play-sharp-fill
കോട്ടയത്ത് കെ.എസ്.യു ഡിവൈ.എസ്.പി ഓഫിസ് മാർച്ച് നടത്തി: മാർച്ചിന് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു: ജില്ലാ പ്രസിഡൻ്റ് ജോർജ് പയസും ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖും അടക്കമുള്ളവർ അറസ്റ്റിൽ

കോട്ടയത്ത് കെ.എസ്.യു ഡിവൈ.എസ്.പി ഓഫിസ് മാർച്ച് നടത്തി: മാർച്ചിന് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു: ജില്ലാ പ്രസിഡൻ്റ് ജോർജ് പയസും ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖും അടക്കമുള്ളവർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോട്ടയം: തിരുവനന്തപുരത്ത് കെ.എസ്.യു പ്രവർത്തകരെ മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഡിവൈ.എസ്.പി ഓഫിസിലേയ്‌ക്കു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്നു പിരിഞ്ഞു പോകാൻ തയ്യാറാകാതിരുന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി.
രാവിലെ 11 മണിയോടെയായിരുന്നു ഗാന്ധിസ്‌ക്വയറിൽ നിന്നും കെ.എസ്.യു പ്രവർത്തകരുടെ മാർച്ച് ആരംഭിച്ചത്. ഡിവൈ.എസ്.പി ഓഫിസ് പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷൻ ഗേറ്റിന് മുന്നിൽ ബാരിക്കേഡ് ഉയർത്തി പൊലീസ് പ്രവർത്തകരെ തടഞ്ഞു. തുടർന്ന്,ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന്, കെ.കെ റോഡിൽ കുത്തിയിരുന്ന പ്രവർത്തകർ പ്രതിഷേധിച്ചു.

ഉദ്ഘാടനത്തിന് ശേഷം, കെ.കെ റോഡിൽ നിന്നും എഴുന്നേറ്റ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ വീണ്ടും ശ്രമം നടത്തി. ഇതേ തുടർന്ന് പൊലീസ് വീണ്ടും ജല പീരങ്കി പ്രയോഗിച്ചു. എന്നിട്ടും, പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച വനിതാ പ്രവർത്തകരെ പൊലീസ് തടഞ്ഞു വച്ചതോടെ ഉന്തും തള്ളും ഉണ്ടായി. കളക്ടറേറ്റ് കവാടം ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു. തുടർന്നു, പ്രതിയെ ജാമ്യത്തിൽ വിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന്,കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് മാർച്ച് ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക് പ്രസിഡൻ്റ് യശ്വന്ത് സി നായർ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി എൻ.എസ് ഹരിശ്ചന്ദ്രൻ, കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് ജോർജ് പയസ്, ജില്ലാ പഞ്ചായത്തംഗം വൈശാഖ് പി കെ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് രാഹുൽ മറിയപ്പള്ളി, കെ.എസ്.യു ഭാരവാഹികളായ അഡ്വ.ഡെന്നിസ് ജോസഫ്, അജിൽ ജിനു മാത്യു, അരുൺ കൊച്ചുതറപ്പിൽ, ബിബിൻ ഇലഞ്ഞിത്തറ, ബിബിൻ സ്‌കറിയ, നെസിയാ മുണ്ടപ്പളളി, ആൻ മരിയ ജോർജ്, മനീഷ് എബ്രഹാം കുര്യൻ, അരുൺ മാർക്കോസ്‌, ജിത്തു ജോസ് എബ്രഹാം, സക്കീർ ചങ്ങംപള്ളി, വിഷ്‌ണു ചെമ്മുണ്ടവള്ളി, പ്രിൻസ് പാമ്പാടി, എബിൻ ആൻ്റണി, ജസ്റ്റസ് പി വർഗ്ഗീസ്, അബു താഹിർ, ജോസഫ് വർഗ്ഗീസ്, ഇമ്മാനുവൽ ടോണി, വിഷ്ണു , ആൽബിൻ, അരവിന്ദ് എ, സിബിൻ, ജിസ്സൺ, പാർത്ഥിവ് സലിമോൻ, അർജുൻ തുടങ്ങിയവർ നേതൃത്വം നൽകി.