play-sharp-fill
കോട്ടയം ഗവ: എംപ്ലോയീസ് സഹകരണസംഘം പുതിയ ബ്രാഞ്ച് പാമ്പാടിയിൽ

കോട്ടയം ഗവ: എംപ്ലോയീസ് സഹകരണസംഘം പുതിയ ബ്രാഞ്ച് പാമ്പാടിയിൽ

സ്വന്തം ലേഖകൻ

കോട്ടയംഃ നൂറ് വർഷം പൂർത്തിയാക്കിയ കോട്ടയം ഗവണ്മെന്റ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമി. നമ്പർ 47 പ്രവർത്തനവിപുലീകരണത്തിലേയ്ക്ക് കടക്കുന്നു. സംഘം കൂടുതൽ പ്രദേശങ്ങളിലേയ്ക്ക് പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പാമ്പാടിയിൽ പുതിയ ബ്രാഞ്ച് ഇന്ന് പ്രവർത്തനമാരംഭിച്ചു. കോർബാങ്കിംഗ് സംവിധാനത്തോടെ പാമ്പാടി സബ് ട്രഷറിക്കു സമീപമാണ് പുതിയ ബ്രാഞ്ച്. ഇന്ന് രാവിലെ 9.30-ന് മുൻ എംഎൽഎ വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.

കോട്ടയം താലൂക്ക് പരിധിയിലെ സംഘത്തിന്റെ അംഗങ്ങളായ സർക്കാർ ജീവനക്കാരും അധ്യാപകരും അടങ്ങിയ സഹകാരികളുടെ സാമ്പത്തികാവശ്യങ്ങൾക്ക് താങ്ങും തണലുമായി ഈ സംഘം പ്രവർത്തിച്ച് വരുന്നു. അംഗങ്ങൾക്കു വേണ്ടി ആകർഷകമായ വിവിധയിനം വായ്പകളും ചിട്ടികളും സംഘം നടത്തുന്നു. കൂടാതെ ഉത്സവാവസരങ്ങളിൽ പൊതുവിതരണവകുപ്പുമായി ചേർന്ന് ഭക്ഷ്യച്ചന്തകളും നടത്താറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group