play-sharp-fill

സി.ടി തോമസ് നിര്യാതനായി

മൂലവട്ടം : മൂലവട്ടം പൊടിമറ്റത്തിൽ സി.ടി തോമസ് (ബേബിച്ചായൻ-85) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് ചർച്ച് ഓഫ് ക്രൈസ്റ്റ് സെമിതേരി പരുത്തുംപാറയിൽ. ഭാര്യ : മൂലവട്ടം ഉപ്പൂട്ടിൽ വീട്ടിൽ അന്നമ്മ തോമസ് മക്കൾ : ഷാജി , സാബു , എബി, ജെസ്സി , അനു ,റാണി ,ലേഖ മരുമക്കൾ :സോണി , സുധ, ശോഭ, സാബു ,സാബു അഞ്ചേരി ,ഷൈബു ,വിൻസ്

പിണറായി സർക്കാരിൻ്റെ യുവജന വഞ്ചനയ്ക്കും ദുർഭരണത്തിനുമെതിരെ യൂത്ത് കോൺഗ്രസ് സമരാഗ്നി

സ്വന്തം ലേഖകൻ കോട്ടയം : പിണറായി സർക്കാരിൻെറ യുവജനവഞ്ചനയ്ക്കും ദുർഭരണത്തിനുമെതിരെ ഒൻപത് ദിവസമായി നിരാഹാരസമരം അനുഷ്ഠിക്കുന്ന സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ എം.എൽ.എയ്ക്കും വൈസ് പ്രസിഡൻറ് ശബരീനാഥൻ എം.എൽ.എക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചും. നീതിക്കായി പൊരുതുന്ന പി.എസ്.സി ഉദ്യോഗാർഥികൾക്ക് പിന്തുണ അറിയിച്ചും. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം നാട്ടകം മണ്ഡലം കമ്മറ്റി രോഷാഗ്നി പന്തം കൊളുത്തി പ്രതിഷേധം നടത്തി. മണ്ഡലം പ്രസിഡൻ്റ് ആൽബിൻ തോമസ് അദ്ധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ്സ് ജില്ലാ നേതാവ് അരുൺ മർക്കോസ് മാടപ്പാട്ട് ഉത്ഘാടനം നിർവ്വഹിച്ചു.മണ്ഡലം ഭാരവാഹികളായ വിമൽജിത്ത്,ദീപു, […]

കോട്ടയം ജില്ലയില്‍ 145 പേര്‍ക്ക് കോവിഡ് ; 144 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 145 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 144 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതിയതായി 2010 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 67 പുരുഷന്‍മാരും 67 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 21 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 861 പേര്‍ രോഗമുക്തരായി. 4161 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 77426 പേര്‍ കോവിഡ് ബാധിതരായി. 73085 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17783 […]

സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കോവിഡ് ; യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കൂടി രോഗം

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം 199, കൊല്ലം 154, കോട്ടയം 145, തൃശൂര്‍ 141, കണ്ണൂര്‍ 114, പത്തനംതിട്ട 97, കാസര്‍ഗോഡ് 86, പാലക്കാട് 68, വയനാട് 52, ഇടുക്കി 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 88 പേര്‍ക്കാണ് […]

എറണാകുളം ജനറല്‍ ആശുപത്രിയിലെ പുനര്‍നിര്‍മിച്ച കോബാള്‍ട്ട് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സാ വിഭാഗത്തിലെ പുനര്‍നിര്‍മിച്ച കോബോള്‍ട് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഫ്രേറ്റര്‍ മേരി ഫൗണ്ടേഷനുമായി സഹകരിച്ച് ഏകദേശം ഒരു കോടി പത്തുലക്ഷം രൂപ ചെലവഴിച്ചാണ് റോട്ടറി കൊച്ചി യുണൈറ്റഡ് കോബാള്‍ട്ട് യൂണിറ്റ് പുനര്‍നിര്‍മിച്ചു നല്‍കിയത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് കഴിഞ്ഞ ദിവസം യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ആയിരക്കണക്കിന് കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസപ്രദമേകുന്നതും ഏറ്റവും ചെലവ് കുറഞ്ഞതുമായ സംവിധാനമാണ് കോബോള്‍ട് യൂണിറ്റ്.

മാന്നാറില്‍ നിന്നും തട്ടിക്കൊണ്ട് പോയ യുവതിയെ പാലക്കാട് നിന്നും കണ്ടെത്തി ; സംഭവത്തിന് പിന്നില്‍ കൊടുവള്ളി സംഘമെന്ന് യുവതിയുടെ കുടുംബം ; സംഘം വീട്ടിലെത്തിയത് സ്വര്‍ണ്ണം അന്വേഷിച്ചെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ്

സ്വന്തം ലേഖകന്‍ ആലപ്പുഴ: മാന്നാറില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ പാലക്കാട് വടക്കഞ്ചേരിയില്‍ നിന്നും കണ്ടെത്തി. മാന്നാര്‍ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് വീട്ടിലെത്തി ഒരു സംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് സംഘം യുവതിയെ പാലക്കാട് വടക്കഞ്ചേരിയില്‍ റോഡില്‍ ഇറക്കിവിടുകയായിരുന്നു. വടക്കഞ്ചേരി പൊലീസ് യുവതിയുമായി ആലപ്പുഴയിലേക്ക് യാത്രതിരിച്ചു. തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ച് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.ഇവരുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനടക്കം പരിശോധിച്ച് പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നാല് ദിവസം മുന്‍പ് ഗള്‍ഫില്‍നിന്നെത്തിയ ബിന്ദുവിനെ അജ്ഞാതസംഘം വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. കമ്പിവടിയും വടിവാളുമായി 15 പേരടങ്ങുന്ന […]

“ചേച്ചി കിടന്ന് കരയാതെ, പൈസ റെഡിയാകുമ്പോൾ വിളിച്ചാൽ മതി”: പട്ടയം നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട തഹസീൽദാർ 30000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിൽ: പിടിയിലായത് പീരുമേട്ടിലെ തഹസീൽദാരായ ആലപ്ര സ്വദേശി;കോട്ടയം വിജിലൻസ് എസ് പി യുടെ നേതൃത്വത്തിൽ ഒരു മാസത്തിനിടെ നാലാമത്തെ അറസ്റ്റ്; കൈക്കൂലിക്കാരെ വിടാതെ പിന്തുടർന്ന് കോട്ടയം വിജിലൻസ് ‘

സ്വന്തം ലേഖകൻ കോട്ടയം: ഭൂമി പതിച്ച് പട്ടയം നൽകുന്നതിന് അരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട തഹസീൽദാർ 30000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിൽ. പീരുമേട് ഭൂമി പതിവ് സെപഷ്യൽ തഹസിൽദാർ എരുമേലി ആലപ്ര തടത്തേൽ വീട്ടിൽ യൂസഫ് റാവുത്തറി ( യൂസ് റാവുത്തർ – 55) നെയാണ് വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിൻ്റെ നിർദ്ദേശാനുസരണം ഡിവൈഎസ്പി വി ആർ രവികുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഉപ്പുതറ സ്വദേശിയായ സ്ത്രീയുടെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കർ സ്ഥലത്തിന് പട്ടയം നൽകുന്നതിന് പീരുമേട് ഭൂപതിവ് ഓഫിസിൽ അപേക്ഷ […]

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ചെമ്പ് മൂലേക്കടവില്‍ അഞ്ചുലക്ഷം ആറ്റുകൊഞ്ച് കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

തേര്‍ഡ് ഐ ബ്യൂറോ വൈക്കം : പൊതുജലാശയ സംരക്ഷണത്തിനും മത്സ്യ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുവാനും മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിക്കുമായി മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടത്തിവരുന്ന പൊതു ജലാശയങ്ങളില്‍ മത്സ്യ വിത്ത് നിക്ഷേപം പദ്ധതിയുടെ ഭാഗമായി ചെമ്പ് പഞ്ചായത്ത് മൂലേകടവില്‍ 5 ലക്ഷം ആറ്റുകൊഞ്ച് കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ചെമ്പ പഞ്ചായത്ത് പ്രസിഡന്റ്  സുകന്യ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ച പരിപാടി വൈക്കം എംഎല്‍എ സി.കെ ആശ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പിഎസ് പുഷ്പ മണി, ബ്ലോക്ക് മെമ്പര്‍ എം.കെ സിമോന്‍, […]

കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണി പൊലീസ് പിടിയില്‍ ; പ്രതിയുടെ ഒളിത്താവളത്തില്‍ നിന്നും പൊലീസ് പിടികൂടിയത് 2000 റബര്‍ ഷീറ്റുകള്‍, 100 ലിറ്റര്‍ ഡീസലുമടക്കം ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കള്‍

സ്വന്തം ലേഖകന്‍ കാട്ടാക്കട: കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണിയെ പൊലീസ് പിടിയില്‍. ഒളിത്താവളത്തില്‍ നിന്നുമാണ് ഇയാളെ ഷാഡോ പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുമാസമായി ഇയാള്‍ക്ക് വേണ്ടി റൂറല്‍ ഷാഡോ പൊലീസ് നിരീക്ഷണം നടത്തി വരികെയായിരുന്നു. ഇതിനിടെയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. നാട്ടുകാരുടെ സഹായത്തോടെയാണ് ഉണ്ണിയെ ഓടിച്ചിട്ട് പൊലീസ് പിടികൂടിയത്. ലക്ഷക്കണക്കിന് രൂപയുടെ മോഷണ വസ്തുക്കളും ഒളിത്താവളത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് സാധനങ്ങള്‍ ഒളിപ്പിച്ചിരുന്നത്. ഉണ്ണിയുടെ ഒളിത്താവളത്തില്‍ നിന്നും ടാബ്, നാണയത്തുട്ടുകള്‍, മൊബൈല്‍, 2000 റബര്‍ ഷീറ്റുകള്‍, കാര്‍ സ്റ്റീരിയോ, […]

രണ്ടിലയും പേരും ജോസിന്…! പി.ജെ. ജോസഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

സ്വന്തം ലേഖകന്‍ കൊച്ചി: രണ്ടില ചിഹ്നവും കേരള കോണ്‍ഗ്രസ് (എം) എന്ന പേരും ജോസിന് തന്നെ. ചിഹ്നവും പേരും ജോസ് വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും ശരി വയ്ക്കുകയായിരുന്നു. ചിഹ്നവും പേരും ജോസിന് നല്‍കിയ സിങ്കിള്‍ ബഞ്ച് ത്തരവ് ചോദ്യം ചെയ്ത് പി.ജെ ജോസഫ് സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളുകയായിരുന്നു. ഇതിന് പുറമെ സിങ്കിള്‍ ബഞ്ചിന്റെ ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങള്‍ കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടൊപ്പം ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുമാനത്തില്‍ ഇടപ്പെടരുതെന്നും […]