സഹോദരന്റെ മകളെ പ്രണയിച്ച് അരുൺ ; കൊച്ചച്ഛന്റേത് അതിമോഹമെന്ന് രേഷ്മ അറിയിച്ചത് അരുണിനെ പ്രകോപിപ്പിച്ചു : രേഷ്മയുടെ ജീവനെടുത്തത് ഹൃദയം തുളച്ച് കയറിയ കുത്തെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

സഹോദരന്റെ മകളെ പ്രണയിച്ച് അരുൺ ; കൊച്ചച്ഛന്റേത് അതിമോഹമെന്ന് രേഷ്മ അറിയിച്ചത് അരുണിനെ പ്രകോപിപ്പിച്ചു : രേഷ്മയുടെ ജീവനെടുത്തത് ഹൃദയം തുളച്ച് കയറിയ കുത്തെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

Spread the love

സ്വന്തം ലേഖകൻ

രാജകുമാരി: പള്ളിവാസൽ പവർഹൗസിനു സമീപത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ രേഷ്മയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഹൃദയം തുളച്ചുകയറിയ കുത്താണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

വണ്ടിപ്പാറയിൽ രാജേഷിന്റെയും ജെസിയുടെയും മകൾ രേഷ്മ(17)യെ ആണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് രേഷ്മയുടെ അപ്പൂപ്പന്റെ രണ്ടാം ഭാര്യയിലുള്ള മകൻ നേര്യമംഗലം നീണ്ടപാറ വണ്ടിപ്പാറയിൽ അരുണിനെയാണ് പൊലീസ് തെരയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരുണിന് പെൺകുട്ടിയോട് പ്രണയ ബന്ധം ഉണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. എന്നാൽ ഇത് രേഷ്മ അംഗീകരിച്ചിരുന്നില്ല. ഒപ്പം തന്റെ കൊച്ചച്ഛനാണ് അരുണെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ചുണ്ടായ തർക്കമാകാം കൊലപാതകത്തിലേക്കു വഴിവച്ചതെന്നാണു പൊലീസിന്റെ നിഗമനം.

ബൈസൺവാലി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിക്കുന്ന രേഷ്മ വെള്ളിയാഴ്ച സ്‌കൂളിൽ നിന്നു വരാൻ വൈകിയതോടെ ബന്ധുക്കൾ വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. രേഷ്മയും അരുണും വൈകിട്ട് നാലരയോടെ പവർഹൗസിനു സമീപം റോഡിലൂടെ നടന്നുവരുന്നതു നാട്ടുകാർ കണ്ടിരുന്നു.

ഇവർ ഒരുമിച്ചു നടക്കുന്ന ദൃശ്യങ്ങൾ റോഡരികിലുള്ള റിസോർട്ടിലെ സിസിടിവിയിൽ നിന്നു പൊലീസിനു ലഭിച്ചു. ഈ റോഡിനു താഴെ കാടുപിടിച്ചു കിടന്ന സ്ഥലത്ത് നിന്നാണ് രേഷ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇടതു നെഞ്ചിലും കഴുത്തിലും ഇടതുകയ്യിലും ഉളി പോലുള്ള ആയുധം കൊണ്ടു കുത്തേറ്റിട്ടുണ്ട്. പുഴയോരത്തു നിന്നു രേഷ്മയുടെ ബാഗ് കണ്ടെത്തി. സ്ഥലത്തു നിന്നു കിട്ടിയ മൊബൈൽ ഫോണിന്റെ ഭാഗങ്ങളും ചെരിപ്പും അരുണിന്റേതാണെന്നു പൊലീസ് കരുതുന്നു.

പുഴയുടെ സമീപത്തെ മണൽത്തിട്ടയിൽ കാൽപാടുകൾ പതിഞ്ഞിട്ടുണ്ട്. അരുണിനെ സംഭവത്തിനു ശേഷം കാണാതായിട്ടുണ്ട്. ഇയാൾ എപ്പോഴും കൈയിൽ ഉളി കൊണ്ടുനടക്കാറുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. കത്തിപോലുള്ള ആയുധങ്ങൾ സംഭവസ്ഥലത്തുനിന്ന് ലഭിക്കാത്തതിനാൽ ഉളി ഉപയോഗിച്ച് കൊലപാതകം നടത്താനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

രേഷ്മയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം വടാട്ടുപാറയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആയതിനാൽ കോവിഡ് മാനദണ്ഡം അനുസരിച്ചാണ് സംസ്‌കാരം നടത്തിയത്.