play-sharp-fill
ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം പോയ യുവതി മയക്കുമരുന്ന്-ലൈംഗിക മാഫിയാ സങ്കേതത്തിൽ ; യുവതിയെ പൊലീസ് രക്ഷപ്പെടുത്തിയത് നാടകീയമായ നീക്കത്തിലൂടെ

ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം പോയ യുവതി മയക്കുമരുന്ന്-ലൈംഗിക മാഫിയാ സങ്കേതത്തിൽ ; യുവതിയെ പൊലീസ് രക്ഷപ്പെടുത്തിയത് നാടകീയമായ നീക്കത്തിലൂടെ

സ്വന്തം ലേഖകൻ

കണ്ണൂർ: ഭർത്താവിനെയും മൂന്ന് വയസുള്ള മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പൊലീസ് കണ്ടെത്തിയത് മയക്കുമരുന്ന് മാഫിയ സംഘത്തിനൊപ്പം. സംഘത്തിന്റെ പിടിയിലായ യുവതിയെ പൊലീസ് മോചിപ്പിച്ചു.

കുഞ്ഞിമംഗലം സ്വദേശിയായ 21 കാരിയാണ് ഗെറ്റ് ടുഗെദർ എന്നറിയപ്പെടുന്ന മാഫിയാ സംഘത്തിന്റെ പിടിയിലായത്. തളിപ്പറമ്പ് ഡി വൈ എസ്പി കെ ഇ പ്രേമചന്ദ്രന്റെ നേരിട്ടുള്ള ഇടപെടലും പെൺകുട്ടിയുടെ കുടുംബത്തെ സഹായിക്കുകയായിരുനന്ു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷെയർ ചാറ്റിലുടെ പരിചയമുള്ള പാലക്കാട് സ്വദേശിയായ ഇർഷാദാണ് യുവതിയെ കുടുക്കിയത്. ഇക്കഴിഞ്ഞ 29ന് യുവതി തന്റെ മൂന്ന് വയസുള്ള മകളെ ഉപേക്ഷിച്ച് ഇയാൾക്കൊപ്പം പോവുകയായിരുന്നു. വീട്ടിൽ നിന്ന് അഞ്ചുപവനോളം വരുന്ന ആഭരണങ്ങളുമായാണ് പോയത്.

ഒടുവിൽ ഗോകർണയ്ക്കടുത്തുള്ള കടൽത്തീരത്തെ ഒരു കുടിലിലാണ് യുവതിയെ കണ്ടെത്തിയത്. ഇർഷാദാണ് പെൺകുട്ടിയെ ഗോകർണയിലേക്ക് കൊണ്ടുവന്നത്. തുടർന്ന് സംഘത്തിലെ മൽനാഥിനും മുഹമ്മദിനും കൈമാറിയതായി പൊലീസ് പറഞ്ഞു.

വീട്ടിൽ നിന്ന് ഓടിപ്പോയ യുവതി ആദ്യം തമിഴ്‌നാട്ടിലെ സേലത്തെത്തി. അവിടെ തട്ടുകടക്കാരന്റെ ഫോൺ ഉപയോഗിച്ചിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് തട്ടുകടക്കാരന്റേതെന്ന് കണ്ടെത്തി. അദ്ദേഹത്തിൽ നിന്ന് വിവരങ്ങൾ തേടി. നിരീക്ഷണ ക്യാമറകൾ പിന്നീട് പരിശോധിച്ചു. ഭക്ഷണത്തിനായി ഹോട്ടലിൽ എത്തിയ യുവതിയുടെയും രണ്ട് യുവാക്കളുടെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാടകീയമായ നീക്കത്തിലൂടെ യുവതിയെ പിന്നീട് രക്ഷപ്പെടുത്തി. കണ്ണൂർ കാസർകോട് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന്-ലൈംഗിക മാഫിയ റാക്കറ്റുകൾ സജീവമാണെന്നാണ് റിപ്പോർട്ട്.