മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു ; അപകടം സംഭവിച്ചത് തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്കുള്ള യാത്രയ്ക്കിടയിൽ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു ; അപകടം സംഭവിച്ചത് തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്കുള്ള യാത്രയ്ക്കിടയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സഞ്ചരിച്ച വാഹനം പത്തനംതിട്ട അടൂരിന് സമീപത്തുവച്ച് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടം സംഭവിച്ചത്.

അടൂരിനടുത്ത് വച്ച് എം.സി റോഡിൽ വച്ച് ഉമ്മൻ ചാണ്ടി സഞ്ചരിച്ചിരുന്ന ഇന്നോവയിലേക്ക് മറ്റൊരു കാർ വന്നിടിച്ചാണ് അപകടം സംഭവിച്ചത്. മറ്റൊരു വാഹനത്തെ മറികടന്നുവന്ന സ്ത്രീ ഓടിച്ച വാഗണാർ കാറാണ് ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഗണാറിന്റെ സ്റ്റിയറിങ് ലോക്കായതാണ് അപകട കാരണമെന്നാണ് സൂചന. ഉമ്മൻ ചാണ്ടിയുടെ വലതു കാലിന്റെ മുട്ടിന് ചെറിയ രണ്ട് മുറിവുണ്ടെന്നും ആർക്കും സാരമായ പരിക്കില്ലെന്നുമാണ് പ്രാഥമിക വിവരം. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായതെന്നും റിപ്പോർട്ടുകളുണ്ട്.

ഉമ്മൻ ചാണ്ടിയുടെ കാലിന് ചെറിയ വേദന അനുഭവപ്പെട്ടിരുന്നു. അതുവഴിയെത്തിയ ചെങ്ങന്നൂർ നഗരസഭയുടെ കാറിൽ ഉമ്മൻ ചാണ്ടി കോട്ടയത്തേക്കുള്ള യാത്ര തുടരുകയായിരുന്നു. അദ്ദേഹത്തെ ഈ വാഹനത്തിൽ കോട്ടയം ചിങ്ങവനത്ത് എത്തിച്ചു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ സ്റ്റേഷനിൽ എത്തിച്ചു. സംഭവത്തിൽ അടൂർ പൊലീസ് കേസ് എടുത്തിട്ടുണ്ട്.