play-sharp-fill

രണ്ടാഴ്ചയ്ക്കിടെ പിടിയിലായത് 2 കൊള്ളക്കാര്‍; പട്ടുമെത്തയില്‍ കിടന്നുറങ്ങിയ മുണ്ടക്കയം സി.ഐ.ഷിബുകുമാര്‍ ഇന്നലെ സബ് ജയിലിലെ സിമെന്റ് തറയില്‍ കൊതുകുകടിയും കൊണ്ട് ഉറങ്ങി; നായകന്‍ ക്ലൈമാക്‌സില്‍ വില്ലനാകുമ്പോള്‍

സ്വന്തം ലേഖകന്‍ കോട്ടയം: രണ്ടാഴ്ചയ്ക്കിടെ കോട്ടയത്ത് കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് പിടിയിലായത് രണ്ട് പേരാണ്. വൈക്കം താലൂക്ക് ആശുപത്രിയിലെ സര്‍ജന്‍ ഡോ. ശ്രീരാഗും മുണ്ടക്കയം സി. ഐ. ഷിബുകുമാറും. ഇതില്‍ പണ്ട് മുതലേ വിജിലന്‍സിന്റെ നോട്ടപ്പുള്ളിയാണ് ഷിബുകുമാര്‍. അച്ഛനും മകനും തമ്മിലുള്ള അടിപിടിക്കേസില്‍ നിന്നും മകനെ ഒഴിവാക്കുന്നതിനായി അര ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഷിബുകുമാറും മുണ്ടക്കയം പൊലീസ് ക്യാന്റീനിന്റെ കരാറുകാരന്‍ സുദീപ് ജോസും വിജിലന്‍സ് പിടിയിലാകുന്നത്. പൊലീസ് ക്യാന്റീന്‍ എന്നാണ് പേരെങ്കിലും ഷിബുകുമാറിന്റെയും ശിങ്കിടികളുടെയും അഴിഞ്ഞാട്ട സങ്കേതമാണിത്. കൈക്കൂലി വാങ്ങുന്നതിനും മറ്റ് ആഭാസങ്ങള്‍ക്കും […]

വീട് വാടകയ്ക്ക് എടുത്ത് മോഷണത്തിന് ആസൂത്രണം: പാലായിൽ ബൈക്കിലെത്തി വയോധികയുടെ മാലമോഷ്ടിച്ച മൂന്നംഗസംഘം വാടക വീട്ടിൽ നിന്നും പിടിയിൽ

സ്വന്തം ലേഖകൻ പാലാ: തിരുവനന്തപുരത്ത് വീട് വാടകയ്ക്ക് എടുത്ത് അടുത്ത മോഷണത്തിനായി ആസൂത്രണം ചെയ്യുന്നതിനിടെ പാലായിൽ ആഡംബര ബൈക്കിലെത്തി മോഷണം നടത്തിയ മൂന്നംഗ സംഘം പിടിയിൽ. രാമപുരം മാനത്തൂരിൽ പെട്ടിക്കട നടത്തുകയായിരുന്ന കുറ്റി പൂവത്തിങ്കൽ അമ്മിണിയുടെ മാല പൊട്ടിച്ചെടുത്ത സംഘത്തിലെ മൂന്നു പേരെയാണ് തിരുവനന്തപുരം കഴക്കൂട്ടത്തെ വാടക വീട്ടിൽ നിന്നും രാമപുരം പൊലീസ് സംഘം പിടികൂടിയത്. തിരുവനന്തപുരം പള്ളിപ്പുറം പാച്ചിറ ചായിപുറത്ത് ഷെഫീക്ക് മൻസിലിൽ റഫീഖിന്റെ മകൻ ഷെഫീഖ് (23) സഹോദരൻ ഷമീർ (20) രാമപുരം മങ്കുഴി ചാലിൽ വിനോദിന്റെ മകൻ അമൽ (20) […]

ആളൂരെത്തി…! ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിന് കരി ഓയിൽ ഒഴിച്ച എരുമേലി സ്വദേശിയ്ക്ക് ഉപാധികളോടെ ജാമ്യം

സ്വന്തം ലേഖകൻ കൊച്ചി : ആളൂർ വാദിക്കാനെത്തിയതോടെ ഹൈക്കോടതി ജഡ്ജ് വി ഷർസിയുടെ വാഹനത്തിന് നേരെ കരിഓയിൽ ആക്രമണം നടത്തിപ്രതിഷേധിച്ചയാൾക്ക് ജാമ്യം. അമ്പതിനായിരം രൂപ പിഴയും ഒപ്പം ഉപാധികളോടെയുമാണ് ഇയാൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. അഡ്വക്കേറ്റ് ആളൂരാണ് പ്രതിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. ജഡ്ജിയുടെ വാഹനത്തിൽ കരി ഓയിൽ ഒഴിച്ച എരുമേലി സ്വദേശി രഘുനാഥൻ നായർക്കാണ് രണ്ട് പേരുടെ ആൾ ജാമ്യത്തിൽ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ നിന്നും കാണാതായ ജെസ്‌ന മറിയ ജെയിംസിന്റെ തിരോധാനം കൊലപാതകമാണെന്നും തന്റെ പരാതി പൊലീസ് അവഗണിച്ചെന്നും ആരോപിച്ച് പ്രതിഷേധമെന്ന […]

ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം പോയ യുവതി മയക്കുമരുന്ന്-ലൈംഗിക മാഫിയാ സങ്കേതത്തിൽ ; യുവതിയെ പൊലീസ് രക്ഷപ്പെടുത്തിയത് നാടകീയമായ നീക്കത്തിലൂടെ

സ്വന്തം ലേഖകൻ കണ്ണൂർ: ഭർത്താവിനെയും മൂന്ന് വയസുള്ള മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പൊലീസ് കണ്ടെത്തിയത് മയക്കുമരുന്ന് മാഫിയ സംഘത്തിനൊപ്പം. സംഘത്തിന്റെ പിടിയിലായ യുവതിയെ പൊലീസ് മോചിപ്പിച്ചു. കുഞ്ഞിമംഗലം സ്വദേശിയായ 21 കാരിയാണ് ഗെറ്റ് ടുഗെദർ എന്നറിയപ്പെടുന്ന മാഫിയാ സംഘത്തിന്റെ പിടിയിലായത്. തളിപ്പറമ്പ് ഡി വൈ എസ്പി കെ ഇ പ്രേമചന്ദ്രന്റെ നേരിട്ടുള്ള ഇടപെടലും പെൺകുട്ടിയുടെ കുടുംബത്തെ സഹായിക്കുകയായിരുനന്ു. ഷെയർ ചാറ്റിലുടെ പരിചയമുള്ള പാലക്കാട് സ്വദേശിയായ ഇർഷാദാണ് യുവതിയെ കുടുക്കിയത്. ഇക്കഴിഞ്ഞ 29ന് യുവതി തന്റെ മൂന്ന് വയസുള്ള മകളെ ഉപേക്ഷിച്ച് ഇയാൾക്കൊപ്പം […]

ആൽബിനാണ് താരം…..! വീട്ടുമുറ്റത്ത് കളിക്കുമ്പോൾ കണ്ടത് ജീവനൊടുക്കാനായി യുവതി ആറ്റിലേക്ക് ചാടുന്നത് ; അസാധാരണ മനക്കരുത്തിൽ ഒന്നും ആലോചിക്കാതെ ആറ്റിലേക്ക് എടുത്ത് ചാടിയ 14കാരൻ ആഴക്കയത്തിൽ നിന്നും വീണ്ടെടുത്തത് 39കാരിയുടെ ജീവൻ

സ്വന്തം ലേഖകൻ തിരുവല്ല: ആൽബിന്റെ അസാധാരണ മനക്കരുത്തിൽ തിരിച്ചു നൽകിയത് ഒരു ജീവനും ഒപ്പം ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന തിരിച്ചറിവും കൂടിയാണ്. കുറ്റൂർ തെങ്ങേലി പോത്തളത്ത് പാപ്പനാവേലിൽ വീട്ടിൽ ബാബുആൻസി ദമ്ബതിമാരുടെ മകനാണ് ആൽബിൻ. ഒരുവർഷം മുൻപ് മണിമലയാറ്റിലൂടെ ഒഴുകിവന്ന മണിമല സ്വദേശിയായ വൃദ്ധയെ രക്ഷപ്പെടുത്തിയത് ആൽബിന്റെ അച്ഛൻ ബാബുവും സുഹൃത്തും ചേർന്നായിരുന്നു. അച്ഛന്റെ പഴയ രക്ഷപ്പെടുത്തൽ മനസിലുണ്ടായിരുന്ന മകനാണ് ആ കരുത്തിൽ യുവതിയെ രക്ഷിക്കാൻ ഒന്നും ആലോചിക്കാതെ മണിമല ആറ്റിലേക്ക് ചാടിയത്. വീട്ടുമുറ്റത്ത് കൂട്ടുകാർക്കൊപ്പം കളിച്ചുകെൂണ്ടിരിക്കുമ്പോഴാണ് അക്കരെനിന്ന് ആരോ ആറ്റിൽ വീഴുന്നത് ആൽബിൻ […]

സ്വർണ വില താഴേക്ക്: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. സ്വർണ്ണ വില കൂപ്പുകുത്തിയതോടെ ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞു. കോട്ടയത്തെ സ്വർണ വില ഇങ്ങനെ. .അരുൺസ് മരിയ ഗോൾഡ് Todays GOLD RATE ഇന്ന് (17/02/2021) സ്വർണ്ണവില ഗ്രാമിന് :4375 പവന് :35000

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്: മന്ത്രിമാരായ കെ.കെ ശൈലജയും ടി.പി രാമകൃഷ്ണനും പങ്കെടുക്കും

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ വികസന പദ്ധതികൾ ഫെബ്രുവരി 17 ബുധനാഴ്ച രാവിലെ പത്തിന് ഉദ്ഘാടനം ചെയ്യും. മെഡിക്കൽ കോളജ് ആശുപത്രിയിലെ പി.ജി.ആർ ഹാളിലാണ് പരിപാടികൾ നടക്കുക. ഏഴ് കോടി രൂപ മുടക്കി നിർമ്മിച്ച എം.ആർ.ഐ യൂണിറ്റ് , നാലരക്കോടി രൂപ മുടക്കി നിർമ്മിക്കും പക്ഷാഘാതത്തിനും രക്തക്കുഴൽ രക്തചക്രമണവുമായി ബന്ധപ്പെട്ട അസുഖങ്ങൾക്കുള്ള ഡി.എസ്.എ യൂണിറ്റ്, 11.5 കോടി രൂപ മുടക്കി നിർമ്മിക്കുന്ന ലീനിയർ ആക്സിലേറ്റർ, ആറ് എൽ.ഡി.ആർ സ്യൂട്ടും രണ്ട് ഓപ്പറേഷൻ തീയറ്ററും അടങ്ങിയ 3.75 കോടിയുടെ ലക്ഷ്യ പ്രോജക്ട്, […]

ഇനി നടുറോഡിൽ ഇറങ്ങി നിന്ന് ഹെൽമറ്റ് ഊരി കൈകൾ ആകാശത്തേയ്ക്ക് ഉയർത്താം..! പെട്രോൾ വില സെഞ്ചുറി കടന്നു: കോട്ടയത്ത് വില 90 കടന്നു

സ്വന്തം ലേഖകൻ കോട്ടയം : ഇനി റോഡിൽ ഇറങ്ങി നിന്ന് , ബൈക്ക് യാത്രക്കാർ ഹെൽമറ്റ് ഊരി കൈകൾ ആകാശത്തിലേയ്ക്ക് ഉയർത്തി അഭിവാദ്യം ചെയ്തു കൊള്ളു, ഒടുവിൽ പെട്രോളും സെഞ്ച്വറി അടിച്ചു. രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി പെട്രോൾ വില 100 രൂപയിൽ എത്തി. രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ് പെട്രോൾ വില 100.07 രൂപയിലെത്തിയത്. തുടർച്ചയായ ഒൻപതാം ദിവസവും വില വർദ്ധിച്ചതോടെയാണ് പെട്രോൾ സെഞ്ച്വറി അടിച്ചത്. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് വർദ്ധിച്ചത്. ഇന്നും വില വർധിപ്പിച്ചതോടെയാണ് രാജ്യത്തെ പെട്രോൾ വില 100 […]

ഒടുവിൽ കൊലയാളി കാർ കണ്ടെത്തി: ഏറ്റുമാനൂർ ബൈപ്പാസിൽ വീട്ടമ്മയെ ഇടിച്ച് കൊന്ന കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു: മരണകാരണം അമിതവേഗമെന്ന് സൂചന; വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

സ്വന്തം ലേഖകൻ കോട്ടയം: മണർകാട് ഏറ്റുമാനൂർ ബൈപ്പാസിൽ ചെറുവാണ്ടൂരിൽ റോഡ് മുറിച്ച് കടന്ന വീട്ടമ്മയെ ഇടിച്ച് വീഴ്ത്തി കൊലപ്പെടുത്തിയ കാർ കണ്ടെത്തി. ഞായറാഴ്ച രാത്രിയിലാണ് ചെറുവാണ്ടൂരിൽ അമിത വേഗത്തിൽ എത്തിയ കാർ, ചെ​റു​വാ​ണ്ടൂ​ര്‍ വ​ള്ളോം​കു​ന്നേ​ല്‍ ജോ​യി​യു​ടെ ഭാ​ര്യ സാ​ലി​യെ (46) ഇടിച്ച് വീഴ്ത്തിയത്. സാലിയുടെ കയ്യിൽ പിടിച്ചിരുന്ന ഇവരുടെ ദത്തുപുത്രി ജൂവൽ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട കാർ ഇവിടെ നിന്നും അതിവേഗം ഓടിച്ച് പോകുകയായിരുന്നു. വീഡിയോ ഇവിടെ കാണാം – ഈ കൊലയാളി കാറിനെയും യാത്രക്കാരിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ […]

മദ്യലഹരിയിൽ വീടിനു മുന്നിൽ അഴിഞ്ഞാട്ടം: ഒഴിഞ്ഞ് മാറി പോന്നിട്ടും കത്തിയുമായി പിന്നാലെ എത്തി; കാഞ്ഞിരപ്പള്ളിയിൽ മദ്യപാനിയുടെ കുത്തേറ്റ പാസ്റ്റർക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കോട്ടയം: മദ്യപൻ്റെ അസഭ്യത്തിൽ നിന്നും അക്രമത്തിൽ നിന്നും ഒഴിഞ്ഞ് മാറാൻ ശ്രമിച്ചിട്ടും അക്രമിയുടെ കത്തിമുനയിൽ നിന്നും രക്ഷപെടാൻ പാസ്റ്റർക്കായില്ല. കാഞ്ഞിരപ്പള്ളിയിൽ കഴിഞ്ഞ ദിവസം മദ്യപാനിയുടെ കുത്തേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാസ്റ്റര്‍ കൂവപ്പള്ളി കുടപ്പനക്കുഴി മനപ്പാട്ട് അജീഷ് ജോസഫ്(41) ഒടുവിൽ മരണത്തിന് കീഴടങ്ങി. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും , പരിക്ക് ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും അജീഷിൻ്റെ ജീവൻ രക്ഷിക്കാനായില്ല. അജീഷിനെ പിന്നാലെ എത്തി കുത്തി വീഴ്ത്തിയ കൂവപ്പള്ളി ടാങ്ക്പടി ഭാഗത്ത് മുളയ്ക്കല്‍ ജോബി ജോണിയെ(27) പൊലീസ് […]