പിണറായി സർക്കാരിൻ്റെ യുവജന വഞ്ചനയ്ക്കും ദുർഭരണത്തിനുമെതിരെ യൂത്ത് കോൺഗ്രസ് സമരാഗ്നി

പിണറായി സർക്കാരിൻ്റെ യുവജന വഞ്ചനയ്ക്കും ദുർഭരണത്തിനുമെതിരെ യൂത്ത് കോൺഗ്രസ് സമരാഗ്നി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : പിണറായി സർക്കാരിൻെറ യുവജനവഞ്ചനയ്ക്കും ദുർഭരണത്തിനുമെതിരെ
ഒൻപത് ദിവസമായി നിരാഹാരസമരം അനുഷ്ഠിക്കുന്ന സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ എം.എൽ.എയ്ക്കും വൈസ് പ്രസിഡൻറ് ശബരീനാഥൻ എം.എൽ.എക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചും.

നീതിക്കായി പൊരുതുന്ന പി.എസ്.സി ഉദ്യോഗാർഥികൾക്ക് പിന്തുണ അറിയിച്ചും. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം നാട്ടകം മണ്ഡലം കമ്മറ്റി രോഷാഗ്നി പന്തം കൊളുത്തി പ്രതിഷേധം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡലം പ്രസിഡൻ്റ് ആൽബിൻ തോമസ് അദ്ധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ്സ് ജില്ലാ നേതാവ് അരുൺ മർക്കോസ് മാടപ്പാട്ട് ഉത്ഘാടനം നിർവ്വഹിച്ചു.മണ്ഡലം ഭാരവാഹികളായ വിമൽജിത്ത്,ദീപു, അഭിഷേക്,അഭിജിത്
പ്രണവ്,രതിൻ, രജീഷ്,വിവേക് സുബിൻ,രഞ്ജിഷ് തുടങ്ങിയവർ പ്രസംഗിച്ചു