ജെസ്‌നയെ കണ്ടെത്തുമെന്നു പറഞ്ഞ കൂടത്തായി സൈമണും സർവീസിൽ നിന്നു വിരമിച്ചു; ജസ്‌നയെ കാണാതായ മൂന്നാം വർഷത്തിൽ അന്വേഷണത്തിന്റെ ചക്രം തിരിക്കാൻ സി.ബി.ഐ എത്തുന്നു; നിർണ്ണായക നീക്കങ്ങൾ ജസ്‌നയിലേയ്ക്ക്

ജെസ്‌നയെ കണ്ടെത്തുമെന്നു പറഞ്ഞ കൂടത്തായി സൈമണും സർവീസിൽ നിന്നു വിരമിച്ചു; ജസ്‌നയെ കാണാതായ മൂന്നാം വർഷത്തിൽ അന്വേഷണത്തിന്റെ ചക്രം തിരിക്കാൻ സി.ബി.ഐ എത്തുന്നു; നിർണ്ണായക നീക്കങ്ങൾ ജസ്‌നയിലേയ്ക്ക്

തേർഡ് ഐ ബ്യൂറോ

കോട്ടയം: ചങ്ങനാശേരി മഹാദേവൻ കൊലക്കേസും, കൂടത്തായി ജോളിക്കേസും തെളിയിച്ച പ്രഗത്ഭ അന്വേഷണ ഉദ്യോഗസ്ഥൻ കെ.ജി സൈമണിനു മുന്നിൽ മുട്ട് കുത്തിയ ജസ്‌ന കേസ് ഇനി സിബിഐയ്ക്ക്. വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് വീട്ടിൽ ജെയിംസിന്റെ മകൾ ജെസ്‌ന മരിയ ജെയിംസിനെ (20) കാണാതായിട്ട് മൂന്ന് വർഷം തികയാറാകുമ്‌ബോഴാണ് കേസ് സി.ബി.ഐയ്ക്ക് വിട്ടത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ രണ്ടാംവർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു ജസ്‌ന.

2018 മാർച്ച് 22ന് മുണ്ടക്കയം പുഞ്ചവയലിലെ അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറിപ്പോയ ജെസ്ന മുക്കൂട്ടുതറയിൽ ഇറങ്ങിയെന്ന് ഓട്ടോ ഡ്രൈവർ മൊഴി നൽകിയിരുന്നു. എരുമേലി വരെ എത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് യാതൊരു തുമ്ബും പൊലീസിന് ലഭിച്ചില്ല. ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസിലും കാര്യമായി പുരോഗതിയുണ്ടായില്ല. ജെസ്‌നയെ സംബന്ധിച്ച് കുടുംബത്തിന് പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് ഡി.ജി.പി ടാേമിൻ തച്ചങ്കരിയും നിർണായക വിവരങ്ങൾ ലഭിച്ചെന്ന് പത്തനംതിട്ട പൊലീസ് ചീഫായിരുന്ന കെ.ജി.സൈമണും അടുത്തിടെ അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ജസ്‌ന ലൗ ജിഹാദിന്റെ ഇരയാണെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചു. ഇതിനിടെയാണ് ജെസ്‌നയുടെ സഹോദരൻ ജയ്‌സ് ജോണും കെ.എസ്.യു നേതാവ് അഭിജിത്തും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചത്.

കേസ് ആദ്യം അന്വേഷിച്ച ലോക്കൽ പൊലീസ് പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ കാടുകളിൽ ദിവസങ്ങൾ നീണ്ട തെരച്ചിൽ നടത്തി. വിവരങ്ങൾ എഴുതിയിടാൻ വേണ്ടി കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ പ്രധാന ജംഗ്ഷനുകളിൽ പെട്ടിവച്ചു. ജസ്‌നയുമായി ഫോൺ ചാറ്റിംഗ് നടത്തിയിരുന്ന സഹപാഠിയായ യുവാവിനെ പല തവണ ചോദ്യം ചെയ്‌തെങ്കിലും വിവരങ്ങൾ ലഭിച്ചില്ല.
ജസ്‌നയെപ്പറ്റി വിവരം നൽകുന്നവർക്ക് ഡി.ജി.പി അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഇതോടെ തമിഴ്‌നാട്, കർണാടക, ഗോവ സംസ്ഥാനങ്ങളിൽ ജസ്നയെ കണ്ടെന്ന ഫോൺ സന്ദേശം ലഭിച്ചു. ഈ വഴികളിൽ അന്വേഷണം നടത്തിയ പൊലീസിന് വ്യക്തമായി വിവരങ്ങൾ ലഭിച്ചില്ല. തമിഴ്നാട്ടിലെ സേലത്ത് ജസ്‌നയോട് സാദൃശ്യമുള്ള യുവതിയുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടപ്പോൾ പൊലീസ് അവിടെയുമെത്തിയിരുന്നു. ജസ്‌ന ചില ക്രൈസ്തവ മഠങ്ങളിലുണ്ടെന്ന പ്രചാരണവും പൊലീസ് അന്വേഷിച്ചിരുന്നു.

ആദ്യം വെച്ചൂച്ചിറ പൊലീസാണ് കേസന്വേഷിച്ചത്. പിന്നീട് പെരുനാട് സി.െഎ, തിരുവല്ല ഡിവൈ.എസ്.പി. എന്നിവരും ഐ.ജി. മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘവും അന്വേഷിച്ചു. ഒരു വർഷം മുമ്ബ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു. പത്തനംതിട്ട എസ്.പി കെ.ജി.സൈമണിനായിരുന്നു ചുമതല. കൊവിഡ് വ്യാപിച്ചതോടെ അന്വേഷണം നിലച്ചു. സി.ബി.ഐയിലൂടെ നേരറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജസ്‌നയുടെ കുടുംബം. അസുഖത്തെ തുടർന്ന് ജസ്‌നയുടെ മാതാവ് നേരത്തെ മരണപ്പെട്ടിരുന്നു. ഒരു സഹോദരനും സഹോദരിയുമുണ്ട്.