വൃതം എടുത്ത ഭക്തർ ശബരിമലയിൽ പോകരുത്: അയ്യപ്പക്ഷേത്രത്തിൽ തൊഴുത് മാല ഊരണം: ശബരിമല മേൽശാന്തിക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ

വൃതം എടുത്ത ഭക്തർ ശബരിമലയിൽ പോകരുത്: അയ്യപ്പക്ഷേത്രത്തിൽ തൊഴുത് മാല ഊരണം: ശബരിമല മേൽശാന്തിക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ

തേർഡ് ഐ ബ്യൂറോ

പമ്പ: ഒരിടവേളയ്ക്ക് ശേഷം ശബരിമല വീണ്ടും വിവാദത്തിൽ. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിവാദമുണ്ടാക്കുകയും സമരം ചെയ്യുകയും ചെയ്ത ഹൈന്ദവ സംഘടനകൾ തന്നെയാണ് ഇപ്പോൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ വ്രതം അനുഷ്ടിക്കുന്നവര്‍ ദയവ് ചെയ്ത് ശബരിമലയ്ക്ക് പോകരുത്, അയ്യപ്പ ക്ഷേത്രങ്ങളില്‍ തൊഴുത് വ്രതം അവസാനിപ്പിക്കണമെന്ന് ശബരിമല അയ്യപ്പസേവാ സമാജവും ഹിന്ദു ഐക്യവേദിയും ഭക്തജനങ്ങളോട് ആവശ്യപ്പെട്ടതോടെയാണ് വീണ്ടും സന്നിധാനം വിവാദ ഭൂമിയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ്‌
വ്യാപനത്തില്‍ മേല്‍ശാന്തിയും നിരീക്ഷണത്തില്‍ പോകാനിടവരുത്തിയ ദേവസ്വം ബോര്‍ഡിന്റെ അലംഭാവത്തിനെതിരെ ഇരുസംഘടനകളുടെയും നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ധര്‍ണ്ണ സംഘടിപ്പിച്ചു.

ശബരിമല അയ്യപ്പ സേവാസമാജം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍ ഉദ്ഘാടനം ചെയ്തു. ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് ശബരിമലയില്‍ ഭക്തജനങ്ങളെ പ്രവേശിപ്പിച്ചതെന്ന് ഇറോഡ് രാജന്‍ പറഞ്ഞു.

ശബരിമല തീര്‍ത്ഥാടന അട്ടിമറിക്കാന്‍ ദേവസ്വം മന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രിസഡന്റും ഗൂഢാലോചന നടത്തുകയാണെന്ന് ഹിന്ദു കൈ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു. നിലയ്ക്കലില്‍ കൊറോണ പരിശോധനയില്‍ ഗുരുതരമായ പിഴവുണ്ടെന്ന് തെളിഞ്ഞു. അതിനാലാണ് 23 ദിവസത്തിനുള്ളില്‍ ശബരിമലയില്‍ 299 പേര്‍ക്ക് കൊറോണ വന്നത്. അതിന് ആരോഗ്യമന്ത്രി മറുപടി പറയണം.

‘മകരവിളക്ക് ഉത്സവം പ്രമാണിച്ചു തിരുനട തുറക്കാനുള്ള ഭാഗ്യം ലഭിക്കാതെ മേല്‍ശാന്തി നിരീക്ഷണത്തിലാണ്. പകരം തന്ത്രിയാണ് നടതുറന്നത്‌.
തന്ത്രിയും നിരീക്ഷണത്തില്‍ പോകേണ്ട സാഹചര്യം സംഭവിച്ചാല്‍ സന്നിധാനത്തു ഇത്രയും കാലം മുടങ്ങാതെ അഭംഗുരം തുടര്‍ന്ന് കൊണ്ടിരുന്ന പൂജാദി കര്‍മ്മങ്ങളും ആചാരാനുഷ്ഠാനങ്ങളും താല്‍ക്കാലികമായെങ്കിലും നിലച്ചു പോകുന്ന ഒരവസ്ഥ ഉണ്ടാകും. ക്ഷേത്ര ആചാരാനുഷ്ഠാനങ്ങള്‍ക്കു ഭംഗം വരാനിടയാക്കാതെ ഇന്നത്തെ സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ കൂടെ മുന്നറിയിപ്പ് സ്വീകരിച്ചു എത്രയും പെട്ടെന്ന് ശബരിമല പ്രദേശം കണ്ടയിന്മെന്റ് സോണായി പ്രഖ്യാപിച്ചു ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്നത് ഉടനെ നിര്‍ത്തണം.

മാലധരിച്ചു വ്രതം അനുഷ്ടിച്ചു കൊണ്ട് വെര്‍ച്ച്‌വല്‍ ക്യുവില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ഭക്തജനങ്ങളോടും അതാത് പ്രദേശങ്ങളിലുള്ള അയ്യപ്പ ക്ഷേത്രങ്ങളില്‍ ചെന്ന് തൊഴുതു പ്രാര്‍ത്ഥിച്ചു വ്രതം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യണം.’ .ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.