കോട്ടയത്ത് കെ.എസ്.യു മാർച്ചിൽ സംഘർഷം : ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു ; റോഡിൽ കുത്തിയിരുന്ന് പ്രവർത്തകരുടെ പ്രതിഷേധം

കോട്ടയത്ത് കെ.എസ്.യു മാർച്ചിൽ സംഘർഷം : ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു ; റോഡിൽ കുത്തിയിരുന്ന് പ്രവർത്തകരുടെ പ്രതിഷേധം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം : ഡി.വൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ കെ.എസ്.യു പ്രവർത്തകരുടെ മാർച്ചിൽ സംഘർഷം. പൊലീസ് അക്രമത്തിനെതിരെ കെ.എസ്.യുവിന്റെ നേതൃത്വത്തിൽ നടക്കുന്ന മാർച്ചിലാണ് സംഘർഷം ഉണ്ടായത്.

പ്രതിഷേധത്തിനിടയിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് സംഘർഷം അരങ്ങേറിയത്. ഇതോടെ പ്രതിഷേധക്കാർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്ന് റോഡിന് മുന്നിൽ കുത്തിയിരുന്നുള്ള പ്രവർത്തകരുടെ പ്രതിഷേധം നടക്കുകയാണ്.പ്രതിഷേധക്കാരെ പൊലീസ് സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം ഉണ്ടായി.