play-sharp-fill

ഭർത്താവ് സൂം മീറ്റിങ്ങിൽ: ഓണായിരുന്ന ക്യാമറയ്ക്ക് മുന്നിൽ ഭർത്താവിന് ഉമ്മ നൽകി ഭാര്യ: ഭാര്യയല്ല ജോലിക്കാരിയെന്ന് സോഷ്യൽ മീഡിയ; തിരുത്തുമായി വ്യവസായി

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: കോട്ടൂം സൂട്ടുമണിഞ്ഞ് ബിസിനസുകാരൻ സൂം മീറ്റിംങിൽ പങ്കെടുക്കുന്നതിനിടെ ഓടിയെത്തിയ സ്ത്രീ ഉമ്മ വയ്ക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി ഓടുന്നത്. ഇത് വ്യവസായിയും ഭാര്യയുമാണെന്നും, അല്ല വ്യവസായിയും ജോലിക്കാരിയുമാണ് എന്ന രീതിയിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ചകൾ പുരോഗമിക്കുന്നത്. വീട്ടിൽ ഇരുന്ന് ഭർത്താവ് സീരിയസ്സായി ഒരു സൂം മീറ്റിങ്ങിൽ പങ്കെടുത്തു കൊണ്ടിരിക്കവെ, ചുംബിക്കാനെത്തുന്ന ഭാര്യയുടെ വീഡിയോ എന്ന പേരിലാണ് ചിലയിടങ്ങളിൽ ഈ വീഡിയോ പ്രചരിച്ചിരുന്നത്. എന്നാൽ, ചുംബിക്കുന്ന വേലക്കാരിയെന്ന പേരിലും ഇത് […]

ചർച്ചയിലും തീരുമാനമായില്ല: സർക്കാർ ജോലി ആഗ്രഹിക്കുന്ന യുവാക്കളും യുവതികളും സമരം തുടരും: ചർച്ചയിൽ പ്രതീക്ഷയെന്ന് സമരക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സർക്കാരിൻ്റെ കരുണ കാത്ത് സർക്കാർ ജോലി പ്രതീക്ഷിച്ച് പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികളുടെ സമരം ഇനിയും തുടരും. സമരം ചെയ്യുന്ന പി.എസ്.സി. ഉദ്യോഗാർഥികളുമായുള്ള സർക്കാരിന്റെ ചർച്ചയിൽ തീരുമാനമായില്ല. ഇതോടെ സമരം തുടരാൻ ഉദ്യോഗാർഥികൾ തീരുമാനിച്ചു. ഹോം സെക്രട്ടറി ടി.കെ. ജോസും എ.ഡി.ജി.പി. മനോജ് എബ്രഹാമുമാണ് ചർച്ചയ്ക്ക് നേതൃത്വം നൽകിയത്. ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് ഉദ്യോഗാർത്ഥികൾ പ്രതികരിച്ചു. തങ്ങയുടെ അവസ്ഥയും കാര്യങ്ങളും മനസ്സിലാക്കിയാണ് സർക്കാർ പ്രതിനിധികൾ സംസാരിച്ചത്. സർക്കാരിൽ നിന്ന് കൃത്യമായ ഒരു ഉത്തരവ് ലഭിക്കാതിരുന്നതിനാലാണ് സമരം തുടരുന്നതെന്ന് ഉദ്യോഗാർഥി പ്രതിനിധികൾ പറഞ്ഞു. സർക്കാരിൽ […]

തിരുവനന്തപുരം കൺടോൺമെൻ്റ് എ.സി.പിയായി കെ.എൽ സജിമോൻ ചുമതലയേറ്റു: കറുകച്ചാലിൽ നിന്നും തലസ്ഥാനത്തേയ്ക്ക് ജനകീയ ഇൻസ്പെക്ടർ എത്തുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കറുകച്ചാൽ സ്‌റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന ഇൻസ്‌പെക്ടർ കെ.എൽ സജിമോൻ തിരുവനന്തപുരം കൺടോൺമെൻ്റ് ആസി.കമ്മിഷണറായി ചുമതലയേറ്റു.കഴിഞ്ഞ ദിവസമാണ് സജിമോന് എസിപി യായി പ്രമോഷൻ ലഭിച്ചത്. നേരത്തെ കോട്ടയം ജില്ലയിലെ തന്നെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സബ് ഇൻസ്‌പെക്ടറായും സിഐ ആയും സജിമോൻ ജോലി ചെയ്തിരുന്നു. പാമ്പാടിയിൽ വർഷങ്ങളോളം ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. തുടർന്നു ദേവസ്വം വിജിലൻസിലും ജോലി ചെയ്തിരുന്നു. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചിട്ടുള്ള സജിമോന് അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ മികച്ച ട്രാക്ക് റെക്കോർഡും ഉണ്ട്. […]

ഹരിപ്പാട് പ്രവാസി അസോസിയേഷൻ രക്തദാനക്യാമ്പ് സംഘടിപ്പിക്കും

കുവൈറ്റ്‌: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ എച്ച്.പി.എ.കെ രക്‌തദാനക്യാമ്പ് സംഘടിപ്പിക്കും. കുവൈറ്റിലെ അൽ -അദാൻ ആശുപത്രിയിലെ ബ്ലഡ്‌ ട്രാൻസ്‌ഫ്യൂഷൻ സെന്ററിൽ ബി ഡി കെ കുവൈറ്റ്‌ എന്ന സംഘടനയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ക്യാമ്പ് 2021ഫെബ്രുവരി -26ന് രാവിലെ ഒൻപതു മണിക്ക് ആരംഭിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് സമാപിക്കും. രക്തം ദാനം ചെയ്യാൻ സന്നദ്ധരായിട്ടുള്ളവർ ലിങ്കിൽ കയറി പേര് രജിസ്റ്റർ ചെയ്തു സന്നദ്ധപ്രവർത്തനത്തിന്റെ ഭാഗമാകണമെന്ന് അസോസിയേഷൻ പ്രസിഡന്റ്‌ അജികുട്ടപ്പൻ, ജനറൽ സെക്രട്ടറി സിബിപുരുഷോത്തമൻ എന്നിവർ അഭ്യർത്ഥിച്ചു.

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ കുവൈറ്റ്‌ : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ, കുവൈറ്റ്‌ (അജ്പക് )ജാബ്രിയ ബ്ലഡ്‌ ബാങ്കിന്റെ സഹായത്തോടെ ആധാൻ ഹോസ്പിറ്റലിൽ നൂറ്റമ്പതിൽ അധികം ആളുകളുടെ രക്തം ദാനം ചെയ്തു. അജ്പക്കിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ട് ഈ മഹാമാരിയുടെ കാലത്ത് “രക്ത ദാനം മഹാ ദാനം” എന്ന ആപ്തവാക്യം ഉയർത്തി പിടിച്ചുകൊണ്ട് അസോസിയേഷന്റെ നൂറ്റിഅമ്പതിൽ അധികം വരുന്ന സന്നദ്ധ ഭടൻമാർ ആണ് രക്തം നൽകിയത്. ഒരു തുള്ളി രക്തം ആയിരിക്കും ഒരു മനുഷ്യ ജീവൻ നില നിർത്തുന്നത് എന്നുള്ള സന്ദേശം സമൂഹത്തിനിടയിൽ പ്രചരിപ്പിക്കുവാൻ ഇതിലൂടെ […]

എന്‍ജിഒ യൂണിയന്‍ ഏരിയ വൈസ് പ്രസിഡന്റ് നിര്യാതനായി

കോട്ടയം: എന്‍ജിഒ യൂണിയന്‍ പാമ്പാടി ഏരിയ വൈസ് പ്രസിഡന്റ് അരീപ്പറമ്പ് ഉറുമ്പില്‍കുന്നേല്‍ കെ കെ ഗോപാലന്‍ ചെട്ടിയാര്‍ (63) നിര്യാതനായി. ളാക്കാട്ടൂര്‍ ഗവഃ എല്‍പി സ്കൂളില്‍ പിടിഎസ് ആയിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ ഇദേഹത്തെ ഉടന്‍തന്നെ മണര്‍കാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ കൗണ്‍സിലംഗവും കോട്ടയം ഗവഃ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നം.47 ഡയറക്ടര്‍ ബോര്‍ഡംഗവുമാണ്. ആര്‍ട്ടിസാന്‍സ് യൂണിയനിലൂടെ ബഹുജനസംഘടനാ രംഗത്ത് എത്തിയ സഖാവ് വാട്ടര്‍ അതോറിറ്റിയിലും ജില്ലാ സഹകരണബാങ്കിലും മുമ്പ് ജോലി ചെയ്തിരുന്നു. സ്വദേശത്ത് […]

സംസ്ഥാനത്ത് ഇന്ന് 4650 പേര്‍ക്ക് കോവിഡ് ; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 65,968 സാമ്പിളുകള്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4650 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 602, എറണാകുളം 564, മലപ്പുറം 529, തൃശൂര്‍ 503, കൊല്ലം 444, ആലപ്പുഴ 382, തിരുവനന്തപുരം 328, പത്തനംതിട്ട 317, കോട്ടയം 267, പാലക്കാട് 193, കണ്ണൂര്‍ 176, വയനാട് 143, കാസര്‍ഗോഡ് 124, ഇടുക്കി 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന […]

കോട്ടയം ജില്ലയില്‍ 267 പേര്‍ക്ക് കോവിഡ് ; 265 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 267 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 265 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 3872 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 124 പുരുഷന്‍മാരും 115 സ്ത്രീകളും 49 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 539 പേര്‍ രോഗമുക്തരായി. 4649 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 76842 പേര്‍ കോവിഡ് ബാധിതരായി. 71716 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16864 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ […]

ഉമ്മൻ ചാണ്ടിയും യു.ഡി.എഫ് നേതാക്കളും മാന്യന്മാർ: ഉമ്മൻ ചാണ്ടി അധികാരത്തിൽ എത്തിയാൽ സന്തോഷം: പിണറായി സർക്കാർ ദുരന്തം; ബി.ജെ.പിയിൽ എത്തിയിട്ടും ഉമ്മൻ ചാണ്ടിയോടും കോൺഗ്രസ് നേതാക്കളും സ്നേഹം തുടർന്ന് ഇ.ശ്രീധരൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയും യു.ഡി.എഫ് നേതാക്കളും മാന്യന്മാരാണ് എന്നും , അവരിൽ നിന്നും തനിക്ക് മികച്ച സഹകരണമാണ് ലഭിച്ചതെന്നും ഇ.ശ്രീധരൻ. ബി.ജെ.പി ക്യാമ്പിൽ എത്തിയിട്ട് പോലും കോൺഗ്രസ് , യു.ഡി.എഫ് നേതാക്കളോട് അനുഭാവം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇ.ശ്രീധരൻ. മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സർക്കാരിനെയും കടുത്ത വിമർശനത്തിൽ മുക്കുമ്പോഴാണ് ശ്രീധരൻ യു.ഡി.എഫിനെ പിൻതുണച്ച് രംഗത്ത് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ ഇനി തുടരുന്നത് ദുരന്തമായിരിക്കുന്നത്. സർക്കാർ ഇനി തുടരുന്നത് കേരളത്തോടുള്ള ഒരു ദുരന്തമായി മാറും. പിണറായി വിജയൻ ഏകാധിപതിയായി […]

ചങ്ങനാശ്ശേരി തുരുത്തിയിൽ എം.സി റോഡിൽ വാഹനാപകടം ; അപകടം സംഭവിച്ചത് പിക്കപ്പ് വാനും,കാറും, സ്കൂട്ടറുകളും കൂട്ടിയിടിച്ച് : മൂന്ന് പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം : ചങ്ങനാശേരി തുരുത്തിയിൽ എം. സി റോഡിൽ പിക്കപ്പ് വാനും കാറുകളും സ്കൂട്ടറുകളും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികരായ 3 പേർക്ക് പരിക്ക്. ചങ്ങനാശേരിയിൽനിന്നും കോട്ടയം ഭാഗത്തേക്ക് വന്ന കാറും എതിർദിശയിലേക്ക് പോയ പിക്കപ്പ് വാനും നിയന്ത്രണംബിവിട്ട് കൂട്ടിയിടിക്കുകയായിരുന്നു, ഇടിയുടെ ആഘാതത്തിൽ റോഡിൽ വട്ടംകറങ്ങിയ വാഹനത്തിലേക്ക് പുറകെ വന്ന സ്കൂട്ടറുകൾ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരായ രണ്ട് പേരെ കോട്ടയം ജില്ലാ ആശുപത്രിയിലും, ഒരാളെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും നില ഗുരുതരമല്ല പിക് വാനിലും, […]