ഒടുവിൽ കൊലയാളി കാർ കണ്ടെത്തി: ഏറ്റുമാനൂർ ബൈപ്പാസിൽ വീട്ടമ്മയെ ഇടിച്ച് കൊന്ന കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു: മരണകാരണം അമിതവേഗമെന്ന് സൂചന; വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം
സ്വന്തം ലേഖകൻ
കോട്ടയം: മണർകാട് ഏറ്റുമാനൂർ ബൈപ്പാസിൽ ചെറുവാണ്ടൂരിൽ റോഡ് മുറിച്ച് കടന്ന വീട്ടമ്മയെ ഇടിച്ച് വീഴ്ത്തി കൊലപ്പെടുത്തിയ കാർ കണ്ടെത്തി. ഞായറാഴ്ച രാത്രിയിലാണ് ചെറുവാണ്ടൂരിൽ അമിത വേഗത്തിൽ എത്തിയ കാർ, ചെറുവാണ്ടൂര്‍ വള്ളോംകുന്നേല്‍ ജോയിയുടെ ഭാര്യ സാലിയെ (46) ഇടിച്ച് വീഴ്ത്തിയത്. സാലിയുടെ കയ്യിൽ പിടിച്ചിരുന്ന ഇവരുടെ ദത്തുപുത്രി ജൂവൽ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട കാർ ഇവിടെ നിന്നും അതിവേഗം ഓടിച്ച് പോകുകയായിരുന്നു. വീഡിയോ ഇവിടെ കാണാം –
ഈ കൊലയാളി കാറിനെയും യാത്രക്കാരിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍ ഡ്രൈവറെയുമാണ് ഒടുവിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഏറ്റുമാനൂര്‍ കൊടുവത്താനം മൂന്നുതൊട്ടില് രഞ്ജിത്ത് (36) ആണ് വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. തുടർന്നാണ്, ഇയാളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച രാത്രി 7.30ഓടെ ഏറ്റുമാനൂര്‍-മണര്‍കാട് ബൈപാസ് റോഡില്‍ ചെറുവാണ്ടൂര്‍ പള്ളിക്കവലയില്‍ മകളോടൊപ്പം റോഡ് മുറിച്ചുകടക്കവെ പേരൂര്‍ ഭാഗത്തുനിന്ന് വന്ന കാര്‍ സാലിയെയും ആറുവയസ്സുള്ള മകള്‍ ജുവലിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സി.സി ടി.വി കാമറയില്‍ പതിഞ്ഞ അപകടദൃശ്യങ്ങള്‍ തേർഡ് ഐ ന്യൂസ് ലൈവാണ് പുറത്ത് വിട്ടത്.
വൈകിട്ട് എട്ടരയോടെ ഏറ്റുമാനൂര്‍ മണര്‍കാട് ബൈപ്പാസില്‍ ചെറുവാണ്ടൂര്‍ സമീപമായിരുന്നു അപകടം. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നിന്നും മടങ്ങി എത്തിയ സാലി താന്‍ ദത്തെടുത്ത കുഞ്ഞിനെ ബന്ധുവിനെ കാണിക്കാന്‍ പോയ ശേഷം മടങ്ങിയെത്തുകയായിരുന്നു.
ഇതിനിടെ ചെറുവാണ്ടൂര്‍ ജംഗ്ഷനിലെ സീബ്ര ലൈന്‍ മുറിച്ചു കടക്കുന്നതിനിടെ മണര്‍കാട് ഭാഗത്തുനിന്നും എത്തിയ കാര്‍ കാര്‍ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സാലിയുടെ ഒരു കൈയിലാണ് കുട്ടി ഇരുന്നിരുന്നത്. ഇടിയുടെ ആഘാതത്തില്‍ സാലിയുടെ കയ്യില്‍ നിന്നും തെറിച്ച കുട്ടി റോഡരികിലേക്ക് ആണ് വീണത്. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് സാലിയും കുട്ടിയെയും എടുത്തു കാരിത്താസ് ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സാലിയുടെ മരണം സംഭവിച്ചിരുന്നു