play-sharp-fill
കച്ചവടത്തിനായി കൊണ്ടുവന്ന കഞ്ചാവുമായി ആലപ്പുഴ സ്വദേശി പിടിയിൽ

കച്ചവടത്തിനായി കൊണ്ടുവന്ന കഞ്ചാവുമായി ആലപ്പുഴ സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ

തൃക്കൊടിത്താനം : കച്ചവടത്തിനായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി.ആലപ്പുഴ കോമളപുരം ഷാഫി മൻസിലിൽ ഷാഫി (24)യെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും തൃക്കൊടിത്താനം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

ഇയാളിൽ നിന്നും 300 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.നാലു കോടി, പായിപ്പാട് ഭാഗങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നതായി ജില്ലാ പോലീസ് മേധാവി ഡി.ശില്പക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി .അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ സ്ക്വാഡ് അംഗങ്ങൾ പ്രദേശത്ത് നിരീക്ഷണം നടത്തി വരുന്നതിനിടയിലാണ് ഷാഫിയെ കുറിച്ച് സൂചന ലഭിച്ചത്.

തുടർന്ന് ഇടപാടുകാരെന്ന വ്യാജേന പോലീസ് ഇയാളെ സമീപിക്കുകയായിരുന്നു’ കാറിൽ കഞ്ചാവുമായിഎത്തിയ ഇയാളെ പോലീസ് സംഘം തന്ത്രപൂർവ്വം പിടികൂടുകയായിരുന്നു. രണ്ടാഴ്ച മുൻപ് ഉണ്ടായ ബൈക്കപകടത്തെ തുടർന്ന് ഇയാളുടെ കൈ ക്ക് പരിക്കേറ്റ് സ്ലിങ്ങിൽ ഇട്ടിരിക്കുകയായിരുന്നു .ഈ സ്ലിങ്ങിനിടയിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത് .

ആലപ്പുഴ ജില്ലയിൽ ബൈക്കിലെത്തി മാല പൊട്ടിച്ച കേസിലും കഞ്ചാവ് കേസിലും ഇയാൾ പ്രതിയാണ്. ചങ്ങനാശ്ശേരി ഡിവൈഎസ്പി വി. ജെ ജോഫി, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പി ബി അനിൽ കുമാർ എന്നിവരുടെ നിർദ്ദേശപ്രകാരം തൃക്കൊടിത്താനം എസ്ഐ രാജേഷ് ‘എൻ , എ എസ് ഐ അജിത് ,ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, അജയകുമാർ കെ.ആർ, അരുൺ എസ് , ഷിബു പി എം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.