play-sharp-fill
അടുപ്പ് കത്തിക്കാൻ സാനിറ്റൈസർ ഒഴിച്ചു ; തീ പടർന്ന് ഫാർമസിസ്റ്റിന് ദാരുണാന്ത്യം

അടുപ്പ് കത്തിക്കാൻ സാനിറ്റൈസർ ഒഴിച്ചു ; തീ പടർന്ന് ഫാർമസിസ്റ്റിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

തൃശ്ശൂർ: സാനിറ്റൈസർ ഒഴിച്ച് അടുപ്പ് കത്തിച്ചു. തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ഫാർമസിസ്റ്റ് മരിച്ചു. അഴകം കൊല്ലാട്ടിൽ വിനേഷിന്റെ ഭാര്യ ദീപിക (24) ആണ് മരിച്ചത്. ഫെബ്രുവരി ഏഴിനാണ് അപകടമുണ്ടായത്.

ഗുരുതരമായി പൊള്ളലേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ദീപിക അടുപ്പിൽ സാനിറ്റൈസർ ഒഴിച്ചയുടൻ തീ ആളിപ്പടർന്ന് വസ്ത്രം കത്തിയാണ് അപകടം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂർ കൊമ്പൊടിഞ്ഞാമാക്കൽ നീതി മെഡിക്കൽ സ്റ്റോറിലെ ഫാർമസിസ്റ്റാണ്. രണ്ട് മാസം മുൻപാണ് ജോലിയിൽ പ്രവേശിച്ചത്.

Tags :