മീശയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം: എതിർപ്പുമായി ഹൈന്ദവ സംഘടനകൾ രംഗത്ത്; ശബരിമലയ്ക്ക് പിന്നാലെ പിണറായി സർക്കാർ വീണ്ടും വെട്ടിൽ

മീശയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം: എതിർപ്പുമായി ഹൈന്ദവ സംഘടനകൾ രംഗത്ത്; ശബരിമലയ്ക്ക് പിന്നാലെ പിണറായി സർക്കാർ വീണ്ടും വെട്ടിൽ

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: ശബരിമല നിയമസഭാ തിരഞ്ഞെപ്പിൽ പ്രതിഫലിയ്ക്കില്ലെന്നു സി.പി.എമ്മും പിണറായി സർക്കാരും ആശ്വസിച്ചിരിക്കെ, സർക്കാരിനെ വെട്ടിലാക്കി വീണ്ടും വിവാദം. ഹിന്ദു സ്ത്രീകളെ അപമാനിക്കുന്ന മീശ എന്ന നോവലിനു കേരള സാഹിത്യ അക്കാദമി അവാർഡ് നൽകിയതിനെതിരെയാണ് ഇപ്പോൾ പ്രതിഷേധം ശക്തമായിരിക്കുന്നത്. വിവിദ ഹൈന്ദവ സംഘടനകൾ ഇതിനോടകം തന്നെ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

ഇതിനിടെ, എസ്.. ഹരീഷിന്റെ മീശ എന്ന നോവലിന് കേരള സാഹിത്യ അക്കാഡമി അവാർഡ് നൽകിയതിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരനും രംഗത്ത് എത്തി. കേരളത്തിൽ ഉളുപ്പില്ലായ്മയ്ക്ക് ഒരു പര്യായപദമുണ്ടെങ്കിൽ അത് പിണറായി വിജയനാണെന്ന് വി. മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. കേരളത്തിലെ ഹിന്ദു സമൂഹത്തെ വേദനിപ്പിച്ച എസ്. ഹരീഷിന്റെ മീശ നോവലിന് സാഹിത്യ അക്കാഡമി പുരസ്‌കാരം നൽകിയതിലൂടെ പിണറായിയും കൂട്ടരും നൽകുന്ന സന്ദേശമെന്താണെന്ന് അദേഹം ചോദിച്ചു. ശബരിമലയിൽ വിശ്വാസികളുടെ ചങ്കിൽ കത്തിയിറക്കിയ പിണറായി വിജയനിൽ നിന്ന് ഇതിൽക്കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല. കേരളത്തിലെ ഹിന്ദു വിശ്വാസികളുടെ പ്രതിഷേധം സർക്കാർ മുഖവിലയ്ക്കുപോലും എടുക്കുന്നില്ല എന്നതിന്റെ തുടർച്ചയായി വേണം മീശയ്ക്ക് പുരസ്‌കാരം നൽകിയ പ്രഖ്യാപനത്തെ കാണാനെന്നും അദ്ദേഹം പറഞ്ഞു..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെ അവഹേളിച്ച നോവലിന് പിണറായി സർക്കാർ താമ്രപത്രം നൽകുന്നത് കരുതിക്കൂട്ടിയാണ്. അവാർഡ് നിർണയ സമിതിയുടെ തീരുമാനമെന്ന് പറഞ്ഞ് തടിതപ്പാമെന്ന് പിണറായി വിജയൻ സർക്കാർ ശ്രമിക്കേണ്ട. മീശ നോവലിലെ വിവാദ ഭാഗം 2018 ജൂലൈയിൽ ഫേസ്ബുക്കിൽ ഇടാൻ എം.വി ജയരാജന് അന്ന് നിർദ്ദേശം നൽകിയത് മുഖ്യമന്ത്രിയായിരുന്നോ എന്നു കൂടി വ്യക്തമാക്കണം.