play-sharp-fill

നാല് ജില്ലകളില്‍ ഇന്ന് മുതല്‍ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍; വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 3.13 ലക്ഷം പേര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് മുതല്‍ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ ഡ്രൈ റണ്‍ ആരംഭിക്കുന്നത്. രാവിലെ 11 മണി വരെയാണ് ഡ്രൈ റണ്‍ നടത്തുന്നത്. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ മേല്‍നോട്ടത്തിലാണ് ഡ്രൈ റണ്‍ നടത്താനൊരുങ്ങുന്നത്. സംസ്ഥാനത്ത് വാക്സിനേഷന് ഇതുവരെ 3.13 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യപ്രവര്‍ത്തകര്‍ വീതമാണ് ഉള്ളത്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്സിനേഷന്‍ നല്‍കാനായി തീരുമാനിച്ചത്. പക്ഷേ, ചില […]

വൃതം എടുത്ത ഭക്തർ ശബരിമലയിൽ പോകരുത്: അയ്യപ്പക്ഷേത്രത്തിൽ തൊഴുത് മാല ഊരണം: ശബരിമല മേൽശാന്തിക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ

തേർഡ് ഐ ബ്യൂറോ പമ്പ: ഒരിടവേളയ്ക്ക് ശേഷം ശബരിമല വീണ്ടും വിവാദത്തിൽ. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിവാദമുണ്ടാക്കുകയും സമരം ചെയ്യുകയും ചെയ്ത ഹൈന്ദവ സംഘടനകൾ തന്നെയാണ് ഇപ്പോൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ വ്രതം അനുഷ്ടിക്കുന്നവര്‍ ദയവ് ചെയ്ത് ശബരിമലയ്ക്ക് പോകരുത്, അയ്യപ്പ ക്ഷേത്രങ്ങളില്‍ തൊഴുത് വ്രതം അവസാനിപ്പിക്കണമെന്ന് ശബരിമല അയ്യപ്പസേവാ സമാജവും ഹിന്ദു ഐക്യവേദിയും ഭക്തജനങ്ങളോട് ആവശ്യപ്പെട്ടതോടെയാണ് വീണ്ടും സന്നിധാനം വിവാദ ഭൂമിയായത്. കോവിഡ്‌ വ്യാപനത്തില്‍ മേല്‍ശാന്തിയും നിരീക്ഷണത്തില്‍ പോകാനിടവരുത്തിയ ദേവസ്വം ബോര്‍ഡിന്റെ അലംഭാവത്തിനെതിരെ ഇരുസംഘടനകളുടെയും നേതൃത്വത്തില്‍ ദേവസ്വം […]

ക്രിമിനലിന്റെ പ്രണയക്കെണിയിൽ കുടുങ്ങി: വിദ്യാഭ്യാസമുണ്ടായിട്ടും ലഹരി – ഗുണ്ടാ വലയിൽ വീണു; ലിജു ഉമ്മന്റെ കാമുകിയായ നിമ്മി രക്തം കണ്ട് അറപ്പുമാറിയ ഗുണ്ടാ ജീവിത സഖി

തേർഡ് ഐ ബ്യൂറോ കായംകുളം: പെൺഗുണ്ടയെന്നു പറയാനാവില്ലെന്നും, ഗുണ്ടയും ക്രൂരനുമായ ലിജു ഉമ്മന്റെ ജീവിത പങ്കാളിയായതോടെ നിമ്മി എന്ന പെൺകുട്ടിയുടെ ജീവിത സാഹചര്യങ്ങൾ ആകെ മാറി മറിഞ്ഞു. ക്രിമിനൽ കേസുകളിലും കുറ്റകൃത്യങ്ങളിലും നിരന്തരപങ്കാളികളായ ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള നിരന്തര സഹവാസമാണ് മാവേലിക്കരയിൽ കഴിഞ്ഞദിവസം കഞ്ചാവുമായി പൊലീസ് പിടികൂടിയ നിമ്മിയെ കുടുക്കിയത്. ലഹരികടത്തിലെ പ്രധാന കണ്ണിയായി നിമ്മി മാറിയതും ഈ ഗുണ്ടാ മാഫിയ ബന്ധങ്ങളുടെ സഹായത്തോടെയായിരുന്നു. പഠനകാലത്ത് പ്രണയത്തിലായ കായംകുളം സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ സേതുവെന്ന വിനോദിന്റെ ജീവിത സഖിയായതോടെ നിമ്മിയ്ക്ക് രക്തംകണ്ടുള്ള അറപ്പുമാറി. […]

സർക്കാർ അനുവദിച്ചാലും ചൊവ്വാഴ്ച തീയറ്ററുകൾ തുറന്നേയ്ക്കില്ല: തീയറ്ററുകളിൽ നിന്നും ലഭിക്കാനുള്ള പണം നിർബന്ധമായും വേണമെന്ന് വിതരണക്കാരുടെ സംഘടനകൾ; സിനിമകൾ നൽകില്ലെന്നു കർശന നിലപാട്

തേർഡ് ഐ ബ്യൂറോ കൊച്ചി: ഒൻപത് മാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയപ്പോൾ ഉടക്കുമായി വിതരണക്കാരുടെ സംഘടന. ഇടക്കുമായി രംഗത്തിറങ്ങിയ വിതരണക്കാരുടെ സംഘടന ഒരു തരത്തിലും തീയറ്റർ തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് ഈ സംഘടന ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനാണ് ഇപ്പോൾ സർക്കാരിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. തീയറ്ററുകൾ തുറന്നാലും സിനിമ നൽകില്ലെന്നും തിയേറ്ററുകളിൽ നിന്നും ലഭിക്കാനുള്ള പണം തന്നാൽ മാത്രമേ പുതിയ സിനിമകൾ വിതരണം ചെയ്യുകയുള്ളൂ എന്നുമാണ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ നിലപാടെടുത്തത്. നിർമാതാവും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ […]

പൂജാര പുറത്ത്; രോഹിത് വൈസ് ക്യാപ്റ്റൻ; നെറ്റ്‌സിൽ പന്തെറിഞ്ഞ നടരാജൻ ഇന്ത്യൻ ടീമിൽ; ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കരുത്ത് തെളിയിക്കാൻ ഇന്ത്യ

തേർഡ് ഐ സ്‌പോട്‌സ് മെൽബൺ: ആദ്യ ടെസ്റ്റിൽ തകർന്നു തരിപ്പണമായ ശേഷം, രണ്ടാം ടെസ്റ്റിൽ ക്യാപ്റ്റന്റെ മികവിൽ ഉജ്വല വിജയം നേടിയ ടീം ഇന്ത്യ മൂന്നാം ടെസ്റ്റിനായി കൂടുതൽ കരുത്തോടെ ഒരുങ്ങുന്നു. പരിക്കു ഭേദമായി ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരികെയെത്തിയ രോഹിത് ശർമയെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. ചേതേശ്വർ പൂജാരയെ നീക്കിയാണ് ഉപനായക സ്ഥാനം രോഹിത്തിന് നൽകിയത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ വിരാട് കോഹ് ലിക്കു പകരം മെൽബണിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയെ നയിച്ചത് അജിൻക്യ രഹാനെയായിരുന്നു. ഉപനായകൻ ചേതേശ്വർ […]

മലപ്പുറത്തു നിന്നും ആറു മാസം മുൻപ് കാണാതായ യുവാവിനെ കൊന്ന് കിണറ്റിൽ തള്ളി: രണ്ടു സുഹൃത്തുക്കൾ അറസ്റ്റിൽ; കൊലനടത്തിയത് സ്വർണ്ണ വിഗ്രഹത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്

തേർഡ് ഐ ബ്യൂറോ മലപ്പുറം: സ്വർണ്ണ വിഗ്രഹം നൽകാമെന്നു വാഗ്ദാനം ചെയ്തു രണ്ടു ലക്ഷം രൂപ കൈപ്പറ്റിയ ശേഷം, പണം തിരികെ ആവശ്യപ്പെട്ടതിനു യുവാവിനെ കൊന്നു തള്ളിയതായി പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ആറു മാസം മുൻപ് കാണാതായ യുവാവിനെ സുഹൃത്തുക്കൾ ചേർന്നു കൊന്നു തള്ളിയതായാണ് കണ്ടെത്തിയിരിക്കുന്നത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിണറ്റിൽ തള്ളിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ആറു മാസം മുമ്പ് കാണാതായ യുവാവിനെ കണ്ടെത്താനായി പൊലീസ് നടത്തിയ അന്വേഷണത്തിൽ പുറത്തുവന്നത് സുഹൃത്തുക്കൾ നടത്തിയ കൊലപാതകമാണ്. എടപ്പാൾ പന്താവൂർ സ്വദേശി കിഴക്കേ വളപ്പിൽ ഹനീഫയുടെ […]

കെ.എസ്.ആർ.ടി.സിയിൽ കോട്ടയത്ത് സി.ഐ.ടി.യുവിനു വൻ തിരിച്ചടി: ബി.എം.എസ് സി.ഐ.ടി.യുവിന്റെ വോട്ട് പിടിച്ചെടുത്തു; ഐ.എൻ.ടി.യുസിയ്ക്കും മികച്ച നേട്ടം

തേർഡ് ഐ ബ്യൂറോ കോട്ടയം: കെ.എസ്.ആർ.ടി.സിയുടെ റഫറണ്ടത്തിൽ സംസ്ഥാന വ്യാപകമായി നേടിയ നേട്ടം കോട്ടയത്തും ആവർത്തിച്ച് ബി.എം.എസ്. ഐ.എൻ.ടി.യു.സിയും ബി.എം.എസും കോട്ടയം ജില്ലയിലും നേട്ടം ആവർത്തിച്ചപ്പോൾ സി.ഐ.ടി.യുവിനും എ.ഐ.ടി.യു.സിയ്ക്കും കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാൻ സാധിച്ചില്ല. സി.പി.ഐയുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയ്ക്കാകട്ടെ ഇക്കുറിയും അംഗീകാരം നേടാൻ സാധിച്ചില്ല. പൊൻകുന്നം ഡിപ്പോയിൽ ബി.എം.എസ് ഏറ്റവും കൂടുതൽ വോട്ട് നേടിയപ്പോൾ ജില്ലയിൽ ഇതുവരെയില്ലാത്ത കനത്ത നേട്ടമാണ് ബി.എം.എസിനുണ്ടായത്. സി.ഐ.ടി.യുവിന്റെ വോട്ട് ഷെയറിൽ ഇക്കുറി വൻ ഇടിവുമുണ്ടായി. എരുമേലിയിൽ ആകെയുള്ള 121 വോട്ടിൽ 34 വോട്ടാണ് സി.ഐ.ടി.യുവിന് ലഭിച്ചത്. വെൽഫെയർ […]

ട്രാൻസ്‌ജെൻഡർ യുവതിയെ തടഞ്ഞു നിർത്തി സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമം: മോഷണ ശ്രമം തടഞ്ഞ ട്രാൻസ്‌ജെൻഡറിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു; തോപ്പുംപടി സ്വദേശിയായ യുവാവ് അറസ്റ്റിൽ

തേർഡ് ഐ ബ്യൂറോ കൊച്ചി: ട്രാൻസ്‌ജെൻഡറുകൾക്ക് ഇപ്പോഴും കേരള സമൂഹം അർഹമായ പരിഗണന നൽകുന്നില്ലെന്നതിനുള്ള തെളിവ് ഏറ്റവും ഒടുവിൽ പുറത്ത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഇപ്പോഴും ട്രാൻസ്‌ജെൻഡറുകൾ ആക്രമണത്തിന് ഇരയാകുകയാണ്. ഇത് തന്നെയാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വാർത്തകൾ അക്രമത്തിന്റേതാണ്. കവർച്ചാ ശ്രമം തടഞ്ഞ ട്രാൻസ്‌ജെൻഡർ യുവതിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച സംഭവമാണ് ഏറ്റവും ഒടുവിൽ പുറത്തു വന്നിരിക്കുന്നത്. ഇതോടെ കേസിലെ മുഖ്യപ്രതിയാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. തോപ്പുംപടി രാമേശ്വരം വില്ലേജ് മലർ കണ്ടം വീട്ടിൽ വിഷ്ണു എന്ന് വിളിക്കുന്ന മൈൻഡ് കണ്ണനെയാണ് (28) ആണ് […]

സംസ്ഥാനത്ത് ഇന്ന് 4991 പേർക്ക് കോവിഡ് ; റിപ്പോർട്ട് ചെയ്തത് 23 കോവിഡ് മരണങ്ങൾ : ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 3095 പേർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 4991 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട 493, കോട്ടയം 477, കോഴിക്കോട് 452, തൃശൂർ 436, കൊല്ലം 417, തിരുവനന്തപുരം 386, ആലപ്പുഴ 364, കണ്ണൂർ 266, പാലക്കാട് 226, വയനാട് 174, ഇടുക്കി 107, കാസർഗോഡ് 80 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 37 പേർക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടർപരിശോധനക്കായി എൻഐവി പൂനെയിലേക്ക് […]

കോട്ടയം ജില്ലയില്‍ 477 പുതിയ കോവിഡ് രോഗികൾ: 475 പേർക്കും സമ്പർക്കത്തിലൂടെ രോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 477 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 475 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 3965 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 200 പുരുഷന്‍മാരും 218 സ്ത്രീകളും 59കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 480 പേര്‍ രോഗമുക്തരായി. 6848 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 51672 പേര്‍ കോവിഡ് ബാധിതരായി. 44680 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ […]