play-sharp-fill
പേര് പൊലീസ് ക്യാന്റിൻ; നടത്തുന്നത് കൊള്ളസംഘം ; കൈക്കൂലിയും ഒത്തു തീർപ്പ് ചർച്ചയും നടക്കുന്നത് മുണ്ടക്കയത്തെ പൊലീസ് ക്യാന്റിനീൽ; സി ഐ യുടെ അനധികൃത ഇടപാടുകൾക്കെല്ലാം ഇടനില  സുദീപ്,  :  ജില്ലയിലെ അന്തസുള്ള പൊലീസുകാർക്കെല്ലാം നാണക്കേടായി മുണ്ടക്കയം എസ്.എച്ച്.ഒ..!

പേര് പൊലീസ് ക്യാന്റിൻ; നടത്തുന്നത് കൊള്ളസംഘം ; കൈക്കൂലിയും ഒത്തു തീർപ്പ് ചർച്ചയും നടക്കുന്നത് മുണ്ടക്കയത്തെ പൊലീസ് ക്യാന്റിനീൽ; സി ഐ യുടെ അനധികൃത ഇടപാടുകൾക്കെല്ലാം ഇടനില സുദീപ്, : ജില്ലയിലെ അന്തസുള്ള പൊലീസുകാർക്കെല്ലാം നാണക്കേടായി മുണ്ടക്കയം എസ്.എച്ച്.ഒ..!

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലയിലെ നല്ല പൊലീസുകാർക്കു മുഴുവൻ നാണക്കേടായി മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ വി.ഷിബുകുമാറിന്റെ പ്രവർത്തനങ്ങൾ. കൊള്ളയും കൊള്ളിവെയ്പ്പുമായി മുണ്ടക്കയം അടക്കി ഭരിച്ചിരുന്ന ഇൻസ്‌പെക്ടറിനും കൂട്ടാളിയ്ക്കും വിലങ്ങുവീണെങ്കിലും ജില്ലയിലെ മുഴുവൻ പൊലീസുകാരുടെയും കാക്കിയിൽ ഒരു കളങ്കമായി എസ്.എച്ച്.ഒ ഷിബുകുമാറിന്റെ ഇടപാടുകൾ നിൽക്കും. ഷിബുകുമാറും പി.സി ജോർജിന്റെ പാർട്ടിയുടെ നേതാവ് സുദീപും ചേർന്നാണ് മുണ്ടക്കയം സ്റ്റേഷൻ ഭരിച്ചിരുന്നതെന്നു നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു’. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇരുവരും വിജിലൻസിന്റെ പിടിയിലായിരിക്കുന്നത്.

സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മുണ്ടക്കയം പൊലീസ് സ്റ്റേഷനിലും ക്യാന്റീൻ ആരംഭിച്ചിരുന്നു. എന്നാൽ, ഈ ക്യാന്റീൻ നടത്തിപ്പ് മുണ്ടക്കയം പൊലീസിലെ അഴിമതി വീരന്മാരുടെ താവളമാക്കി മാറ്റുകയായിരുന്നു സി.ഐ ഷിബുകുമാറും സംഘവും. അഴിമതിക്കാരായ ഉദ്യോഗസ്ഥർ കേസുകൾ ഒത്തു തീർപ്പാക്കുന്നതിനും കൈക്കൂലി വാങ്ങിക്കൂട്ടുന്നതിനും ഈ ക്യാന്റീനിനെയാണ് താവളമാക്കിയിരുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസുകാർ തന്നെ ക്യാന്റിൻ നടത്തണമെന്ന നിർദേശം ലംഘിച്ച് ലക്ഷങ്ങൾ നാട്ടിലെ അഴിമതിക്കാരിൽ നിന്നും പിരിവെടുത്താണ് മുണ്ടക്കയം സി.ഐ സ്റ്റേഷനിൽ ക്യാന്റിൻ പ്രവർത്തനം നടത്തിയിരുന്നതെന്നും വ്യക്തമായത്്. സ്റ്റേഷനിൽ എത്തുന്നവരോട് ക്യാന്റിനിന്റെ പേരിൽ വൻ തുക തന്നെ പിരിച്ചെടുത്തിരുന്നതായും വ്യക്തമായിട്ടുണ്ട്. പൊലീസുകാർക്കു തന്നെ ചീത്തപ്പേരുണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് മാസങ്ങളായി സ്റ്റേഷനിൽ സി.ഐ ഷിബുകുമാറിന്റെ നേതൃത്വത്തിൽ നടന്നിരുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നു തന്നെ വ്യക്തമായിരിക്കുന്നത്.