പരാതിക്കാരനിൽ നിന്നും അര ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മുണ്ടക്കയം എസ്.എച്ച്.ഒ ഷിബുകുമാറും കൂട്ടാളിയും പിടിയിൽ; പിടിയിലായത് പരാതിക്കാരനിൽ നിന്നും വില പേശി അര ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ; കൈക്കൂലി വാങ്ങിയത് അച്ഛനും മകനും തമ്മിലുള്ള തർക്കം പറഞ്ഞു തീർക്കുന്നതിനായി; കൈക്കൂലി വാങ്ങിയത് പൊലീസ് ക്യാന്റീനിന്റെ പേരു പറഞ്ഞ്; പിടിയിലായ കരാറുകാരൻ പി.സി ജോർജിന്റെ പാർട്ടിയുടെ പ്രാദേശിക നേതാവ്

പരാതിക്കാരനിൽ നിന്നും അര ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മുണ്ടക്കയം എസ്.എച്ച്.ഒ ഷിബുകുമാറും കൂട്ടാളിയും പിടിയിൽ; പിടിയിലായത് പരാതിക്കാരനിൽ നിന്നും വില പേശി അര ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ; കൈക്കൂലി വാങ്ങിയത് അച്ഛനും മകനും തമ്മിലുള്ള തർക്കം പറഞ്ഞു തീർക്കുന്നതിനായി; കൈക്കൂലി വാങ്ങിയത് പൊലീസ് ക്യാന്റീനിന്റെ പേരു പറഞ്ഞ്; പിടിയിലായ കരാറുകാരൻ പി.സി ജോർജിന്റെ പാർട്ടിയുടെ പ്രാദേശിക നേതാവ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: അച്ഛനും മകനും തമ്മിലുള്ള അടിപിടിക്കേസിൽ നിന്നും മകനെ ഒഴിവാക്കുന്നതിനായി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫിസറും സ്‌റ്റേഷൻ ക്യാന്റീനിന്റെ കരാറുകാരനും വിജിലൻസ് പിടിയിൽ. മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കൊല്ലം ശാസ്താംകോട്ട പോരുവഴി വിശാഖം വീട്ടിൽ വൈരവൻ ചെട്ടിയാർ മകൻ വി.ഷിബുകുമാർ (46), സ്റ്റേഷനിലെ ക്യാന്റീനിന്റെ നടത്തിപ്പുകാരൻ മുണ്ടക്കയം വട്ടോത്തുകുന്നേൽ വി.വി ജോസഫ് മകൻ സുദീപ് ജോസ് (39) എന്നിവരെയാണ് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്.

മുണ്ടക്കയം ഇളംകാട് സ്വദേശിയുടെ കുടുംബത്തിൽ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇയാളുടെ അച്ഛനും അമ്മയും തമ്മിൽ കുടുംബ പ്രശ്‌നം നിലവിലുണ്ടായിരുന്നു. ഇയാളുടെ അച്ഛനും സഹോദരനും താഴത്തെ നിലയിലും, അമ്മയും യുവാവും രണ്ടാം നിലയിലുമാണ് കഴിഞ്ഞിരുന്നത്. രണ്ടു മാസം മുൻപ് വീട്ടിലെത്തിയ യുവാവിനെ അച്ഛൻ ആക്രമിച്ചു. അച്ഛനെ ഇയാൾ തിരിച്ച് ആക്രമിക്കുകയും ചെയ്തു. ഇതേ തുടർന്നു യുവാവിന് എതിരെ വധ ശ്രമത്തിനു പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു, ഇയാളുടെ വാഹനം അടക്കം പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. തുടർന്നു, ഇയാൾ ഹൈക്കോടതിയിൽ നിന്നും ജാമ്യം എടുക്കുകയും ചെയ്തു. എന്നാൽ, യുവാവിന്  സ്‌റ്റേഷനിൽ എത്തി ഒപ്പിടീക്കാൻ സി.ഐ സ്വയം ബുക്ക് വാങ്ങി വയ്ക്കുകയും ചെയ്തിരുന്നു. എല്ലാ ദിവസവും സി.ഐ ഈ യുവാവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. മുണ്ടക്കയം സ്റ്റേഷനിലെ ക്യാന്റീൻ ഉണ്ടാക്കിയ സുദീപ് യുവാവുമായി സംസാരിക്കുകയും, തുടർന്നു സി.ഐയുമായി ധാരണയുണ്ടാക്കി.

യുവാവിന്റെ വാഹനം തിരികെ നൽകുകയും, ഇയാൾക്കെതിരായ കേസിൽ കോടതിയിൽ അനുകൂല റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുകയും, യുവാവിനെ തിരികെ വീട്ടിൽ കയറ്റി താമസിപ്പിക്കാൻ നടപടിയെടുക്കുമെന്നുമായിരുന്നു സുദീപിന്റെ ഉറപ്പ്. ഇതിനായി ഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി സുദീപ് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യ ഗഡുവായ ഒരു ലക്ഷം രൂപ കൊടുക്കുന്നതിനായി തിങ്കളാഴ്ച വൈകിട്ടോടെ യുവാവ് സി.ഐയുടെ ക്വാർട്ടേഴ്‌സിൽ എത്തുകയായിരുന്നു. തുടർന്നു, സുദീപിന്റെ കൈവശം പണം യുവാവ് കൊടുത്തു വിട്ടു. സുദീപ് പണം സി.ഐയ്ക്കു കൈമാറിയതിനു പിന്നാലെ വിജിലൻസ് സംഘം വീടിനുള്ളിൽ കയറി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാർ, യൂണിറ്റ് ഡിവൈ.എസ്.പി പി.ജി രവീന്ദ്രനാഥൻ, റേഞ്ച് ഡിവൈ.എസ്.പി വിശ്വനാഥൻ, ഇൻസ്‌പെക്ടർമാരായ രാജേഷ്, രാജീവ്, സജുദാസ്, എസ്.ഐമാരായ വിൻസെന്റ്, സ്റ്റാൻലി, തുളസീധരക്കുറുപ്പ്, അനിൽകുമാർ ടി.കെ, പ്രസന്നകുമാർ ടി.കെ, സന്തോഷ്‌കുമാർ കെ, സന്തോഷ്, എ.എസ്.ഐമാരായ വി.എൻ സുരേഷ്‌കുമാർ, കൃഷ്ണകുമാർ, സുരേഷ്, സജിമോൻ, ബിജു പി.എ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അനൂപ്, സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, സുരാജ്, കുര്യാക്കോസ് എബ്രഹാം, ബി.ജു കെ.എം, സീനിയർ സിവിൽ പൊലീസ് ഓഫിസർ ശോഭൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സി.ഐയെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരത്ത് ജോലി ചെയ്യുന്നതിനിടെ കൈക്കൂലി വാങ്ങിയ കേസിൽ മുൻപും ഈ സി.ഐയെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ സർവീസ് കയറിയ ഇദ്ദേഹത്തിനെതിരെ കൂടുതൽ പരാതികൾ മുണ്ടക്കയത്ത് ഉയർന്നിരുന്നു. ഇതിനിടെയാണ് ഇപ്പോൾ വീണ്ടും ഇയാൾ അറ്‌സ്റ്റിലായത്.