play-sharp-fill

അച്ഛനും അമ്മയും മകനും ഉച്ചയ്ക്ക് കഴിച്ചത് ചോറും സാമ്പാറും കാബേജ് കറിയും ; മകൾ ഭക്ഷണം കഴിക്കാതിരുന്നത് രക്ഷയായി ; അതിരമ്പുഴ സ്വദേശിനിയും ഭർത്താവും ചെന്നൈയിൽ മരിച്ച സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ ചെന്നൈ: വിഷം കലർന്ന ഭക്ഷണം ഉള്ളിൽ ചെന്ന് സിആർപിഎഫ് ഫോർമാനായ കട്ടപ്പന പാറക്കടവ് പാരിക്കൽ വീട്ടിൽ പി.ടി.വർഗീസ് (54), ഭാര്യ കോട്ടയം അതിരമ്പുഴ സ്വദേശിനി സാലമ്മ (52) എന്നിവർ മരിച്ച സംഭവത്തിൽ ഇനിയും ദുരൂഹത. ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിൽ കഴിഞ്ഞിരുന്ന വർഗീസ് ബുധനാഴ്ചയും സാലമ്മ ഇന്നലെ പുലർച്ചെയുമാണ് മരിച്ചത്. ഇവർക്കൊപ്പം ഭക്ഷണം കഴിച്ച മകൻ അരുൺ ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. ആരെങ്കിലും കുടുംബത്തിനെ മനപ്പൂർവ്വം ഇല്ലാതാക്കാൻ ശ്രമിച്ചതാണോ എന്നാണ് സംശയം. […]

മോഹൻലാൽ ബിജെപിയിലേക്കോ….! സൂപ്പർതാരത്തെ ബി.ജെ.പി പാളയത്തിലേക്ക് എത്തിക്കാൻ ചരടുവലിച്ച് നേതാക്കൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമ സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി സൂപ്പർതാരം മോഹൻലാലിനെ ബി.ജെ.പി പാളയത്തിലേക്ക് എത്തിക്കാൻ നീക്കവുമായി പാർട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതാക്കൾ. എന്നാൽ ബി ജെ പി നേതൃത്വത്തിന് പിടികൊടുക്കാൻ മോഹൻലാൽ ഇതുവരെ തയ്യാറായിട്ടില്ല. നേരത്തെയും മോഹൻലാലിനെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാനുളള നീക്കം ബി ജെ പി നടത്തിയിരുന്നു. എന്നാൽ, രാഷ്ട്രീയത്തിൽ ഇറങ്ങാൻ താത്പര്യമില്ലെന്നായിരുന്നു അന്ന് മോഹൻലാൽ അറിയിച്ചിരുന്നു. അന്ന് അവസാനിച്ച ചർച്ചകൾക്കാണ് ഇന്നും വീണ്ടും ആരംഭിച്ചിരിക്കുന്നത്. സുരേഷ് ഗോപിയെ ദേശീയ നേതൃത്വമാണ് പാർട്ടിയിലെത്തിച്ചത്. അതുപോലെ കേന്ദ്രനേതാക്കൾ വഴി മോഹൻലാലിനെ പാർട്ടിയിലെത്തിക്കാൻ കഴിയുമോയെന്നാണ് […]

അരുൺ അംബുജാക്ഷന് മറ്റൊരു സ്ത്രീയിലുണ്ടായ മകൻ ; രേഷ്മയുടെ അച്ഛനൊപ്പം അർദ്ധ സഹോദരൻ കൂടിയത് കോവിഡ് കാലത്ത് ; പതിവ് തെറ്റാതെ ഇന്നലെയും ബസ് സ്റ്റാൻഡിൽ നിന്നും രേഷ്മ വീട്ടിലേക്ക് പോയതും അരുണിനൊപ്പം : വിദ്യാർത്ഥിനിയുടെ മരണവാർത്തയിൽ വിറങ്ങലിച്ച് ചിത്തിരപുരം

സ്വന്തം ലേഖകൻ ഇടുക്കി: ചിത്തിരപുരം വണ്ടിത്തറയിൽ രാജേഷിന്റെ മകൾ രേഷ്മ(17)യെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇനിയും ദുരൂഹത മാറിയിട്ടില്ല. എന്തിനാണ് 17കാരിയെ കൊച്ചച്ഛൻ കൊലപ്പെടുത്തിയത്  എന്നതിൽ ഇനിയും വ്യക്തതയില്ല. ഒളിവിലായ ഇയാളെ കണ്ടെത്തിയാൽ മാത്രമേ കൊലപാതക കാരണം എന്തെന്ന് വ്യക്തമാകൂ. രാജേഷിന്റെ പിതാവ് അംബുജാക്ഷന് മറ്റൊരു സ്ത്രീയിലുണ്ടായ മകനാണ് അരുൺ. കോവിഡുകാലത്ത് മാസങ്ങളോളം അരുൺ രാജേഷിന്റെ വീട്ടിലാണ് തങ്ങിയിരുന്നത്. രാജകുമാരിക്കടുത്ത് ഫർണ്ണിച്ചർ നിർണ്ണമാണ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികെയായിരുന്നു അരുൺ. വീട്ടിൽ നിന്നും 4 കിലോമീറ്ററോളം അകലെയുള്ള ബസ്സ് സ്റ്റോപ്പിൽ നിന്നാണ് […]

പാലാ സീറ്റ് പോയി കിട്ടിയാൽ മതിയെന്നായിരുന്നു ശശീന്ദ്രന് ; ജോസ് കെ.മാണിയെ എൽ.ഡി.എഫിലേക്ക് കൊണ്ടുവന്നതും പാലാ സീറ്റ് വാഗ്ദാനം ചെയ്‌തെന്ന് മാണി സി.കാപ്പൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പ് പടിവാതിക്കലിൽ എത്തിയിട്ടും പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കം ഇതുവരെ അവസാനിച്ചിട്ടില്ല. ഭരണത്തുടർച്ച ലഭിക്കുകയാണെങ്കിൽ തന്റെ മന്ത്രി സ്ഥാനം ഉറപ്പാക്കുന്നതിന് പാലാ സീറ്റ് കൈവിട്ടു കളയണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ കണക്കുകൂട്ടിയിരുന്നുവെന്ന് മാണി സി കാപ്പൻ. പാലാസീറ്റ് എൻ.സി.പിക്ക് നിഷേധിക്കുമെന്ന് എ.കെ. ശശീന്ദ്രനടക്കം പാർട്ടിയിൽ എല്ലാവർക്കും അറിയാമായിരുന്നുവെന്നും കാപ്പൻ വ്യക്തമാക്കി. ജോസ് കെ. മാണിയെ പാലാ സീറ്റ് വാഗ്ദാനം ചെയ്താണ് എൽ.ഡി.എഫിലേക്ക് കൊണ്ടുവന്നത്. എൻ.സി.പി. ജയിച്ച സീറ്റുകളിൽ ഒന്ന് കൊടുക്കണമെന്ന് സീറ്റിനെ ചൊല്ലിയുള്ള ചർച്ചകൾക്ക് ശേഷം എ.കെ. ശശീന്ദ്രൻ […]

പ്ലസ്ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ച നിലയില്‍ ; പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് പള്ളിവാസല്‍ പവര്‍ഹൗസിന് സമീപം കാടുപിടിച്ച്‌ കിടക്കുന്ന ഭാഗത്ത് നിന്നും : പെണ്‍കുട്ടിയ്ക്കൊപ്പമുണ്ടായിരുന്ന ബന്ധുവായ യുവാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ ഇടുക്കി:  പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബയസണ്‍വാലി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി രേഷ്മ (17)യെയാണ് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിവാസല്‍ പവര്‍ഹൗസിന് സമീപത്തെ കാടുപിടിച്ച്‌ കിടക്കുന്ന ഭാഗത്തുനിന്നുമാണ്  മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തായതോടെ  മാതാപിതാക്കള്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തിനിടയിൽ  പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പെണ്‍കുട്ടിയെ കണ്ടതായി പൊലീസിന് വിവരം ലഭിക്കുക ആയിരുന്നു. പള്ളിവാസൽ പവര്‍ഹൗസിന് അടുത്തെത്തിയ പെണ്‍കുട്ടിക്കൊപ്പം ഒരു ബന്ധു […]

ജെസ്‌നയെ കണ്ടെത്തുമെന്നു പറഞ്ഞ കൂടത്തായി സൈമണും സർവീസിൽ നിന്നു വിരമിച്ചു; ജസ്‌നയെ കാണാതായ മൂന്നാം വർഷത്തിൽ അന്വേഷണത്തിന്റെ ചക്രം തിരിക്കാൻ സി.ബി.ഐ എത്തുന്നു; നിർണ്ണായക നീക്കങ്ങൾ ജസ്‌നയിലേയ്ക്ക്

തേർഡ് ഐ ബ്യൂറോ കോട്ടയം: ചങ്ങനാശേരി മഹാദേവൻ കൊലക്കേസും, കൂടത്തായി ജോളിക്കേസും തെളിയിച്ച പ്രഗത്ഭ അന്വേഷണ ഉദ്യോഗസ്ഥൻ കെ.ജി സൈമണിനു മുന്നിൽ മുട്ട് കുത്തിയ ജസ്‌ന കേസ് ഇനി സിബിഐയ്ക്ക്. വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് വീട്ടിൽ ജെയിംസിന്റെ മകൾ ജെസ്‌ന മരിയ ജെയിംസിനെ (20) കാണാതായിട്ട് മൂന്ന് വർഷം തികയാറാകുമ്‌ബോഴാണ് കേസ് സി.ബി.ഐയ്ക്ക് വിട്ടത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ രണ്ടാംവർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു ജസ്‌ന. 2018 മാർച്ച് 22ന് മുണ്ടക്കയം പുഞ്ചവയലിലെ അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറിപ്പോയ ജെസ്ന മുക്കൂട്ടുതറയിൽ […]

ജോർജ്കുട്ടിയെയും കുടുംബത്തെയും ക്രൂരമായി ആക്രമിച്ച് ഒന്നാം ദൃശ്യത്തിലെ ആ പൊലീസുകാരൻ സഹദേവൻ എവിടെ..! കേരള പൊലീസിന്റെ അച്ചടക്കം ചൂണ്ടിക്കാട്ടുന്നു സഹദേവൻ; സത്യം ചൂണ്ടിക്കാട്ടിയ സഹദേവൻ പോയത് ഇതുവഴി തന്നെ

തേർഡ് ഐ ബ്യൂറോ കോട്ടയം: സംസ്ഥാനത്തെ പൊലീസിനെയും നിയമവാഴ്ചയെയും അക്ഷരാർത്ഥത്തിൽ വെല്ലുവിളിക്കുന്ന ഒരു സിനിമയായിരുന്നു ദൃശ്യത്തിന്റെ ഒന്നാം ഭാഗം. ഇതിന്റെ നാലിരട്ടി പ്രഹര ശേഷിയോടെയാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇപ്പോൾ ഓൺ ലൈൻ പ്ലാറ്റ്ഫോമിൽ എത്തിയിരിക്കുന്നത്. ഏറെ ചോദ്യങ്ങൾ സിനിമയുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ടെങ്കിലും, ഏറ്റവും ഒടുവിൽ ഉയരുന്ന ചോദ്യം എന്നത് ആദ്യത്തെ ദൃശ്യം സിനിമയിലുണ്ടായിരുന്ന വില്ലൻ കഥാപാത്രമായ സഹദേവൻ എന്ന പൊലീസുകാരന്റെ അസാന്നിധ്യമാണ്. പൊലീസ് സേനയുടെ ഗ്രൂപ്പുകളിൽ സിനിമയുമായി ബന്ധപ്പെട്ട് ഒരു വൈറൽ കുറിപ്പ് പ്രചരിക്കുന്നുണ്ട്. ആ കുറിപ്പ് ഇങ്ങനെ .. ദൃശ്യം 2 […]

ഗൃഹനാഥന്റെ തലയോട്ടി വച്ച് പണത്തിനായി വിലപേശി ഭാരത് ആശുപത്രി..! നാലുമായമായി ആശുപത്രിയിലെ ഫ്രീസറിൽ വച്ചിരിയ്ക്കുന്ന തലയോട്ടി തിരികെ പിടിപ്പിക്കാൻ ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ട് ക്രൂരതയുടെ സകല സീമയും ലംഘിച്ച് ഭാരത് ആശുപത്രി ഗ്രൂപ്പ്; ആനയ്ക്ക് പട്ടവാങ്ങാൻ ചിലവാക്കുന്ന പണത്തിന്റെ വില പോലും മനുഷ്യ ജീവന് മുന്നിൽ കാട്ടാതെ ആശുപത്രി മാനേജ്‌മെന്റ്

തേർഡ് ഐ ബ്യൂറോ കോട്ടയം: തിരുനക്കര എഴുന്നെള്ളത്തിനു മുന്നിൽ നിർത്തി അഭിമാനം സംരക്ഷിക്കാൻ സ്വന്തമായി രണ്ട് കൊമ്പന്മാരെ ലക്ഷങ്ങൾ കൊടുത്തു വാങ്ങിയ ഭാരത് ആശുപത്രി ഗ്രൂപ്പ് മനുഷ്യ ജീവനു നൽകുന്നത് പുല്ലുവില. ശസ്ത്രക്രിയ്ക്കു ശേഷമുള്ള പണം അടയ്ക്കാൻ വൈകിയതിനാൽ ഏറ്റുമാനൂർ സ്വദേശിയായ യുവാവിന്റെ തലയോട്ടി കഴിഞ്ഞ നാലുമാസമായി ഭാരത് ആശുപത്രി ഗ്രൂപ്പിന്റെ ശസ്ത്രക്രിയാ മുറിയിലെ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്. ഏറ്റുമാനൂർ പട്ടിത്താനം പ്രണവം വീട്ടിൽ കൃഷ്ണൻകുട്ടി നായരുടെ മകൻ ബിനു കെ. നായരാണ് (42) മരണത്തോട് മല്ലടിച്ച് ഭാരത് ആശുപത്രിയുടെ ക്രൂരതയ്ക്ക് ഇരയായി കഴിയുന്നത്. ശസ്ത്രക്രിയക്കായി […]

ജെ ഐ ദാമോദരൻ നിര്യാതനായി

ചെങ്ങളം : സിപിഐഎം പരുത്തിയകം ബ്രാഞ്ച് അംഗവും ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനുമായ ചെങ്ങളം. ജോനകം വിരുത്തിൽ ജെ ഐ ദാമോദരൻ (93) നിര്യാതനായി.ദീർഘകാലം ചെങ്ങളം ലോക്കൽ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ നേതാവുമായിരുന്നു.മിച്ചഭൂമി സമരം അടക്കം നിരവധി സമരങ്ങളിൽ പങ്കെടുത്തു.സംസ്‌കാരം ശനിയാഴ്ച 2 ന് തെക്കേ ചെങ്ങളം എസ്എൻഡിപി ശ്മശാനത്തിൽ.ഭാര്യ പരേതയായ ഭവാനി കുമ്മനം പുറത്തേക്കേരി കുടുംബാംഗം. മക്കൾ സോമൻ ,രോഹിണി, ബൈജു , പുഷ്പ മരുമക്കൾ : ശാന്തമ്മ (നീലം പേരൂർ) മണി (വേളൂർ)സിന്ധു (മുൻ ഗ്രാമപഞ്ചായത്ത് അംഗം തിരുവാർപ്പ്)ബാലു (പന്നിമറ്റം)

കോട്ടയം ജില്ലയില്‍ 407 പേര്‍ക്ക് കോവിഡ് ; 404 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 407 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 404 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 5036 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 176 പുരുഷന്‍മാരും 187 സ്ത്രീകളും 44 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 59 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 378 പേര്‍ രോഗമുക്തരായി. 4919 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 76572 പേര്‍ കോവിഡ് ബാധിതരായി. 71473 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20777 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ […]