തിരുവനന്തപുരം കൺടോൺമെൻ്റ് എ.സി.പിയായി കെ.എൽ സജിമോൻ ചുമതലയേറ്റു: കറുകച്ചാലിൽ നിന്നും തലസ്ഥാനത്തേയ്ക്ക് ജനകീയ ഇൻസ്പെക്ടർ എത്തുന്നു

തിരുവനന്തപുരം കൺടോൺമെൻ്റ് എ.സി.പിയായി കെ.എൽ സജിമോൻ ചുമതലയേറ്റു: കറുകച്ചാലിൽ നിന്നും തലസ്ഥാനത്തേയ്ക്ക് ജനകീയ ഇൻസ്പെക്ടർ എത്തുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കറുകച്ചാൽ സ്‌റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന ഇൻസ്‌പെക്ടർ കെ.എൽ സജിമോൻ തിരുവനന്തപുരം കൺടോൺമെൻ്റ് ആസി.കമ്മിഷണറായി ചുമതലയേറ്റു.കഴിഞ്ഞ ദിവസമാണ് സജിമോന് എസിപി യായി പ്രമോഷൻ ലഭിച്ചത്.

നേരത്തെ കോട്ടയം ജില്ലയിലെ തന്നെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സബ് ഇൻസ്‌പെക്ടറായും സിഐ ആയും സജിമോൻ ജോലി ചെയ്തിരുന്നു. പാമ്പാടിയിൽ വർഷങ്ങളോളം ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. തുടർന്നു ദേവസ്വം വിജിലൻസിലും ജോലി ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചിട്ടുള്ള സജിമോന് അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ മികച്ച ട്രാക്ക് റെക്കോർഡും ഉണ്ട്. തിരക്കേറിയ തലസ്ഥാനത്തെ കൺടോൺമെൻ്റ് സ്റ്റേഷനിൽ സംഘർഷ സമാന സാഹചര്യത്തിലാണ് ഇപ്പോൾ ഇദേഹം ജോലി ചെയ്യുന്നത്. ജനകീയനായ ഈ എ.സി.പി നിരവധി ക്രൈം അന്വേഷണങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്. കോട്ടയം പനച്ചിക്കാട് സ്വദേശിയാണ്