വ്യാപാരി-വ്യവസായി സംഘടനയുടെ മാനദണ്ഡങ്ങൾ ലംഘിച്ച് പൂഞ്ഞാറിൽ സ്ഥാനാർത്ഥിയാകാൻ ജില്ലാ പ്രസിഡന്റിന്റെ ശ്രമം ; പ്രതിഷേധവുമായി രാഷ്ട്രീയ വ്യത്യാസമില്ലാതെ വ്യാപാരികൾ : രാഷ്ട്രീയമില്ലാത്ത സംഘടനയെ വ്യക്തി താൽപര്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം

വ്യാപാരി-വ്യവസായി സംഘടനയുടെ മാനദണ്ഡങ്ങൾ ലംഘിച്ച് പൂഞ്ഞാറിൽ സ്ഥാനാർത്ഥിയാകാൻ ജില്ലാ പ്രസിഡന്റിന്റെ ശ്രമം ; പ്രതിഷേധവുമായി രാഷ്ട്രീയ വ്യത്യാസമില്ലാതെ വ്യാപാരികൾ : രാഷ്ട്രീയമില്ലാത്ത സംഘടനയെ വ്യക്തി താൽപര്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം

സ്വന്തം ലേഖകൻ

കോട്ടയം : രാഷ്ട്രീയമില്ലാത്ത വ്യാപാരി-വ്യവസായി സംഘടന ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ ജില്ലാ പ്രസിഡന്റ് നടത്തുന്ന നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാഷട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന സംഘടനയെ ദുരുപയോഗം ചെയ്ത് സ്വന്തം സീറ്റ് കണ്ടെത്താനുള്ള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ തോമസുകുട്ടി (തോമസികുട്ടി മുതുപുന്നയ്ക്കൽ) നീക്കമാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. ജില്ലാ പ്രസിഡന്റിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം വ്യാപരികൾ സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദിനെ സമീപിക്കാൻ ഒരുങ്ങുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയാകാൻ തോമസുകുട്ടി നടത്തുന്ന നീക്കങ്ങളാണ് വ്യാപാരികളെ ഒരു പറ്റം പ്രകോപിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ വ്യാപാരികളുടെ മുഴുവൻ പിന്തുണ തനിക്കുണ്ടെന്നും നിയോജക മണ്ഡലത്തിലെ വ്യാപരികൾ തന്ന പിന്തുണയ്ക്കുമെന്നും അവകാശപ്പെട്ടാണ് ജില്ലാ പ്രസിഡന്റ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. എന്നാൽ ജില്ലാ പ്രസിഡന്റിന്റെ ഈ അവകാശ വാദം പൊള്ളയാണെന്ന് ആദ്യ ഘട്ടത്തിൽ തന്നെ വ്യക്തമാവുകയാണ്. ഇത് സൂചിപ്പിക്കുന്ന എതിർപ്പുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പൂഞ്ഞാറിലെ വ്യാപരികളുടെ ഭാഗത്ത് നിന്നും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. യാതൊരു രാഷ്ട്രീയവുമില്ലാതെ സ്വതന്ത്രമായ നിലപാട് സ്വീകരിക്കുന്ന സംഘടനയാണ് വ്യാപാരി – വ്യവസായി ഏകോപന സമിതി. ഈ സംഘടനയുടെ അംഗങ്ങളോ ഭാരവാഹികളോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗത്വം സ്വീകരിക്കാൻ പാടില്ലെന്ന് ബൈലോയിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. ഈ ബൈലോ അംഗീകരിക്കാതെയാണ് ഇപ്പോൾ തോമസുകുട്ടി നടത്തുന്ന ശ്രമങ്ങളെന്നാണ് ഒരു വിഭാഗം വ്യാപാരികൾ ആരോപിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാനാർത്ഥി ആവുകയോ രാഷ്ടീയപാർട്ടിയിൽ അംഗത്വം എടുക്കുകയോ ചെയ്താൽ തോമസുകുട്ടി സമിതിയിൽ നിന്നും രാജിവെച്ച് നിലപാട് വ്യക്തമാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീനെ കാണാനൊരുങ്ങുകയാണ് തോമസുകുട്ടിയെ എതിർക്കുന്ന വിഭാഗം.

കഴിഞ്ഞ ദിവസം വ്യാപാരി-വ്യവസായി ഏകോപന സമിതി നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പിന്തുണ നൽകുമെന്നു സംസ്ഥാന പ്രസിഡന്റ് ടി.നസുറുദീൻ പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ സമിതിയിലെ അംഗങ്ങളിൽ ഭൂരിഭാഗവും യു.ഡി.എഫ് അനുഭാവികളുമാണ്. ഇതെല്ലാം നിലനിൽക്കെയാണ് ഇടതുസ്ഥാനാർത്ഥിയാകാനുള്ള തോമസുകുട്ടിയുടെ ശ്രമം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ലേബലിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയാക്കാനുള്ള തോമസുകുട്ടിയുടെ ശ്രമങ്ങൾക്കെതിരെ സി.പി.എമ്മിന്റെ വ്യാപാരി സംഘടനയായ വ്യാപാരി വ്യവസായി സമിതിയും രംഗത്ത് എത്തിയിട്ടുണ്ട്. സിപിഎമ്മിന് സ്വന്തമായി സംഘടനയുള്ളപ്പോൾ മറ്റൊരു സംഘടനയിൽ നിന്നും ആളുകളെ കെട്ടിയിറക്കി സ്ഥാനാർത്ഥിയാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യാപാരി വ്യവസായി സമിതിയും പറയുന്നു.

ഇതിനിടെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വാഹനം സ്വന്തം സ്ഥാനാർത്ഥിത്വം ഉറപ്പാക്കാനും പാർട്ടി പരിപാടികൾക്കും തോമസുകുട്ടി ഉപയോഗിച്ചതും വ്യാപാരികളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. വ്യാപാരികളുടൈ ലേബലിൽ തോമസുകുട്ടിയ്ക്ക് സ്ഥാനാർത്ഥിത്വം നൽകരുതെന്ന നിലപാടിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലയിലെ ഭൂരിപക്ഷ അംഗങ്ങളും. രാഷ്ട്രീയ നേട്ടത്തിന് സംഘടനയെ കരുവാക്കുന്നതിൽ ഭൂരിഭാഗം അംഗങ്ങളും കടുത്ത അമർഷത്തിലാണ്. മത്സരിക്കാൻ ആഗ്രഹിക്കുന്ന തോമസ്‌കുട്ടി വ്യാപാരി സംഘടനയുടെ ഭാരവാഹിത്വം രാജി വച്ച് മത്സരിക്കാൻ ആഗ്രഹിക്കുന്ന പാർട്ടിയുടെ മെമ്പർഷിപ്പ് എടുക്കട്ടേ എന്നു ജില്ലാ പ്രസിഡന്റിന്റെ നീക്കത്തെ എതിർക്കുന്ന വ്യാപാരികൾ പറയുന്നു. തോമസ്‌കുട്ടിയുടെ നീക്കങ്ങൾ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭിന്നിപ്പിനും കെട്ടുറപ്പിനു ദോഷകരമായും ബാധിക്കുകയാണ്. വരും ദിവസങ്ങളിൽ ഇത് പൊട്ടിത്തെറിയിലേയ്ക്കു നീങ്ങുമെന്നാണ് ലഭിക്കുന്ന സൂചന.