ചർച്ചയിലും തീരുമാനമായില്ല: സർക്കാർ ജോലി ആഗ്രഹിക്കുന്ന യുവാക്കളും യുവതികളും സമരം തുടരും: ചർച്ചയിൽ പ്രതീക്ഷയെന്ന് സമരക്കാർ

ചർച്ചയിലും തീരുമാനമായില്ല: സർക്കാർ ജോലി ആഗ്രഹിക്കുന്ന യുവാക്കളും യുവതികളും സമരം തുടരും: ചർച്ചയിൽ പ്രതീക്ഷയെന്ന് സമരക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സർക്കാരിൻ്റെ കരുണ കാത്ത് സർക്കാർ ജോലി പ്രതീക്ഷിച്ച് പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികളുടെ സമരം ഇനിയും തുടരും. സമരം ചെയ്യുന്ന പി.എസ്.സി. ഉദ്യോഗാർഥികളുമായുള്ള സർക്കാരിന്റെ ചർച്ചയിൽ തീരുമാനമായില്ല. ഇതോടെ സമരം തുടരാൻ ഉദ്യോഗാർഥികൾ തീരുമാനിച്ചു.

ഹോം സെക്രട്ടറി ടി.കെ. ജോസും എ.ഡി.ജി.പി. മനോജ് എബ്രഹാമുമാണ് ചർച്ചയ്ക്ക് നേതൃത്വം നൽകിയത്. ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് ഉദ്യോഗാർത്ഥികൾ പ്രതികരിച്ചു. തങ്ങയുടെ അവസ്ഥയും കാര്യങ്ങളും മനസ്സിലാക്കിയാണ് സർക്കാർ പ്രതിനിധികൾ സംസാരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാരിൽ നിന്ന് കൃത്യമായ ഒരു ഉത്തരവ് ലഭിക്കാതിരുന്നതിനാലാണ് സമരം തുടരുന്നതെന്ന് ഉദ്യോഗാർഥി പ്രതിനിധികൾ പറഞ്ഞു. സർക്കാരിൽ വിശ്വാസമുണ്ടെന്നും ഉത്തരവ് കിട്ടുന്നത് വരെ സമാധാനപരമായി സമരം തുടരുമെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.

സമരം ചെയ്യുന്ന റാങ്ക് ഹോൾഡർമാരുടെ മൂന്ന് പ്രതിനിധികളെയാണ് സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നത്. ലാസ്റ്റ് ഗ്രേഡ് സെർവെന്റ്സ് റാങ്ക് ഹോൾഡേഴ്സ് കൂട്ടായ്മ പ്രതിനിധിയായ ലയ, ജിഷ്ണു, വിനേഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.