് ഇന്‍സ്പെക്ടര്‍ കെ എ സാബു, എഎസ്ഐ റജിമോന്‍, പൊലീസ് ഡ്രൈവര്‍ നിയാസ്, സജീവ് ആന്റണി, ഹോം ഗാര്‍ഡായിരുന്ന ജയിംസ്, സിവില്‍ പൊലീസ് ഓഫീസര്‍ ജിതിന്‍ കെ ജോര്‍ജ്, എഎസ്ഐ റോയ് കെ വര്‍ഗീസ്, സീനിയര്‍ എഎസ്ഐ ബിജു ലൂക്കോസ്, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഗീത ഗോപിനാഥ് എന്നിവരെയാണ് സേനയില്‍ […]

റോഡുകള്‍ ഇനി ‘സേഫ് കണ്‍ട്രോളി’ല്‍; സിഗ്നല്‍ ലംഘനം മുതല്‍ അമിതവേഗം വരെ; നിരത്തിലെ പ്രശ്‌നക്കാരെ കണ്ടുപിടിക്കാന്‍ നിര്‍മ്മിതബുദ്ധിയെത്തുന്നു

സ്വന്തം ലേഖകന്‍ കോട്ടയം: റോഡപകടങ്ങളില്‍ പൊലിയുന്ന ജീവനുകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ഇത് തടയുന്നതിനായി ഗതാഗത നിയമ ലംഘനത്തിനെതിരെയുള്ള നടപടി കര്‍ശനമാക്കാന്‍ പുതിയ എന്‍ഫോഴ്‌സമെന്റ് സംവിധാനവുമായി മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനും സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്നതിനും കേരള സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയായ സേഫ് കേരളയുടെ ഭാഗമായാണ് നവീകരിച്ച മാറ്റങ്ങള്‍.   തിരുവനന്തപുരത്ത് സംസ്ഥാനതല കണ്‍ട്രോള്‍ റൂമും തിരുവനന്തപുരം , കൊല്ലം, കോട്ടയം, ആലപ്പുഴ, പാലക്കാട്, മലപ്പുരം എന്നീ ജില്ലകളില്‍ ജില്ലാതല എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമുകളും മോട്ടര്‍വാഹന വകുപ്പ് തുടങ്ങി. പരിഷ്‌കരണങ്ങളുടെ […]

ജനങ്ങളുടെ പോക്കറ്റ് കാലിയാക്കി സർക്കാർ ; ഇന്ധന വിലയ്‌ക്കൊപ്പം കുതിച്ചുയർന്ന് പച്ചക്കറി വിലയും

സ്വന്തം ലേഖകൻ കോട്ടയം : സാധാരണക്കാരുടെ ജനങ്ങളുടെ നടുവൊടിച്ച് സർക്കാർ. ഇന്ധന വില വർധനയ്‌ക്കൊപ്പം കുതിച്ചുയർന്ന് പച്ചക്കറി വിലയും. സാധാരണ ജനങ്ങൾ നിത്യേനെ ഉപയോഗിക്കുന്ന പല പച്ചക്കറി ഇനങ്ങൾക്കും പത്ത് മുതൽ 50 രൂപയുടെ വരെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പച്ചക്കറി വില വർദ്ധിക്കുന്നുണ്ടെങ്കിൽ പോലും കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തിയ സൗജന്യ കിറ്റ് വിതരണം ഇപ്പോഴും തുടരുന്നതിനാൽ പലവ്യഞ്ജന വിലയിൽ കാര്യമായ മാറ്റമില്ലെന്ന് വ്യാപാരികൾ പറയുന്നു. നാൽപ്പത് രൂപയായിരുന്ന സവാളയുടെ വില അമ്പത്തിരണ്ടിലെത്തി നിൽക്കുകയാണ്. തക്കാളി വില ഇരുപതിൽ നിന്ന് നാൽപ്പതായി ഉയർന്നു. പതിനഞ്ച് […]

ലോകത്തെ ഏറ്റവും വിലകുറഞ്ഞ ഇരുചക്രവാഹനമെത്തുന്നത് ഇന്ത്യയില്‍; ഏപ്രില്‍ മാസത്തില്‍ പുറത്തിറങ്ങുന്ന ഡെറ്റല്‍ ഈസി പ്ലസ് സ്‌കൂട്ടര്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് വിലയിരുത്തല്‍

സ്വന്തം ലേഖകന്‍ മുംബൈ: ലോകത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക്ക് ഇരുചക്ര വാഹനവുമായി ഡെറ്റല്‍ കമ്പനി. ഡെറ്റല്‍ ഈസി പ്ലസ് സ്‌കൂട്ടര്‍ മുംബൈയില്‍ നടക്കുന്ന ഇന്ത്യ ഓട്ടോ ഷോ 2021 ലാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഈ വരുന്ന ഏപ്രിലില്‍ ഡെറ്റല്‍ ഈസി പ്ലസ് പുറത്തിറങ്ങും. ഇന്ത്യയിലെ റോഡുകള്‍ക്ക് ഏറ്റവും മികച്ചതാണെന്ന് വാഹനമെന്ന് കമ്പനി അപകാശപ്പെടുന്നു. മഞ്ഞ, ചുവപ്പ്, ടീ ബ്ലൂ, റോയല്‍ ബ്ലൂ എന്നീ നാല് കളര്‍ വേരിയന്റുകളില്‍ ലഭ്യമാണ്. ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വിപ്ലവം സൃഷ്ടിക്കാനുള്ള എല്ലാ ശ്രമത്തിലുമാണ് തങ്ങളെന്ന് ഡെറ്റല്‍ സ്ഥാപനകനായ യോഗേഷ് […]

പതിനായിരം നിക്ഷേപിച്ചാല്‍ ദിവസവും 200 രൂപ അക്കൗണ്ടിലെത്തും; സംസ്ഥാനത്ത് വീണ്ടും മണിചെയിന്‍ തട്ടിപ്പ്

സ്വന്തം ലേഖകന്‍ കാഞ്ഞങ്ങാട്: സംസ്ഥാനത്ത് വീണ്ടും മണിചെയിന്‍ തട്ടിപ്പ്. പതിനായിരം രൂപ നിക്ഷേപിച്ചാല്‍ ദിവസവും 200 രൂപ വീതം അക്കൗണ്ടിലേക്ക് എത്തുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പിന് തുടക്കം കുറിയ്ക്കുന്നത്. ആദ്യത്തെ പത്ത് ദിവസം അക്കൗണ്ടുകളിലേക്ക് പണം കൃത്യമായി വന്നെന്ന് നിക്ഷേപകര്‍ പറയുന്നു. വിശ്വാസം പിടിച്ച് പറ്റിയതോടെ പലരും നിക്ഷേപം വര്‍ദ്ധിപ്പിച്ചു. ഇരുപതിനായിരം മുതല്‍ ലക്ഷങ്ങള്‍ വരെ നിക്ഷേപിച്ചപ്പോളും ആദ്യ ആഴ്ചകളില്‍ അക്കൗണ്ടിലേക്ക് കൃത്യമായി പണം എത്തി. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പണം വരവ് നിലച്ചതോടെയാണ് പലരും സ്ഥാപനം നടത്തുന്നവരെ അന്വേഷിച്ചിറങ്ങിയത്. ഇതിനോടകം കാഞ്ഞങ്ങാട് സ്വദേശികള്‍ […]

ആയിരം കോടി മൂലധനമുള്ള കമ്പനിയെക്കാൾ വലുത് ജനങ്ങളുടെ സ്വകാര്യത ; പുതിയ സ്വകാര്യതാ നയം ചോദ്യം ചെയ്ത് വാട്‌സാപ്പിനും കേന്ദ്രസർക്കാരിനും സുപ്രീം കോടതിയുടെ നോട്ടീസ് : ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും നിർദ്ദേശം

സ്വന്തം ലേഖകൻ ന്യൂഡൽഹി: വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് വാട്‌സാപ്പിനും കേന്ദ്രസർക്കാരിനും സുപ്രീംകോടതിയുടെ നോട്ടീസ്. നാല് ആഴ്ചക്കുളളിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. സ്വകാര്യതാ നയത്തിലൂടെ ജനങ്ങൾക്ക് സ്വകാര്യത നഷ്ടപ്പെടുമോയെന്ന ആശങ്കയുണ്ടെന്നും അവരെ സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ വ്യക്തമാക്കി. ആയിരം കോടി മൂലധനമുളള കമ്പനിയെക്കാൾ ജനങ്ങൾ തങ്ങളുടെ സ്വകാര്യതയ്ക്കാണ് വില കൽപ്പിക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിങ്ങളുടെ പണത്തെക്കാൾ വലുത് ജനങ്ങളുടെ സ്വകാര്യതയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. യൂറോപ്പിലെ ജനതയ്ക്ക് കിട്ടുന്ന സ്വകാര്യത വാട്‌സാപ്പിൽ […]

മോദിയുടെ ചിത്രവും ഭഗവത്ഗീതയുടെ പകര്‍പ്പും ബഹിരാകാശത്തേക്ക്; ‘ദ സതീഷ് ധവാന്‍ സാറ്റലൈറ്റ്’ ഫെബ്രുവരി അവസാനത്തോടെ വിക്ഷേപിക്കും

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഭഗവദ്ഗീതയും വഹിച്ചുകൊണ്ടുളള സ്വകാര്യ കൃത്രിമോപഗ്രഹം വിക്ഷേപണത്തിന് ഒരുങ്ങുന്നു. ‘ദ സതീഷ് ധവാന്‍ സാറ്റലൈറ്റ്’എന്നറിയപ്പെടുന്ന ഉപഗ്രഹം പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ബഹിരാകാശശാസ്ത്രത്തോടുളള താല്പര്യം വര്‍ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്പേസ്‌കിഡ്സ് ഇന്ത്യ എന്ന സംഘടനയാണ് നാനോസാറ്റ്ലൈറ്റ് വികസിപ്പിച്ചിരിക്കുന്നത്. തങ്ങള്‍ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹമാണ് ഇതെന്നും സ്പേസ്‌കിഡ്സ് ഇന്ത്യ സ്ഥാപകയും സിഇഒയുമായ ഡോ.ശ്രീമതി കേശന്‍ പറഞ്ഞു. ബഹിരാകാശത്തെ കുറിച്ചുളള പഠനങ്ങള്‍ക്കായുളള മൂന്ന് പേലോഡുകളും ഉപഗ്രഹത്തില്‍ ഉണ്ടായിരിക്കും. ഫെബ്രുവരി അവസാനത്തോടെയായിരിക്കും വിക്ഷേപണം. പ്രധാനമന്ത്രിയുടെ ചിത്രത്തിനും ഭഗവദ്ഗീതയുടെ പകര്‍പ്പിനും പുറമെ […]