ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

കുവൈറ്റ്‌ : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ, കുവൈറ്റ്‌ (അജ്പക് )ജാബ്രിയ ബ്ലഡ്‌ ബാങ്കിന്റെ സഹായത്തോടെ ആധാൻ ഹോസ്പിറ്റലിൽ നൂറ്റമ്പതിൽ അധികം ആളുകളുടെ രക്തം ദാനം ചെയ്തു.

അജ്പക്കിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ട് ഈ മഹാമാരിയുടെ കാലത്ത് “രക്ത ദാനം മഹാ ദാനം” എന്ന ആപ്തവാക്യം ഉയർത്തി പിടിച്ചുകൊണ്ട് അസോസിയേഷന്റെ നൂറ്റിഅമ്പതിൽ അധികം വരുന്ന സന്നദ്ധ ഭടൻമാർ ആണ് രക്തം നൽകിയത്. ഒരു തുള്ളി രക്തം ആയിരിക്കും ഒരു മനുഷ്യ ജീവൻ നില നിർത്തുന്നത് എന്നുള്ള സന്ദേശം സമൂഹത്തിനിടയിൽ പ്രചരിപ്പിക്കുവാൻ ഇതിലൂടെ സാധിച്ചു എന്ന് ഭാരവാഹികൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസോസിയേഷൻ പ്രസിഡന്റ് രാജീവ്‌ നടുവിലേമുറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഇന്ത്യൻ ഡോക്ടർസ് ഫോറം പ്രസിഡന്റ്‌ ഡോക്ടർ അമീർ അഹമദ് ഉത്ഘാടനം ചെയ്തു.

അസോസിയേഷൻ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും അജപാക്‌ കുടുംബങ്ങൾക്ക് ആരോഗ്യ പരിപാലന രംഗത്ത് എന്ത്‌ സഹായങ്ങളും ചെയ്യുവാൻ അദ്ദേഹം തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു.

ചടങ്ങിൽ രക്ഷാധികാരി ബാബു പനമ്പള്ളി, ജനറൽ കോർഡിനേറ്റർ ബിനോയ് ചന്ദ്രൻ, ചാരിറ്റി കൺവീനർ മാത്യു ചെന്നിത്തല എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം ജനറൽ കൺവീനർ സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതവും ട്രഷറർ കുര്യൻ തോമസ് നന്ദിയും രേഖപ്പെടുത്തി.

അസോസിയേഷൻ ഭാരവാഹികളായ അനിൽ വള്ളികുന്നം, ബിജി പള്ളിക്കൽ, ജി എസ് പിള്ള, അബ്ദുൽ റഹ്മാൻ പുഞ്ചിരി, പ്രജീഷ് മാത്യു പരിമണം മനോജ്‌, ലിബു പായിപ്പാടാൻ, ശശി വലിയകുളങ്ങര , സജീവ് പുരുഷോത്തമൻ,സുമേഷ് കൃഷ്ണൻ,സാം ആന്റണി,ജോമോൻ ജോൺ, സലിം പതിയാരത്തു, ജയചന്ദ്രൻ,കിഷോർ, കീർത്തി സുമേഷ്, സുനിത കുമാരി, സിനി മോൾ,ധന്യ ബിനു , നിമ്മി സോജൻ എന്നിവർ നേത്രത്വം നൽകി.