play-sharp-fill

കോട്ടയത്ത് കെ.എസ്.യു ഡിവൈ.എസ്.പി ഓഫിസ് മാർച്ച് നടത്തി: മാർച്ചിന് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു: ജില്ലാ പ്രസിഡൻ്റ് ജോർജ് പയസും ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖും അടക്കമുള്ളവർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: തിരുവനന്തപുരത്ത് കെ.എസ്.യു പ്രവർത്തകരെ മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഡിവൈ.എസ്.പി ഓഫിസിലേയ്‌ക്കു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്നു പിരിഞ്ഞു പോകാൻ തയ്യാറാകാതിരുന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. രാവിലെ 11 മണിയോടെയായിരുന്നു ഗാന്ധിസ്‌ക്വയറിൽ നിന്നും കെ.എസ്.യു പ്രവർത്തകരുടെ മാർച്ച് ആരംഭിച്ചത്. ഡിവൈ.എസ്.പി ഓഫിസ് പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷൻ ഗേറ്റിന് മുന്നിൽ ബാരിക്കേഡ് ഉയർത്തി പൊലീസ് പ്രവർത്തകരെ തടഞ്ഞു. തുടർന്ന്,ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന്, കെ.കെ […]

സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ് ; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 67,574 സാമ്പിളുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍ 196, പാലക്കാട് 160, വയനാട് 115, ഇടുക്കി 97, കാസര്‍ഗോഡ് 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ […]

സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ; മൃതദേഹത്തിനടുത്ത് നിന്നും മണ്ണെണ്ണ കുപ്പിയും ആത്മഹത്യാകുറിപ്പും കണ്ടെത്തി

സ്വന്തം ലേഖകൻ തൃശൂർ: പേരാമംഗലത്ത് സ്ത്രീയുടെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. മനക്കോടി മേടയിൽ ഗോപിനായരുടെ ഭാര്യ രാധയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പേരാമംഗലം പൊലീസ് സ്റ്റേഷന് സമീപത്താണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ഒൻപത് മണിയോടെയാണ് നാട്ടുകാർ മൃതദേഹം കാണുന്നത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പേരാമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് നിന്നും മണ്ണെണ കുപ്പിയും ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഏറെ നാളായി മെഡിക്കൽ കോളജിൽ ഇവർ ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; ബന്ധുവായ യുവാവ് പൊലീസ് പിടിയിൽ ; സംഭവം പുറംലോകമറിഞ്ഞത് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോൾ

സ്വന്തം ലേഖകൻ കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. 16 കാരിയായ പെൺകുട്ടിയുടെ ബന്ധുവായ യുവാവിനെ ഏരൂർ പൊലീസാണ് പിടികൂടിയത്. ഏഴ് മാസം ഗർഭിണിയായ പെൺകുട്ടി മൂവാറ്റുപുഴ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. എറണാകുളത്ത് താമസിക്കുകയായിരുന്ന പെൺകുട്ടിയെ മാസങ്ങൾക്ക് മുൻപ് ചണ്ണപ്പേട്ടയിലെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് ആദ്യമായി യുവാവ് പീഡനത്തിന് ഇരയാക്കിയിരിക്കുന്നത്. എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന യുവാവ് പലപ്പോഴും പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്നു. പിന്നീട് പല തവണ ചണ്ണപ്പേട്ടയിലെ ബന്ധുവീട്ടിലും എറണാകുളത്തെ വീട്ടിലും വെച്ച് താൻ പീഡനത്തിന് ഇരയായെന്നാണ് […]

അഴിമതിയുടെ കൂത്തരങ്ങായി കോട്ടയം നഗരസഭയിലെ ജനന മരണ രജിസ്ട്രേഷൻ വിഭാഗം ; കൈക്കൂലിയുമായി കഴിഞ്ഞ വർഷം 3 ഉദ്യോഗസ്ഥരെ വിജിലൻസ് കൈയ്യോടെ പിടിച്ചിട്ടും കൊള്ളയ്ക്ക് അറുതിവരാതെ കോട്ടയം നഗരസഭ

തേർഡ് ഐ ബ്യൂറോ കോട്ടയം: ജനിച്ചാലും മരിച്ചാലും ശരി, ഞങ്ങൾക്ക് കൈക്കൂലി തരണം, ഇല്ലിങ്കൽ സർട്ടിഫിക്കറ്റിനായി ആഴ്ച്ചകൾ കയറിയിറങ്ങണം, അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന കോട്ടയം നഗരസഭയിലെ ജനന, മരണ രജിസ്ട്രേഷറിലെ ഞെട്ടിക്കുന്ന അഴിമതിക്കഥകളാണ് തേർഡ് ഐ ന്യൂസ് ലൈവ് ഇന്ന് രാവിലെ പുറത്തു വിട്ടത്.. ജനന മരണ രജിസ്‌ട്രേഷനിൽ  വൻ കൈക്കൂലിയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ പിടിച്ചു പറിച്ചു വാങ്ങുന്നതെന്ന നിരന്തര പരാതിയെ തുടർന്ന് തേർഡ് ഐ ആൻ്റി കറപ്ഷൻ ടീം ദിവസങ്ങളായി അന്വേഷണം നടത്തി വരികയായിരുന്നു. വീഡിയോ ഇവിടെ കാണാം അന്വേഷണത്തിൽ അഴിമതിക്ക് […]

പ്രണയത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് 19കാരനെ പൊലീസ് മർദ്ദിച്ചുവെന്ന് ആരോപണം ; സ്റ്റേഷനിൽ വിളിച്ചുവരുത്തി കഴുത്തിലും കാലിലും മർദ്ദിച്ചെന്ന് യുവാവ് ; പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ വ്യക്തത വരുത്താനാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്ന വിശദീകരണവുമായി പൊലീസ്

സ്വന്തം ലേഖകൻ തൃശൂർ: പ്രണയത്തിൽ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിൽ വിളിച്ചുവരുത്ത് 19കാരന് പൊലീസിന്റെ മർദ്ദനം. സ്റ്റേഷനിൽ വിളിച്ചുവരുത്ത് കഴുത്തിലും കാലിലും പൊലീസ് മർദ്ദിച്ചുവെന്നാണ് തൃശ്ശൂർ സ്വദേശിയാണ് സുജിത്ത് ഒല്ലൂർ പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. പ്രണയ ബന്ധത്തിൽ നിന്നും പിന്മാറണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. സംഭവത്തിൽ കമ്മീഷണർക്ക് പരാതി നൽകാനാണ് സുജിത്തിന്റെയും കുടുംബത്തിന്റെയും തീരുമാനം. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ വ്യക്തത വരുത്താനാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചെന്നാണ് ആരോപണവുമായി പൊലീസിന്റെ വിശദീകരണം. സുജിത്ത്, പടവരാട് സ്വദേശിയായ ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലായിരുന്നു. ബന്ധത്തെ എതിർത്ത വീട്ടുകാർ പലതവണ പറഞ്ഞിട്ടും […]

ദൃശ്യം 2 ആഘോഷമാക്കി ആമസോൺ ; ജോർജുകുട്ടി എന്ന് എഴുതിയ കറുത്ത പേപ്പർ കപ്പ് ; കപ്പിലേക്ക് ചൂടുവെള്ളം ഒഴിച്ചാൽ ലാലേട്ടന്റെ ചിത്രം തെളിഞ്ഞ് വരും ; ദൃശ്യം കപ്പ് കണ്ട് അമ്പരന്ന് മോഹൻലാൽ

സ്വന്തം ലേഖകൻ കൊച്ചി : ആമസോൺ പ്രൈമിൽ റിലീസായി മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ നിരവധി പേരാണ് ദൃശ്യം 2 നെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചത്. സൂപ്പർ താരത്തിന്റെ ആദ്യ ചിത്രം ആഘോഷിക്കാൻ വേറിട്ട പല വവഴികളും ആമസോൺ ചിന്തിച്ചു. ആ ചിന്തയാണ് കറുത്ത കപ്പിലേക്ക് എത്തിയത്. കാഴ്ചയിൽ കറുത്ത കപ്പ്. ജോർജ് കുട്ടി എന്ന് അതിൽ എഴുതിയിരിക്കുന്നു.മോഹൻലാലിന്റെ അടുത്ത സുഹൃത്തായ സമീർ ഹംസയാണ് ഈ കപ്പിലെ രഹസ്യം പുറത്തു വിടുന്നത്. കറുത്ത കപ്പിൽ ചൂട് ചായ ഒഴിച്ചാൽ കഥ മാറും. കപ്പിന്റെ കറുപ്പ് […]

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു ; അപകടം സംഭവിച്ചത് തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്കുള്ള യാത്രയ്ക്കിടയിൽ

സ്വന്തം ലേഖകൻ കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സഞ്ചരിച്ച വാഹനം പത്തനംതിട്ട അടൂരിന് സമീപത്തുവച്ച് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടം സംഭവിച്ചത്. അടൂരിനടുത്ത് വച്ച് എം.സി റോഡിൽ വച്ച് ഉമ്മൻ ചാണ്ടി സഞ്ചരിച്ചിരുന്ന ഇന്നോവയിലേക്ക് മറ്റൊരു കാർ വന്നിടിച്ചാണ് അപകടം സംഭവിച്ചത്. മറ്റൊരു വാഹനത്തെ മറികടന്നുവന്ന സ്ത്രീ ഓടിച്ച വാഗണാർ കാറാണ് ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്. വാഗണാറിന്റെ സ്റ്റിയറിങ് ലോക്കായതാണ് അപകട കാരണമെന്നാണ് സൂചന. ഉമ്മൻ ചാണ്ടിയുടെ വലതു കാലിന്റെ മുട്ടിന് ചെറിയ രണ്ട് മുറിവുണ്ടെന്നും ആർക്കും സാരമായ […]

പശുവിനെ വാങ്ങാൻ ക്ഷീര കർഷകന് സർക്കാർ നൽകിയ സബ്സിഡിയ്ക്കും കൈക്കൂലി: പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മുളക്കുളത്തെ മൃഗ ഡോക്ടർ വിജിലൻസ് പിടിയിൽ; ഒരാഴ്ചയ്ക്കിടെ വിജിലൻസിൻ്റെ മൂന്നാമത്തെ അഴിമതി വേട്ട; അഴിമതിയുടെ തല കൊയ്ത് കോട്ടയം വിജിലൻസ് ടീം

സ്വന്തം ലേഖകൻ കോട്ടയം: പശുവിനെ വാങ്ങാൻ സബ്സിഡിയോടെ ക്ഷീര കർഷകന് അനുവദിച്ച തുകയിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മൃഗ ഡോക്ടർ വിജിലൻസ് പിടിയിൽ. മുളക്കുളം മൃഗാശുപത്രിയിലെ  ഡോക്ടർ അജോ ജോസഫിനെയാണ് വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മുളക്കുളം സ്വദേശിയായ ക്ഷീര കർഷകൻ റീ ബിൽഡ് കേരള വഴി പശുവിനെ വാങ്ങുന്നതിനു 1.20 ലക്ഷം രൂപ വായ്പ ലഭിക്കുന്നതിനുള്ള ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. പശുവിനെ വാങ്ങുമ്പോൾ കർഷകർക്ക് 60000 രൂപ സബ്സിഡി ഇനത്തിൽ ലഭിക്കും. പശുവിനെ […]

കോട്ടയത്ത് കെ.എസ്.യു മാർച്ചിൽ സംഘർഷം : ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു ; റോഡിൽ കുത്തിയിരുന്ന് പ്രവർത്തകരുടെ പ്രതിഷേധം

തേർഡ് ഐ ബ്യൂറോ കോട്ടയം : ഡി.വൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ കെ.എസ്.യു പ്രവർത്തകരുടെ മാർച്ചിൽ സംഘർഷം. പൊലീസ് അക്രമത്തിനെതിരെ കെ.എസ്.യുവിന്റെ നേതൃത്വത്തിൽ നടക്കുന്ന മാർച്ചിലാണ് സംഘർഷം ഉണ്ടായത്. പ്രതിഷേധത്തിനിടയിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് സംഘർഷം അരങ്ങേറിയത്. ഇതോടെ പ്രതിഷേധക്കാർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇതേ തുടർന്ന് റോഡിന് മുന്നിൽ കുത്തിയിരുന്നുള്ള പ്രവർത്തകരുടെ പ്രതിഷേധം നടക്കുകയാണ്.പ്രതിഷേധക്കാരെ പൊലീസ് സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം ഉണ്ടായി.