സർക്കാർ അനുവദിച്ചാലും ചൊവ്വാഴ്ച തീയറ്ററുകൾ തുറന്നേയ്ക്കില്ല: തീയറ്ററുകളിൽ നിന്നും ലഭിക്കാനുള്ള പണം നിർബന്ധമായും വേണമെന്ന് വിതരണക്കാരുടെ സംഘടനകൾ; സിനിമകൾ നൽകില്ലെന്നു കർശന നിലപാട്

സർക്കാർ അനുവദിച്ചാലും ചൊവ്വാഴ്ച തീയറ്ററുകൾ തുറന്നേയ്ക്കില്ല: തീയറ്ററുകളിൽ നിന്നും ലഭിക്കാനുള്ള പണം നിർബന്ധമായും വേണമെന്ന് വിതരണക്കാരുടെ സംഘടനകൾ; സിനിമകൾ നൽകില്ലെന്നു കർശന നിലപാട്

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: ഒൻപത് മാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയപ്പോൾ ഉടക്കുമായി വിതരണക്കാരുടെ സംഘടന. ഇടക്കുമായി രംഗത്തിറങ്ങിയ വിതരണക്കാരുടെ സംഘടന ഒരു തരത്തിലും തീയറ്റർ തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് ഈ സംഘടന ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനാണ് ഇപ്പോൾ സർക്കാരിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. തീയറ്ററുകൾ തുറന്നാലും സിനിമ നൽകില്ലെന്നും തിയേറ്ററുകളിൽ നിന്നും ലഭിക്കാനുള്ള പണം തന്നാൽ മാത്രമേ പുതിയ സിനിമകൾ വിതരണം ചെയ്യുകയുള്ളൂ എന്നുമാണ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ നിലപാടെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർമാതാവും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ സിയാദ് കോക്കറാണ് ഇക്കാര്യം അറിയിച്ചത്. നിർമ്മാതാക്കൾ സർക്കാരിന് മുൻപിൽ വച്ച് ഉപാധികൾ പരിഹരിച്ചാൽ മാത്രമേ തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ സഹകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സിനിമാ തീയറ്ററുകൾ ഈ മാസം അഞ്ചാം തീയതി തുറക്കുമെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പത്രസമ്മേളനത്തിലൂടെ അറിയിച്ചത്.

തീയറ്ററുകളിൽ പകുതി സീറ്റുകളിൽ മാത്രമാകും കാണികൾക്ക് പ്രവേശനം അനുവദിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് വേണം സിനിമാ പ്രദർശനം നടത്തേണ്ടതെന്നും കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒരു വർഷത്തോളമായി സിനിമാ തീയറ്ററുകൾ അടഞ്ഞ് കിടക്കുകയാണെന്നും സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ആളുകൾ ഇതുമൂലം വലിയ പ്രതിസന്ധിയിലാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇത് കണക്കിലെടുത്താണ് നിയന്ത്രണങ്ങളോടെ തീയറ്ററുകൾ തുറക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പകുതി ടിക്കറ്റ് മാത്രമേ വിൽക്കാൻ പാടുള്ളൂവെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്നും നിബന്ധനകൾ പാലിച്ചില്ലെങ്കിൽ തീയറ്ററുകൾക്കെതിരെ കർശന നടപടികളുണ്ടാകുംമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അഞ്ചാം തീയതി തുറക്കുന്നതിന് മുൻപുതന്നെ സിനിമാ ശാലകൾ അണുവിമുക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണെന്നും അദ്ദേഹം വിശദീകരിച്ചു.