play-sharp-fill

ജോസ് കെ.മാണി വിഡ്ഡിയായ പുത്രൻ; അച്ഛനെ ആക്രമിച്ചവർക്കൊപ്പം പോയ ഒറ്റുകാരൻ: ബൈബിൾ വാക്യങ്ങളിലൂടെ ജോസ് കെ.മാണിയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് ; മാണി സി.കാപ്പൻ പാലായിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്നും ആവശ്യം

തേർഡ് ഐ ബ്യൂറോ പാലാ: ജോസ് കെ.മാണി വിഡ്ഡിയായ പുത്രനെന്നള്ള കടുത്ത വിമർശനവുമായി യൂത്ത് കോൺഗ്രസ് പ്രമേയം. ബൈബിൾ വാചകങ്ങൾ ഉപയോഗിച്ചാണ് ഭരണങ്ങാനം ഓശാന മൗണ്ടിൽ നടക്കുന്ന യൂത്ത് കോൺഗ്രസ്സ് ജില്ലാ പഠനക്യാമ്പ് ‘ യുവഭേരി ‘ ജോസ് കെ മാണിക്കെതിരേ രൂക്ഷ വിമർശനവുമായി പ്രമേയം പാസാക്കിയത്. പാലാ നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന മാണി സി.കാപ്പൻ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ബൈബിളിലെ സുഭാഷിതങ്ങൾ 17 ആം വാക്യത്തിലൂടെയാണ് യൂത്ത് കോൺഗ്രസ് പഠനക്യാമ്പിന്റെ പ്രമേയം ആരംഭിക്കുന്നത് തന്നെ. ‘വിഡ്ഢിയായ പുത്രൻ പിതാവിന്റെ […]

അടുപ്പ് കത്തിക്കാൻ സാനിറ്റൈസർ ഒഴിച്ചു ; തീ പടർന്ന് ഫാർമസിസ്റ്റിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ തൃശ്ശൂർ: സാനിറ്റൈസർ ഒഴിച്ച് അടുപ്പ് കത്തിച്ചു. തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ഫാർമസിസ്റ്റ് മരിച്ചു. അഴകം കൊല്ലാട്ടിൽ വിനേഷിന്റെ ഭാര്യ ദീപിക (24) ആണ് മരിച്ചത്. ഫെബ്രുവരി ഏഴിനാണ് അപകടമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ദീപിക അടുപ്പിൽ സാനിറ്റൈസർ ഒഴിച്ചയുടൻ തീ ആളിപ്പടർന്ന് വസ്ത്രം കത്തിയാണ് അപകടം സംഭവിച്ചത്. തൃശൂർ കൊമ്പൊടിഞ്ഞാമാക്കൽ നീതി മെഡിക്കൽ സ്റ്റോറിലെ ഫാർമസിസ്റ്റാണ്. രണ്ട് മാസം മുൻപാണ് ജോലിയിൽ പ്രവേശിച്ചത്.

കൈക്കൂലിക്കേസിൽ പിടിയിലായ മുണ്ടക്കയം സി .ഐ. ഷിബുകുമാറിനെതിരെ കൂടുതൽ പരാതികൾ; വയറിൽ ശസ്ത്രക്രിയ ചെയ്ത കാൻസർ രോഗിയെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ച് തുന്നൽ വലിച്ചു പൊട്ടിച്ചു; മുണ്ടക്കയത്തെ വ്യാപാരികൾക്ക് നല്കാനുള്ളത് ലക്ഷങ്ങൾ ; കാൻറീനിൽ ഇലക്ട്രിക് വർക്ക് ചെയ്തതയാൾക്ക് നല്കാനുള്ളത് ഒരു ലക്ഷം രൂപ; പണം ചോദിക്കുമ്പോൾ അകത്താക്കുമെന്ന ഭീഷണിയും; പിടിച്ചുപറിയുടെ കാര്യത്തിൽ തിരുട്ട് ഗ്രാമത്തിലെ പെരുങ്കള്ളന്മാർ വരെ ഷിബുകുമാറിന് മുന്നിൽ തോറ്റു പോകും

തേർഡ് ഐ ബ്യൂറോ കോട്ടയം: കൈക്കൂലിക്കേസിൽ വിജിലൻസിന്റെ പിടിയിലായ മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ഷിബുകുമാറിനെതിരായ പരാതികൾ തീരുന്നില്ല. കൈക്കൂലിക്കേസിൽ  റിമാൻഡിലാകുകയും, വകുപ്പ് തല അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെ ഷിബുകുമാറിനെതിരായ പരാതികളുടെ പ്രവാഹമാണ്. മുണ്ടക്കയം പെങ്ങന സ്വദേശിയായ കാൻസർരോഗിയെ കള്ളക്കേസിൽ കുടുക്കി മർദിച്ച് ഇയാളുടെ ശസ്ത്രക്രിയ ചെയ്ത വയറിലെ തയ്യൽ വലിച്ചു പൊട്ടിച്ചതായാണ് ഇപ്പോൾ ഷിബുകുമാറിനെതിരായി പരാതി ഉയരുന്നത്. മാസങ്ങൾക്ക് മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. മുണ്ടക്കയം പൈങ്ങന സ്വദേശിയായ പരാതിക്കാരനും അയൽവാസിയും തമ്മിൽ അതിർത്തി തർക്കമുണ്ടായിരുന്നു. അയൽവാസിയുടെ പരാതിയിൽ കാൻസർ രോഗിയായ ഇയാളെ […]

പാലക്കാട് തച്ചമ്പാറയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി ; മൃതദേഹം കണ്ടെത്തിയത് നഗ്നനായി കമിഴ്ന്ന് കിടക്കുന്ന നിലയിൽ

സ്വന്തം ലേഖകൻ പാലക്കാട് : മണ്ണാർക്കാടിന് സമീപം തച്ചമ്പാറയിൽ നിർമ്മാണം നടക്കുന്ന പെട്രോൾപമ്പിന് സമീപം അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. നഗ്നനായി കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പരിശോധനയ്ക്കായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുള്ളതായി കരുതുന്നു. ഈ പരിസരത്തേക്ക് പോയ നാട്ടുകാരനാണ് മൃതദേഹം കാണുന്നത്. കല്ലടിക്കോട് സ്റ്റേഷൻ പരിധിയിലാണ് സംഭവം. എന്നാൽ ഇവിടെയോ, തൊട്ടടുത്ത സ്റ്റേഷനായ മണ്ണാർക്കാടോ അടുത്ത കാലത്തൊന്നും ആളുകളെ കാണാതായ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ദേശീയപാതയുടെ സമീപത്തായതിനാൽ കൊല നടത്തിയതിന് ശേഷം ആരെങ്കിലും […]

കറുകച്ചാലിൽ ലോട്ടറി വിൽപ്പനക്കാരനെ ആക്രമിച്ച് ലോട്ടറി ടിക്കറ്റും പണവും തട്ടിയെടുത്ത് മുങ്ങിയ യുവാവ് പൊലീസ് പിടിയിൽ ; പിടിയിലായത് വടവാതൂർ സ്വദേശി

സ്വന്തം ലേഖകൻ കോട്ടയം : കറുകച്ചാലിൽ ലോട്ടറി വിൽപനക്കാരനെ ആക്രമിച്ച് പണവും ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്ത ശേഷം മുങ്ങിയ യുവാവ് പൊലീസ് പിടിയിൽ. സംഭവത്തിൽ മാസങ്ങൾക്ക് ശേഷമാണ് യുവാവിനെ പൊലീസ് പിടികൂടിയത്. സംഭവത്തിൽ വടവാതൂർ വിജയപുരം ചിക്കളത്ത് വീട്ടിൽ ഷെറിൻ സി. ജോസഫാണ് (28) അറസ്റ്റിലായത്. സെപ്റ്റംബർ 15നായിരുന്നു സംഭവം നടന്നത്. ലോട്ടറി വിൽപനക്കാരനായ നെടുംകുന്നം മോജിൻഭവനിൽ മോഹനനെ (50) നെടുംകുന്നം ഗവ. സ്‌കൂളിന് സമീപത്തുവെച്ച് ഷെറിനും സുഹൃത്തും ആക്രമിച്ച ശേഷം പണവും ടിക്കറ്റുകളുമടങ്ങിയ ബാഗുമായി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. കേസിൽ ഷെറിന്റെ സുഹൃത്തിനെ അയർക്കുന്നത്തുനിന്ന് […]

കുടുംബ വഴക്കിന് പിന്നാലെ ഭാര്യയെ കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി ; മരണം ഉറപ്പാക്കാൻ ശരീരത്തിലൂടെ കാർ പലതവണ കയറ്റിയിറക്കി ; പ്രതിയെ പൊലീസ് പിടികൂടിയത് നിന്ത്രണം വിട്ട് മറിഞ്ഞ കാറിൽ നിന്നും

സ്വന്തം ലേഖകൻ ചെന്നൈ: കുടുംബ വഴക്കിന് പിന്നാലെ ഭാര്യയെ കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി. ശേഷം മരണം ഉറപ്പാക്കാൻ യുവ ഡോക്ടർ യുവതിയുടെ ശരീരത്തിലൂടെ കാർ പലതവണ കയറ്റിയിറക്കി. ചെന്നൈ ഡിണ്ടിവനം സ്വദേശി ഡോ.ഗോകുൽ കുമാറാണ് ഭാര്യ കീർത്തനയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. നഗരത്തിൽ ഒരു സ്വകാര്യ ആശുപ്രതിയിലെ ഡോക്ടറാണ് ഗോകുൽ. സ്വകാര്യ സ്ഥാപനത്തിൽ എച്ച് ആർ മാനേജരാണ് കീർത്തന. മൂന്നു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. എന്നാൽ കൊറോണയ്ക്ക് പിന്നാലെ ലോക്ഡൗൺ ആരംഭിച്ചതോടെ ജോലിക്ക് പോകുന്നത് ഡോക്ടർ നിർത്തുകയായിരുന്നു. ലോക്ഡൗണിൽ സർക്കാർ ഇളവുകൾ അനുവദിച്ചെങ്കിലും […]

ആറന്മുളയിൽ മാധ്യമ പ്രവർത്തകർ തമ്മിലുള്ള മത്സരമോ…? വീണാ ജോർജ്ജിനെതിരെ ഏഷ്യാനെറ്റിൽ നിന്നും രാജിവെച്ച സുജയ പാർവ്വതിയെ ഇറക്കാൻ ബി.ജെ.പി നീക്കം ; ആറന്മുളയിലെ ത്രികോണ മത്സരം ഇത്തവണയും പ്രവചനാതീതം

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പ് ആറന്മുളയിൽ മാധ്യമ പ്രവർത്തകർ തമ്മിലുള്ള മത്സരമാകാൻ സാധ്യത. ആറന്മുളയിൽ ഇടത് സ്ഥാനാർത്ഥിയായി വീണാ ജോർജ് വീണ്ടും രംഗത്ത് എത്തുമെന്ന് ഉറപ്പാണ്. കോൺഗ്രസിനും എൽ.ഡി.എഫിനുമൊപ്പം ബിജെപിക്കും ഇവിടെ നല്ല വോട്ടുണ്ട്. ശബരിമല ഇടപെടലിനൊപ്പം എൻ.എസ്.എസ് മനസ്സ് അനുകൂലമാക്കിയാൽ അത്ഭുതമുണ്ടാക്കുമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. ഇവിടേക്ക് മാധ്യമ പ്രവർത്തകയെ സ്ഥാനാർത്ഥിയാക്കാനാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ നീക്കം. ഇതിനിടെ ഏഷ്യാനെറ്റ് ന്യൂസിൽ നിന്നും അവതാരികയായിരുന്ന സുജയപാർവതി രാജിവച്ചിരുന്നു. പ്രത്യേക കാരണമൊന്നും സൂചിപ്പിക്കാതെയാണ് രാജി. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് രാജി എന്നാണ് സൂചന. വി […]

സഹോദരന്റെ മകളെ പ്രണയിച്ച് അരുൺ ; കൊച്ചച്ഛന്റേത് അതിമോഹമെന്ന് രേഷ്മ അറിയിച്ചത് അരുണിനെ പ്രകോപിപ്പിച്ചു : രേഷ്മയുടെ ജീവനെടുത്തത് ഹൃദയം തുളച്ച് കയറിയ കുത്തെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

സ്വന്തം ലേഖകൻ രാജകുമാരി: പള്ളിവാസൽ പവർഹൗസിനു സമീപത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ രേഷ്മയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഹൃദയം തുളച്ചുകയറിയ കുത്താണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വണ്ടിപ്പാറയിൽ രാജേഷിന്റെയും ജെസിയുടെയും മകൾ രേഷ്മ(17)യെ ആണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് രേഷ്മയുടെ അപ്പൂപ്പന്റെ രണ്ടാം ഭാര്യയിലുള്ള മകൻ നേര്യമംഗലം നീണ്ടപാറ വണ്ടിപ്പാറയിൽ അരുണിനെയാണ് പൊലീസ് തെരയുന്നത്. അരുണിന് പെൺകുട്ടിയോട് പ്രണയ ബന്ധം ഉണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. എന്നാൽ ഇത് രേഷ്മ അംഗീകരിച്ചിരുന്നില്ല. ഒപ്പം തന്റെ കൊച്ചച്ഛനാണ് അരുണെന്ന് ഓർമ്മിപ്പിക്കുകയും […]

ഓൺലൈനിൽ അശ്ലീല വീഡിയോ കാണുന്നവരാണോ..! നിങ്ങളുടെ മൊബൈലിന്റെ ഐപിയും സ്ഥിരം സന്ദർശിക്കുന്ന സൈറ്റുകളും പൊലീസ് നിരീക്ഷണത്തിൽ; അശ്‌ളീല സൈറ്റുകൾ നിരന്തരം സന്ദർശിക്കുന്നവർ കുടുങ്ങിയേക്കും

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: സംസ്ഥാനത്ത് ഓൺലൈനിൽ അശ്ലീല വീഡിയോ കാണുന്നവരാണോ നിങ്ങൾ. എങ്കിൽ, നിങ്ങളുടെ ഫോണിന്റെ ഐപി വിലാസവും നിങ്ങൾ നിരന്തരം സന്ദർശിക്കുന്ന വെബ് സൈറ്റ് വിലാസവും അടക്കം പൊലീസിന്റെ കൈകളിലുണ്ട്. എല്ലാം നിങ്ങളുടെ ജയിലിലേയ്ക്കുള്ള വഴിയായേക്കാം..! അശ്ലീല സൈറ്റുകളും മറ്റു പോൺ ഉള്ളടക്കങ്ങളും പതിവായി കാണുന്നവർ ഇനി പൊലീസിന്റെ നിരീക്ഷണവലയത്തിനുള്ളിൽ. ഓൺലൈനിൽ അശ്ലീല വീഡിയോ കാണുന്നവരെ പൊക്കാൻ ഉത്തർപ്രദേശ് പൊലീസാണ് പദ്ധതി തയ്യാറാക്കിയത്. അത്തരം ഉള്ളടക്കം കാണുന്നവർക്ക് മുന്നറിയിപ്പ് നൽകുകയും അവരുടെ ഡിജിറ്റൽ ഡേറ്റ പൊലീസ് പരിശോധിക്കുകയും ചെയ്യും.. യു.പി പൊലീസിന്റെ […]

അഴക്കടൽ മത്സ്യബന്ധന കരാർ: സർക്കാരിനെ ചതിച്ചത് പ്രതിപക്ഷ നേതാവിന്റെ മുൻ സെക്രട്ടറിയോ..? മുഖ്യമന്ത്രിയുടെ വിശദീകരണം പ്രതിക്കൂട്ടിലാക്കുന്നത് കളക്ടർ ബ്രോയെ..! സർക്കാരിനെ കുടുക്കാൻ തുനിഞ്ഞിറങ്ങിയത് ഐ.എ.എസ് ലോബി; ശ്രീറാം വെങ്കിട്ടരാമനും ശിവശങ്കരനും പിന്നാലെ കളക്ടർ ബ്രോയും കുടുക്കിലേയ്ക്ക്

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാന സർക്കാർ അധികാരം ഏറ്റെടുത്തപ്പോൾ മുതൽ ഐ.എ.എസ് ലോബി സർക്കാരിന് നൽകുന്നത് വൻ തിരിച്ചടിയാണ്. ആദ്യം ശ്രീറാം വെങ്കിട്ടരാമൻ സർക്കാരിനെ ഇടംവലം തിരിയാൻ വിടാതെ കുരുക്കിൽ കുടുക്കിയെങ്കിൽ, പിന്നീട് എത്തിയത് സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിനെയും മുഖ്യമന്ത്രിയുടെ ഓഫിസിനെയും തന്നെ പ്രതിക്കൂട്ടിലാക്കിയ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനാണ്. ഇപ്പോൾ, സർക്കാരിന്റെ ചർച്ചകൾ കൃത്യമായി പ്രതിപക്ഷ നേതാവിന് ചോർത്തി നൽകി കളക്ടർ ബ്രോയാണ് ഇപ്പോൾ സർക്കാരിനെ വീണ്ടും പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ദുരൂഹതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതോടെയാണ് ഇപ്പോൾ […]