play-sharp-fill

മീശയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം: എതിർപ്പുമായി ഹൈന്ദവ സംഘടനകൾ രംഗത്ത്; ശബരിമലയ്ക്ക് പിന്നാലെ പിണറായി സർക്കാർ വീണ്ടും വെട്ടിൽ

തേർഡ് ഐ ബ്യൂറോ കൊച്ചി: ശബരിമല നിയമസഭാ തിരഞ്ഞെപ്പിൽ പ്രതിഫലിയ്ക്കില്ലെന്നു സി.പി.എമ്മും പിണറായി സർക്കാരും ആശ്വസിച്ചിരിക്കെ, സർക്കാരിനെ വെട്ടിലാക്കി വീണ്ടും വിവാദം. ഹിന്ദു സ്ത്രീകളെ അപമാനിക്കുന്ന മീശ എന്ന നോവലിനു കേരള സാഹിത്യ അക്കാദമി അവാർഡ് നൽകിയതിനെതിരെയാണ് ഇപ്പോൾ പ്രതിഷേധം ശക്തമായിരിക്കുന്നത്. വിവിദ ഹൈന്ദവ സംഘടനകൾ ഇതിനോടകം തന്നെ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇതിനിടെ, എസ്.. ഹരീഷിന്റെ മീശ എന്ന നോവലിന് കേരള സാഹിത്യ അക്കാഡമി അവാർഡ് നൽകിയതിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരനും രംഗത്ത് എത്തി. കേരളത്തിൽ ഉളുപ്പില്ലായ്മയ്ക്ക് ഒരു […]

പേര് പൊലീസ് ക്യാന്റിൻ; നടത്തുന്നത് കൊള്ളസംഘം ; കൈക്കൂലിയും ഒത്തു തീർപ്പ് ചർച്ചയും നടക്കുന്നത് മുണ്ടക്കയത്തെ പൊലീസ് ക്യാന്റിനീൽ; സി ഐ യുടെ അനധികൃത ഇടപാടുകൾക്കെല്ലാം ഇടനില സുദീപ്, : ജില്ലയിലെ അന്തസുള്ള പൊലീസുകാർക്കെല്ലാം നാണക്കേടായി മുണ്ടക്കയം എസ്.എച്ച്.ഒ..!

തേർഡ് ഐ ബ്യൂറോ കോട്ടയം: ജില്ലയിലെ നല്ല പൊലീസുകാർക്കു മുഴുവൻ നാണക്കേടായി മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ വി.ഷിബുകുമാറിന്റെ പ്രവർത്തനങ്ങൾ. കൊള്ളയും കൊള്ളിവെയ്പ്പുമായി മുണ്ടക്കയം അടക്കി ഭരിച്ചിരുന്ന ഇൻസ്‌പെക്ടറിനും കൂട്ടാളിയ്ക്കും വിലങ്ങുവീണെങ്കിലും ജില്ലയിലെ മുഴുവൻ പൊലീസുകാരുടെയും കാക്കിയിൽ ഒരു കളങ്കമായി എസ്.എച്ച്.ഒ ഷിബുകുമാറിന്റെ ഇടപാടുകൾ നിൽക്കും. ഷിബുകുമാറും പി.സി ജോർജിന്റെ പാർട്ടിയുടെ നേതാവ് സുദീപും ചേർന്നാണ് മുണ്ടക്കയം സ്റ്റേഷൻ ഭരിച്ചിരുന്നതെന്നു നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു’. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇരുവരും വിജിലൻസിന്റെ പിടിയിലായിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മുണ്ടക്കയം […]

കൈക്കൂലിക്കാരുടെ താവളമായ മുണ്ടക്കയം സ്‌റ്റേഷനിൽ നടക്കുന്നത് കൊടും കൊള്ള: കൊള്ളസംഘത്തലവനായ സി.ഐ പിടിയിലായതോടെ പൊളിഞ്ഞത് വമ്പൻ തട്ടിപ്പുകൾ; മുൻപും കൈക്കൂലിക്കേസിൽ കുടുങ്ങിയ സി.ഐ നാട്ടുകാരുടെ നോട്ടപ്പുള്ളി; ആലപ്പുഴയിലേക്ക് സ്ഥലംമാറ്റം കിട്ടിയ എസ് ഐ തിരിച്ചെത്തിയത് പതിനഞ്ചാം ദിവസം; അഴിമതിക്കാരെ സംരക്ഷിക്കുന്നത് ഭരണകക്ഷിയിലെ ഉന്നതൻ; 2020 ജൂലൈ മാസത്തിൽ തേർഡ് ഐ പുറത്തുവിട്ട വാർത്ത ഇന്ന് സത്യമെന്നു തെളിഞ്ഞു

തേർഡ് ഐ ബ്യൂറോ കോട്ടയം: മാസങ്ങൾക്കു മുൻപ് തേർഡ് ഐ ന്യൂസ് ലൈവ് മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ നടക്കുന്ന കൊള്ളയെപ്പറ്റി നിരവധി റിപ്പോർട്ടുകൾ പുറത്തു വിട്ടിരുന്നു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം മുണ്ടക്കയം പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ മുണ്ടക്കയം സ്‌റ്റേഷൻ ഹൗസ് ഓഫിസറും കൊല്ലം ശാസ്താംകോട്ട പോരുവഴി വിശാഖം വീട്ടിൽ വൈരവൻ ചെട്ടിയാർ മകൻ വി.ഷിബുകുമാറിനെയും (46), സ്റ്റേഷനിലെ ക്യാന്റീനിന്റെ കരാറുകാരൻ മുണ്ടക്കയം വട്ടോത്തുകുന്നേൽ വി.വി ജോസഫ് സുദീപ് […]

വ്യാപാരി-വ്യവസായി സംഘടനയുടെ മാനദണ്ഡങ്ങൾ ലംഘിച്ച് പൂഞ്ഞാറിൽ സ്ഥാനാർത്ഥിയാകാൻ ജില്ലാ പ്രസിഡന്റിന്റെ ശ്രമം ; പ്രതിഷേധവുമായി രാഷ്ട്രീയ വ്യത്യാസമില്ലാതെ വ്യാപാരികൾ : രാഷ്ട്രീയമില്ലാത്ത സംഘടനയെ വ്യക്തി താൽപര്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം

സ്വന്തം ലേഖകൻ കോട്ടയം : രാഷ്ട്രീയമില്ലാത്ത വ്യാപാരി-വ്യവസായി സംഘടന ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ ജില്ലാ പ്രസിഡന്റ് നടത്തുന്ന നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാഷട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന സംഘടനയെ ദുരുപയോഗം ചെയ്ത് സ്വന്തം സീറ്റ് കണ്ടെത്താനുള്ള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ തോമസുകുട്ടി (തോമസികുട്ടി മുതുപുന്നയ്ക്കൽ) നീക്കമാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. ജില്ലാ പ്രസിഡന്റിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം വ്യാപരികൾ സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദിനെ സമീപിക്കാൻ ഒരുങ്ങുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയാകാൻ തോമസുകുട്ടി നടത്തുന്ന നീക്കങ്ങളാണ് […]

പരാതിക്കാരനിൽ നിന്നും അര ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മുണ്ടക്കയം എസ്.എച്ച്.ഒ ഷിബുകുമാറും കൂട്ടാളിയും പിടിയിൽ; പിടിയിലായത് പരാതിക്കാരനിൽ നിന്നും വില പേശി അര ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ; കൈക്കൂലി വാങ്ങിയത് അച്ഛനും മകനും തമ്മിലുള്ള തർക്കം പറഞ്ഞു തീർക്കുന്നതിനായി; കൈക്കൂലി വാങ്ങിയത് പൊലീസ് ക്യാന്റീനിന്റെ പേരു പറഞ്ഞ്; പിടിയിലായ കരാറുകാരൻ പി.സി ജോർജിന്റെ പാർട്ടിയുടെ പ്രാദേശിക നേതാവ്

തേർഡ് ഐ ബ്യൂറോ കോട്ടയം: അച്ഛനും മകനും തമ്മിലുള്ള അടിപിടിക്കേസിൽ നിന്നും മകനെ ഒഴിവാക്കുന്നതിനായി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫിസറും സ്‌റ്റേഷൻ ക്യാന്റീനിന്റെ കരാറുകാരനും വിജിലൻസ് പിടിയിൽ. മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കൊല്ലം ശാസ്താംകോട്ട പോരുവഴി വിശാഖം വീട്ടിൽ വൈരവൻ ചെട്ടിയാർ മകൻ വി.ഷിബുകുമാർ (46), സ്റ്റേഷനിലെ ക്യാന്റീനിന്റെ നടത്തിപ്പുകാരൻ മുണ്ടക്കയം വട്ടോത്തുകുന്നേൽ വി.വി ജോസഫ് മകൻ സുദീപ് ജോസ് (39) എന്നിവരെയാണ് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ എസ്.പി വി.ജി വിനോദ്കുമാറിന്റെ […]

കാൽ കിലോ കഞ്ചാവുമായി തൃക്കൊടിത്താനത്ത് യുവാവ് പിടിയിൽ: പ്രതിയെ പിടികൂടിയത് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം: കഞ്ചാവ് ഒളിപ്പിച്ചത് കൈ ഒടിഞ്ഞതിന് ഇട്ട ബാൻഡേജിനുള്ളിൽ

ക്രൈം ഡെസ്‌ക് തൃക്കൊടിത്താനം: വിദ്യാർത്ഥികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും വിൽക്കുന്നതിനായി എത്തിച്ച കാൽ കിലോ കഞ്ചാവുമായി യുവാവിനെ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം പിടികൂടി. ആലപ്പുഴ കോമളപുരം ഷാഫി മൻസിലിൽ ഷാഫി (24)യെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും തൃക്കൊടിത്താനം പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 300 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. നാലു കോടി, പായിപ്പാട് ഭാഗങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി ഡി.ശില്പക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ജില്ലാ നാർക്കോട്ടിക് […]

കർഷക സമരത്തിനു യുവാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിക്കണം: ബിഷപ് റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ

സ്വന്തം ലേഖകൻ കോട്ടയം: കർഷക സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിക്കുവാൻ യുവജനസമൂഹം തയാറാകണമെന്ന് സിഎസ്ഐ മധ്യകേരള മഹായിടവ ബിഷപ് റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ. വൈഎംസിഎ കോട്ടയം സബ് റീജിയൻ സ്ഥാനാരോഹണസമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കർഷകസമരം കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ലെന്നും സാമൂഹ്യതിന്മകൾക്കെതിരെ യുവജനങ്ങൾ പ്രതീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തന ഉദ്ഘാടനവും സ്ഥാനാരോഹണവും കേരള റീജിയൻ ചെയർമാൻ ജോസ് ജി. ഉമ്മൻ നിർവഹിച്ചു. ദേശീയ മുൻപ്രസിഡന്റ് ഡോ. ലെബി ഫിലിപ്പ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ചെയർമാൻ ലിജോ പാറെക്കുന്നുംപുറം അധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ ജോമി […]

കോട്ടയം ജില്ലയില്‍ 289 പേര്‍ക്ക് കൊവിഡ്: 285 പേർക്കും സമ്പർക്ക രോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 289 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 285 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാല് പേര്‍ രോഗബാധിതരായി. പുതിയതായി 2485 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 130 പുരുഷന്‍മാരും 131 സ്ത്രീകളും 28 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 55 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 489 പേര്‍ രോഗമുക്തരായി. 4941 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 74823 പേര്‍ കോവിഡ് ബാധിതരായി. 69702 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ […]

സംസ്ഥാനത്ത് ഇന്ന് 2884 പേർക്കു കൊവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏഴു ശതമാനം; രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും ആശ്വാസമില്ലാതെ കേരളം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2884 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 560, എറണാകുളം 393, കോഴിക്കോട് 292, കോട്ടയം 289, ആലപ്പുഴ 254, തിരുവനന്തപുരം 248, കൊല്ലം 192, തൃശൂർ 173, കണ്ണൂർ 135, പത്തനംതിട്ട 107, പാലക്കാട് 83, വയനാട് 70, ഇടുക്കി 44, കാസർഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന 2 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 84 പേർക്കാണ് ഇതുവരെ […]

അത്യാഹിത വിഭാഗത്തിലെ ചികിത്സകൾ സൗജന്യമാക്കി ഡി എം വിംസ് മെഡിക്കൽ കോളേജ്

സ്വന്തം ലേഖകൻ മേപ്പാടി: ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ നിർദേശത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിലെ ചികിത്സകൾ സമഗ്ര ആരോഗ്യ ഇൻഷുറൻസ് കാർഡ്ഡുള്ളവർക്ക് (AB KASP)ഫെബ്രുവരി 15 മുതൽ ഡി എം വിംസ് മെഡിക്കൽ കോളേജിൽ സൗജന്യമായി ലഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജില്ലയിൽ നിന്നും അടിയന്തിര ചികിത്സക്കായി കോഴിക്കോടേക്കും മറ്റും പോകുന്ന രോഗികൾ റോഡിൽ അനുഭവിക്കുന്ന ദുരിതങ്ങൾ കുറച്ച് അവർക്ക് നല്ല ചികിത്സ വയനാട്ടിൽ തന്നെ ലഭിക്കാൻ ഈ തീരുമാനം സഹായകരമാകും. പലപ്പോഴും പണമില്ലാത്തതിന്റെ പേരിലാണ് മിക്കവരും അടിയന്തിര ഘട്ടത്തിൽ ചുരമിറങ്ങാറ്. […]