മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ: ചികിത്സയിലുണ്ടായത് ഗുരുതര പിഴവ്; ഡോക്ടറുടെ വീട്ടിലും ആശുപത്രിയിലും പൊലീസ് പരിശോധന; ലോകാരാധ്യനായ താരത്തെ കൊലയ്ക്കു കൊടുത്തത് ആശുപത്രിയും ഡോക്ടറുമെന്നും ആരോപണം

തേർഡ് ഐ ബ്യൂറോ ബ്യൂണസ് ഐറിസ്: ലോകം മുഴുവൻ ആരാധനയോടെ മടങ്ങിവരവിനു കാത്തിരുന്ന ലോക ഇതിഹാസം ഡിഗോ മറഡോണയെ മരണത്തിനു വിട്ടു കൊടുത്തത് ഡോക്ടറും ആശുപത്രിയുമെന്നു ആരോപണം. ഡോക്ടർക്കും ആശുപത്രിയ്ക്കുമെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ ഡോക്ടറുടെ വീട്ടിലും ഓഫിസിലും ആശുപത്രിയിലും അടക്കം പൊലീസ് പരിശോധന നടത്തി. ഈ ആരോപണം വരും ദിവസങ്ങളിലും ആരോപണം ചൂടുപിടിക്കുമെന്നും അന്വേഷണം ശക്തമാകുമെന്നും ഇതോടെ ഉറപ്പായി. മറഡോണയുടെ ചികിത്സയുടെ കാര്യത്തിൽ ഡോക്ടർക്ക് വീഴ്ചയുണ്ടായതായി മറഡോണയുടെ കുടുംബവും അഭിഭാഷകനും ആരോപിച്ചു. വിശദമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സ്വകാര്യ […]

ശബരിമലയിൽ ഇനി കർശന കൊവിഡ് പരിശോധന: ജീവനക്കാർക്കു കൃത്യമായ ഇടവേളകളിൽ പരിശോധന ഉറപ്പാക്കും; കടകളിലും സുരക്ഷാ സംവിധാനം കൊണ്ടു വരും; നിയന്ത്രങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനം

സ്വന്തം ലേഖകൻ കോട്ടയം: കൂടുതൽ ജീവനക്കാർക്കു കൂടി കൊവിഡ് ബാധ കണ്ടെത്തിയ സാഹചര്യത്തിൽ ശബരിമലയിൽ സുരക്ഷ കർശനമാക്കാൻ നടപടി. കോവിഡ് പശ്ചാത്തലത്തിൽ ശബരിമലയിൽ പ്രതിരോധ നടപടികളും ജാഗ്രതയും ശക്തമാക്കുന്നതിന് എഡിഎം അരുൺ കെ വിജയന്റെ സാന്നിധ്യത്തിൽ സ്പെഷ്യൽ പോലീസ് ഓഫീസർ ബി. കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ പാലിക്കേണ്ട നടപടിക്രമങ്ങൾ യോഗം ചർച്ച ചെയ്തു. ശബരിമല ഡ്യൂട്ടിയിൽ ഉള്ള വിവിധ വകുപ്പ് പ്രതിനിധികൾ അഭിപ്രായങ്ങളും നിർദേശങ്ങളും യോഗത്തിൽ അവതരിപ്പിച്ചു. ദർശനത്തിന് എത്തുന്ന തീർഥാടകാരുടെ […]

ചെറുപ്പമാണ് പക്ഷേ, തകർപ്പനായി എത്തി കുട്ടികൾ: കുട്ടിത്താരങ്ങളുടെ അതിരു വിട്ട ഫോട്ടോഷൂട്ട്; അനശ്വരയ്ക്കും അനിഖയ്ക്കും ദേവികയ്ക്കും സോഷ്യൽ മീഡിയയിൽ വൻ സ്വീകരണം

തേർഡ് ഐ സിനിമ കൊച്ചി: കൊവിഡ് ലോക്ക് ഡൗണിനെ തുടർന്നു തുടർച്ചയായി ഷൂട്ടിംങ് സ്തംഭിച്ചിരിക്കുകയാണ്. ഷൂട്ടിംങ് പുനരാരംഭിച്ചെങ്കിലും പല താരങ്ങളും ഇപ്പോഴും സിനിമകൾ ലഭിച്ചു തുടങ്ങിയിട്ടില്ല. ഇതിനിടെയാണ് മലയാളത്തിന്റെ പ്രിയ കുട്ടിത്താരങ്ങൾ സോഷ്യൽ മീഡിയ വഴി തങ്ങളുടെ ഫോട്ടോഷൂട്ട് വീഡിയോകളും ചിത്രങ്ങളും പുറത്തു വിട്ടിരിക്കുന്നത്. ഈ ചിത്രങ്ങളും അതിന്റെ കമന്റുകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറലായ ചർച്ചാ വിഷയം. മലയാള സിനിമയിൽ വളർന്നു വരുന്ന മൂന്ന് നായികമാരായ അനശ്വര രാജൻ, അനിഖ സുരേന്ദ്രൻ, ദേവിക സഞ്ജയ് എന്നിവരാണ് ഏറ്റവും പുതുതായി ഫോട്ടോഷൂട്ടുമായി രംഗത്തിറങ്ങിയിരിക്കുന്നത്. മൂവരും […]

ചാരായത്തിന്റെ കാശിനെച്ചൊല്ലി തർക്കം: സുഹൃത്തിനെ തല്ലിക്കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ട പ്രതി അറസ്റ്റിൽ; കള്ളവാറ്റുകാരനായ പ്രതിയെ പിടികൂടിയത് കാട്ടിനുള്ളിൽ നിന്നും

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: ചാരായത്തിന്റെ കാശിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ സുഹൃത്തിനെ തല്ലിക്കൊന്നു വീടിനുള്ളിൽ കുഴിച്ചിട്ട കേസിലെ പ്രതിയെ പൊലീസ് പിടികൂടി. വ്യാജ വാറ്റ് കഴിക്കാനെത്തിയ സുഹൃത്തിനെ പണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ തല്ലിക്കൊന്നു വീടിനുള്ളിൽ കുഴിച്ചിടുകയായിരുന്നു. വിതുര പേപ്പാറ പട്ടൻ കുളിച്ചപ്പാറയിൽ വീടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ട സംഭവത്തിലാണ് പ്രതി പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ വീടിനു സമീപമുള്ള ഉൾവനത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതി താജുദ്ദീന്റെ വീട്ടിൽ വാറ്റ് ചാരായം കുടിക്കാനെത്തിയതായിരുന്നു കൊല്ലപ്പെട്ട മാധവൻ. ഇരുവരും ചേർന്ന് മദ്യപിക്കുകയും തുടർന്ന് ചാരായത്തിന്റ […]

കുഞ്ചു (കുഞ്ഞച്ചൻ ) നിര്യാതനായി

നെല്ലിക്കൽ: പുത്തൻപറമ്പിൽ കുഞ്ചു (കുഞ്ഞച്ചൻ 96) നിര്യാതനായി. സംസ്കാരം നവംബർ 30 തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ പള്ളം കാക്കാംപറമ്പിൽ ലക്ഷ്മി. മക്കൾ: ശോഭന,സുജാ, സാബു, സന്തോഷ്. മരുമക്കൾ: വിജയൻ (വലിയ തറയിൽ, പള്ളം), പരേതനായ ഷാജി (തിരുവഞ്ചൂർ ), ബീനാ (തോട്ടയ്ക്കാട് തീയാനിൽ), സിന്ധു ( മല്ലപ്പള്ളി ആര്യൻകുളം).

മുണ്ടക്കയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ആറു വയസുകാരൻ മരിച്ചു; മരിച്ചത് മുണ്ടക്കയം പുലിക്കുന്ന് സ്വദേശികളായ ദമ്പതികളുടെ മകൻ

തേർഡ് ഐ ബ്യൂറോ കോട്ടയം: മുണ്ടക്കയത്ത് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ആറു വയസുകാരൻ മരിച്ചു. മുണ്ടക്കയം പുലിക്കുന്ന് ആഞ്ഞിലിമൂട്ടിൽ സംഗീത്, അനുമോൾ ദമ്പതികളുടെ മകനായ സഞ്ജയ് (6) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെ മുണ്ടക്കയം പൈങ്ങണയ്ക്ക് സമീപത്തു വച്ചാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. എതിരെ വന്ന കാറും ബൈക്കും തമ്മിൽ കൂടിയിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പൊലീസിനു മൊഴി നൽകി. എതിർദിശയിൽ നിന്നും എത്തിയ കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ ബൈക്ക് യാത്രക്കാർ തെറിച്ചു വീണു. ഇതേ തുടർന്നു, സഞ്ജയ് […]

ക്ലിഫ് ഹൗസ് കേരള മുഖ്യമന്ത്രിയുടെ വസതിയാണ് പൊന്നാപുരം കോട്ടയല്ല : നാട്ടകം സുരേഷ്

സ്വന്തം ലേഖകൻ കോട്ടയം : യൂത്ത് കോണ്‍ഗ്രസിൻ്റെ പ്രതിഷേധം പൊലീസിനെ മറികടന്ന് ക്ലിഫ്ഹൗസ് ഗേറ്റിനു സമീപത്തെത്തിയതിനെ തുടർന്ന് പരാജയ ഭീതിയിലായ പിണറായി വിജയൻ സെക്രട്ടേറിയേറ്റിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷയും വര്‍ധിപ്പിക്കുന്നു. പുറത്തു നിന്നുള്ളവര്‍ക്ക് ക്ലിഫ് ഹൗസ് കാണാന്‍ കഴിയാത്തവിധം ചുറ്റുമതിലിന്‍റെ ഉയരം കൂട്ടി മുള്ള് വേലി സ്ഥാപിക്കണമെന്നാണ് മുഖ്യമന്ത്രി ഭരിക്കുന്ന പൊലീസ് വകുപ്പിൻ്റെ ശുപാർശ. ക്ലിഫ് ഹൗസിനു അകത്തും പുറത്തുമുള്ള സേനാംഗങ്ങളുടെ എണ്ണം ഇരട്ടിയായി കൂട്ടിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് ജംക്‌ഷനില്‍നിന്നു ക്ലിഫ് ഹൗസ് റോഡിലേക്ക് യാത്രക്കാരെ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് […]

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ടെത്തി വയോധികയുടെ മാല പൊട്ടിച്ചു രക്ഷപെട്ടു; നഗരമധ്യത്തിലെ വീട്ടിൽ നിന്നും പട്ടാപ്പകൽ വയോധികയുടെ മാല മോഷ്ടിച്ചെടുത്തു രക്ഷപെട്ട പ്രതികൾ പിടിയിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിൽ മാർക്കറ്റിനുള്ളിലെ ഇടവഴിയിലെ വീട്ടിലെത്തി സഹായം ആവശ്യപ്പെട്ട ശേഷം വയോധികയുടെ മാല മോഷ്ടിച്ചെടുത്തു ഓടിരക്ഷപെട്ട സംഘത്തെ മണിക്കൂറുകൾക്കകം കൺട്രോൾ റൂം പൊലീസ് സംഘം പിടികൂടി. കോട്ടയം നഗരമധ്യത്തിൽ മാർക്കറ്റിനുള്ളിൽ വയോധിക മാത്രം തനിച്ചു താമസിക്കുന്ന വീട്ടിലാണ് ഞായറാഴ്ച രാവിലെ എത്തിയ അക്രമി സംഘം മാലയും പൊട്ടിച്ചെടുത്തു കടന്നത്. സംഭവത്തിൽ നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കഞ്ഞിക്കുഴി കൊച്ചുപറമ്പിൽ അനീഷ് (39), കൊല്ലം ആയൂർ തോട്ടുകര പുതുവീട്ടിൽ ജനാർദനൻ (49) എന്നിവരെ വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ […]

കൊവിഡ് ബാധിച്ച കാൻസർ രോഗിയെ സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റാൻ സമ്മർദവുമായി കൊവിഡ് കെയർസെന്ററിലെ ജീവനക്കാർ: കോട്ടയം മെഡിക്കൽ കോളേജിൽ ബെഡ് ഒഴിവുണ്ടെന്നറിയിച്ചിട്ടും രോഗിയെ വിട്ടയക്കാതെ സമ്മർദം; മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ രോഗിയെ മെഡിക്കൽ കോളേജിലേയ്ക്കു മാറ്റി

തേർഡ് ഐ ബ്യൂറോ കോട്ടയം: കാൻസർ ബാധിതയായ കൊവിഡ് രോഗിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് അയക്കാതെ സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റാൻ സി.എഫ്.എൽ.ടി.സി അധികൃതർ സമ്മർദം ചെലുത്തിയതായി പരാതി. കാഞ്ഞിരപ്പള്ളി കപ്പാട് ഫസ്റ്റലൈൻ ട്രിറ്റ്‌മെന്റ് സെന്ററിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന രോഗിയെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റാൻ അധികൃതർ തയ്യാറാകാതിരുന്നത്. മെഡിക്കൽ കോളേജിൽ ബെഡ് ഒഴിവില്ലെന്നും വേണമെങ്കിൽ സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റാനുള്ള ക്രമീകരണം ഒരുക്കാമെന്നും സി.എഫ്.എൽ.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാർ രോഗിയുടെ ബന്ധുക്കളോട് പറഞ്ഞു.. കഴിഞ്ഞ ദിവസമാണ് മുണ്ടക്കയം സ്വദേശിയായ വൃദ്ധയെ കാഞ്ഞിരപ്പള്ളി കപ്പാട്ടെ ഫസ്റ്റ് ലൈൻ ട്രിറ്റ്‌മെന്റ് […]

കോട്ടയം ജില്ലയിൽ 399 പുതിയ കോവിഡ് രോഗികൾ; 393 പേർക്കും കൊവിഡ് സമ്പർക്കത്തിലൂടെ

തേർഡ് ഐ ബ്യൂറോ കോട്ടയം: ജില്ലയിൽ 399 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 393 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേരും രോഗബാധിതരായി. പുതിയതായി 3535 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 179 പുരുഷൻമാരും 173 സ്ത്രീകളും 47 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 84 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 215 പേർ രോഗമുക്തരായി. 4413 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 35239 പേർ കോവിഡ് ബാധിതരായി. 30780 പേർ […]