സംസ്ഥാനത്ത് 5643 പേർക്കു കൊവിഡ്: കൊവിഡ് പോസിറ്റിവിറ്റി നിരക്കു കുറഞ്ഞു; ഇന്നു മാത്രം മരിച്ചത് 27 പേർ

തേർഡ് ഐ ബ്യൂറോ കോട്ടയം: സംസ്ഥാനത്ത് ഇന്ന് 5643 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂർ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് 394, ആലപ്പുഴ 381, തിരുവനന്തപുരം 370, കണ്ണൂർ 277, ഇടുക്കി 274, പത്തനംതിട്ട 244, വയനാട് 147, കാസർഗോഡ് 122 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,775 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി […]

കയ്യിൽ മഷി തേക്കില്ല, ഉദ്യോഗസ്ഥരെ കാണാനാവില്ല: കോവിഡ് ചികിത്സയിലും ക്വാറന്റയിനിലും കഴിയുന്നവർ വോട്ടു ചെയ്യുന്നത് എങ്ങനെ: നിർണ്ണായക വിവരങ്ങൾ തേർഡ് ഐ ന്യൂസ് ലൈവ് വഴി അറിയാം

തേർഡ് ഐ ബ്യൂറോ കോട്ടയം: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവർക്കും ക്വാറന്റയിനിലുള്ളവർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവരെ സ്‌പെഷ്യൽ വോട്ടർമാർ എന്നാണ് വിളിക്കുക. ഇവർക്കു നൽകുന്ന തപാൽ ബാലറ്റ് പേപ്പർ സ്‌പെഷ്യൽ തപാൽ ബാലറ്റ് എന്നാണ് അറിയപ്പെടുന്നത്. സ്‌പെഷ്യൽ വോട്ടർമാർ രണ്ടു വിഭാഗം സ്‌പെഷ്യൽ വോട്ടർമാരെ രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. വോട്ടെടുപ്പ് ദിനത്തിന് പത്തു ദിവസം മുൻപുള്ള തീയതിയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരും കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുമാണ് ആദ്യ വിഭാഗം. ഇതിനു ശേഷമുള്ള ദിവസങ്ങളിലും […]

കെ.എസ്‌.എഫ്‌.ഇയിലെ വിജിലന്‍സ്‌ റെയ്‌ഡിനെതിരെ കടുത്ത പ്രതിഷേധവുമായി തോമസ്‌ ഐസക്ക്‌ ; പ്രതിഷേധം കടുത്തതോടെ പരിശോധനകള്‍ അവസാനിപ്പിച്ച് മുഖ്യമന്ത്രി : വിജിലന്‍സ്‌ പരിശോധന സി.പി.എമ്മിനുള്ളില്‍ വീണ്ടും ചേരിപ്പോരിന്‌ വഴിവയ്‌ക്കുമോയെന്ന് ആശങ്ക

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെ.എസ്‌.എഫ്‌.ഇയിലെ വിജിലന്‍സ്‌ പരിശോധനയ്ക്കെതിരെ കടുത്ത പ്രതിഷേധവുമായി മന്ത്രി ഡോ: തോമസ്‌ ഐസക്ക്‌ രംഗത്ത് വന്നതോടെ സി.പി.എമ്മിനുള്ളില്‍ വീണ്ടും ചേരിപ്പോരിന്‌ വഴിവയ്‌ക്കുമോയെന്ന്‌ ആശങ്ക. വിജിലന്‍സ്‌ റെയ്‌ഡിനെതിരെ കടുത്ത പ്രതിഷേധവുമായി മന്ത്രി ഡോ: തോമസ്‌ ഐസക്ക്‌ തന്നെ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇതേതുടർന്ന് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെടുകയും തല്‍ക്കാലം വിജിലൻസ് പരിശോധനകള്‍ അവസാനിപ്പിക്കുകയുമായിരുന്നു. കെ.എസ്‌.എഫ്‌.ഇയിലെ ഈ വിജിലന്‍സ്‌ റെയ്‌ഡ്‌ ഈ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ഒഴിവാക്കണമെന്ന്‌ ഐസക്ക്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരിഗണിച്ചില്ലെന്നു പരാതിയും ഉയർന്നിരുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ സംസ്‌ഥാനത്തിന്റെ ധനാഗമമാര്‍ഗ്ഗങ്ങളും […]

കോ​ള​ജി​ലെ ഏ​റ്റ​വും സീ​നി​യ​റാ​ണ് ത​ന്‍റെ ഭാ​ര്യ, മ​റ്റൊ​രാ​ളെ ആ ​പ​ദ​വി​യി​ല്‍ നി​യ​മ​പ​ര​മാ​യി ഇ​രു​ത്താ​ന്‍ സാ​ധി​ക്കി​ല്ല : കേരളവര്‍മ്മ കോളേജിലെ വൈസ് പ്രിന്‍സിപ്പള്‍ നിയമന വിവാദത്തിൽ മറുപടിയുമായി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ

സ്വന്തം ലേഖകൻ തൃശൂര്‍: കേരളവര്‍മ്മ കോളേജിലെ പുതിയ വൈസ് പ്രിന്‍സിപ്പാള്‍ നിയമനം വിവാദങ്ങൾക്ക് മറുപടിയുമായി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വൻ. തൃ​കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ലാ​യി എ. ​വി​ജ​യ​രാ​ഘ​വന്റെ ഭാ​ര്യ ആ​ര്‍. ബി​ന്ദു​വിനെ നിയമിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. വൈസ് പ്രിൻസിപ്പൾ നി​യ​മ​ന വി​വാ​ദ​ത്തി​ല്‍ വിജയരാഘവ​ൻ പറയുന്നത് ഇങ്ങനെ. കോ​ള​ജി​ലെ ഏ​റ്റ​വും സീ​നി​യ​റാ​ണ് ത​ന്‍റെ ഭാ​ര്യ​യെ​ന്നും മ​റ്റൊ​രാ​ളെ ആ ​പ​ദ​വി​യി​ല്‍ നി​യ​മ​പ​ര​മാ​യി ഇ​രു​ത്താ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു. എന്നാൽ ത​ന്‍റെ ഭാ​ര്യ ആ​യ​തു​കൊ​ണ്ട് ഈ ​വി​ഷ​യം ച​ര്‍​ച്ച​യാ​ക്കേ​ണ്ട കാ​ര്യ​മി​ല്ല. ഭാ​ര്യ​യെ കു​റി​ച്ചൊ​രു സം​വാ​ദ​ത്തി​ന് […]

രവീന്ദ്രന്റെ ബന്ധുവായ കസ്റ്റംസ് മുന്‍ ഉദ്യോഗസ്‌ഥനാണു സ്വര്‍ണക്കടത്തിന്‌ ഒത്താശ ചെയ്‌തതെന്ന് സൂചന ; സര്‍ക്കാരിന്റെ ഐ.ടി. പദ്ധതി കരാറുകളില്‍ ശിവശങ്കറിനൊപ്പം രവീന്ദ്രനും പങ്ക്

സ്വന്തം ലേഖകൻ പത്തനംതിട്ട : സ്വര്‍ണക്കടത്ത്‌ കേസില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ശിവശങ്കറിന് പിന്നാലെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിയായ സി.എം. രവീന്ദ്രനെ കുടുക്കി കസ്റ്റംസ് ബന്ധം. രവീന്ദ്രന്റെ ബന്ധുവായ കസ്‌റ്റംസ്‌ മുന്‍ ഉദ്യോഗസ്‌ഥനാണു സ്വര്‍ണക്കടത്തിന്‌ ഒത്താശ ചെയ്‌തതെന്നാണ് പുറത്ത് സൂചന റിപ്പോർട്ടുകൾ. എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ രവീന്ദ്രന്റ മറ്റൊരു ബന്ധുവിന്റെ വടകരയിലെ വ്യാപാരസ്‌ഥാപനങ്ങളിൽ കഴിഞ്ഞദിവസം പരിശോധന നടത്തിയത്‌. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായകവിവരങ്ങള്‍ ഇവിടെ നിന്നും ലഭിച്ചതായാണ് സൂചന. രവീന്ദ്രന്റെ ബന്ധു കൂടിയായ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥന്‍ ഡയറക്‌ടറേറ്റ്‌ ഓഫ്‌ റവന്യൂ ഇന്റലിജന്‍സിലേക്കും അവിടെ നിന്ന് പിന്നീട് കോഴിക്കോട്ട്‌ ജി.എസ്‌.ടി. […]

കോട്ടയം നഗരസഭ 22 ആം വാർഡിൽ വിചിത്ര മത്സരം: കൂറുമാറ്റത്തിന് അയോഗ്യനാക്കിയ ആൾ കോൺഗ്രസ് സ്ഥാനാർത്ഥി; കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശ് പോലും കിട്ടാത്ത സ്ഥാനാർത്ഥിയുടെ ഭർത്താവ് ഇടതു റിബൽ; കഴിഞ്ഞ തവണ കൈവിട്ട സീറ്റ് തിരികെ പിടിക്കാമെന്ന പ്രതീക്ഷയിൽ ഇടതു മുന്നണി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരസഭയിലെ 22 ആം വാർഡിൽ വിചിത്രമായ മത്സരവുമായി മുന്നണികൾ. വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിനു അയോഗ്യനാക്കിയ ആൾ, ആറു വർഷത്തിനു ശേഷം കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാനിറങ്ങുമ്പോൾ, കഴിഞ്ഞ തവണ ഭാര്യയ്ക്കു കെട്ടിവച്ച കാശ് പോലും കിട്ടാതിരുന്ന സീറ്റിൽ ഇക്കുറി ഭർത്താവ് റിബലായി മത്സരിക്കാനിറങ്ങുകയാണ്. ഇവർക്കു രണ്ടു പേർക്കുമിടയിലൂടെ കഴിഞ്ഞ തവണ കൈവിട്ട സീറ്റ് തിരികെ പിടിക്കാനാണ് കേരള കോൺഗ്രസ് ഇടതു പാളത്തിൽ എത്തിയ ശേഷമുള്ള തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ ശ്രമം. . കഴിഞ്ഞ തവണ കേരള കോൺഗ്രസിന്റെ രണ്ടില […]

ജയിലിൽ കിടക്കുന്ന ഗുണ്ട അലോട്ടി ഫോൺ വിളിച്ച് യുവാക്കളെ ഭീഷണിപ്പെടുത്തുന്നു: ജയിലിൽ കിടന്നു ഭീഷണി മുഴക്കിയത് ആർപ്പൂക്കര സ്വദേശിയ്‌ക്കെതിരെ; അലോട്ടി അകത്തായിട്ടും ആർപ്പൂക്കരയിലും പനമ്പാലത്തും കഞ്ചാവുമായി യുവാക്കളുടെ അഴിഞ്ഞാട്ടം

തേർഡ് ഐ ക്രൈം കോട്ടയം: ജില്ലാ പൊലീസ് കാപ്പ ചുമത്തി ജയിലിൽ അടച്ചിട്ടും അടങ്ങാതെ ഗുണ്ടാത്തലവൻ അലോട്ടി. ജയിലിനുള്ളിൽ കിടന്നിട്ടും ഫോൺ വിളിച്ചു ഭീഷണി മുഴക്കുകയാണ് അലോട്ടി. കഴിഞ്ഞ ദിവസം പനമ്പാലം സ്വദേശിയായ യുവാവിനെ അലോട്ടി ഫോണിൽ വിളിച്ചു ഭീഷണി മുഴക്കിയെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. തന്റെ ജീവനു ഭീഷണിയുണ്ടെന്നു കാട്ടി ആർപ്പൂക്കര സ്വദേശിയായ യുവാവ് കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതിയും നൽകിയിരുന്നു. ആർപ്പൂക്കര പനമ്പാലത്തെ ഗുണ്ടാ മാഫിയ സംഘങ്ങളെ നിയന്ത്രിക്കുന്ന അലോട്ടി ആറു മാസത്തിലേറെയായി ജയിലിലാണ്. ഇതിനിടെ അലോട്ടിയ്‌ക്കെതിരെ കാപ്പ ചുമത്തിയ […]

സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ മഴ ; ന്യൂനമര്‍ദം ഓഖിയ്ക്ക് സമാനമായ ചുഴലിക്കാറ്റായി മാറാനും സാധ്യത : കേരളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിനോടും ഇന്ത്യന്‍ മഹാ സമുദ്രത്തോടും ചേര്‍ന്നുള്ള ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ മഴ. ന്യൂനമര്‍ദ്ദം 48 മണിക്കൂറില്‍ ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദ്ദമായി മാറി തമിഴ്‌നാട് തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കൂടാതെ മൂന്നിന് ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്ക‍‍‍‍‍ടലില്‍ രൂപപ്പെടുന്ന പുതിയ ന്യൂനമര്‍ദം 48 മണിക്കൂറില്‍ ശക്തി പ്രാപിച്ചു തീവ്രന്യൂന മര്‍ദമായി മാറാനും സാധ്യത. ബംഗാള്‍ […]

സിമന്റ് കവല അപകടം: ബൈക്ക് യാത്രക്കാരനെ ഇടിച്ചത് കാറല്ല; അപകടത്തിനിടയാക്കിയത് പെട്ടിയോട്ടോ; നിർത്താതെ പോയ പെട്ടിയോട്ടോറിക്ഷയുടെ ദൃശ്യം പൊലീസ് പുറത്തുവിട്ടു; ബൈക്ക് യാത്രക്കാരനെ രക്ഷിച്ചത് സ്വകാര്യ ബസ് ഡ്രൈവറുടെ മനസാന്നിധ്യം; വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്

സ്വന്തം ലേഖകൻ കോട്ടയം: സിമന്റ് കവലയിൽ യുവാവിനു പരിക്കേൽക്കാൻ ഇടയാക്കിയ അപകടത്തിലെ വില്ലൻ പെട്ടിഓട്ടോറിക്ഷയെന്നു സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ. അപകടത്തിൽ നിന്നും യുവാവ് അത്ഭുതകരമായി രക്ഷപെട്ടത് സ്വകാര്യ ബസ് ഡ്രൈവറുടെ മനസാന്നിധ്യത്തെ തുടർന്നാണ് എന്നും പൊലീസ് പുറത്തു വിട്ട സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. പാക്കിൽ കൊച്ചുപറമ്പിൽ ജിനു ജേക്കബിനാണ് ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയുണ്ടായ അപകടത്തിൽ പരിക്കേറ്റത്. കോട്ടയത്തു നിന്നും ഞാലിയാകുഴിയിലേയ്ക്കു പോകുകയായിരുന്ന ബേബി ഗോമതി ബസിനടിയിലേയ്ക്കാണ് അപകടത്തിൽപ്പെട്ട ബൈക്ക് വീണത്. കോട്ടയത്തു നിന്നും പുറപ്പെട്ട ബസ് സിമന്റ് കവലയിൽ യാത്രക്കാരെ ഇറക്കിയ […]

പൊലീസ് സ്റ്റേഷനിലെ അതിക്രമ സംഭവം: ഗ്രേഡ് എ.എസ്.ഐയുടെ വാദങ്ങൾ തള്ളി ഡിഐജിയുടെ റിപ്പോർട്ട്: അന്വേഷണ ഉദ്യോഗസ്ഥൻ അല്ലാതിരുന്നിട്ടും വിഷയത്തിൽ ഇടപെട്ടു: സേനയ്ക്കാകെ കളങ്കം വരുത്തിയ ഭീകരനായ എസ് ഐക്ക് സസ്പെൻഷൻ

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: പരാതിക്കാരനെയും മകളെയും സ്റ്റേഷന് മുന്നിൽ വച്ച് അപമാനിച്ച ഗ്രേഡ്  എഎസ്.ഐയ്ക്ക് സസ്പെൻഷൻ. നെയ്യാര്‍ഡാം സ്​റ്റേഷനിലെത്തിയ പരാതിക്കാരനോടും മകളോടും മോശമായി പെരുമാറിയ പൊലീസുകാര​ൻ്റെ വാദങ്ങള്‍ തള്ളിയുള്ള അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇയാളെ സസ്പെൻ്റ് ചെയ്തത്. നേരത്തെ ഇയാളെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു. ഇതേ തുടർന്നാണ് ഗ്രേഡ് എ.എസ്‌.ഐ ഗോപകുമാറിനെ ഡി.ഐ.ജിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്‍റ അടിസ്ഥാനത്തില്‍ സസ്പെൻ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച്‌​ വിശദമായി അന്വേഷിക്കാന്‍ നെയ്യാറ്റിന്‍കര ഡിവൈ.എസ്​.പിയെ ചുമതലപ്പെടുത്തി. 15 ദിവസത്തിനകം ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മൂന്നുമാസത്തിനകം അന്വേഷണ നടപടി പൂര്‍ത്തിയാക്കണമെന്നും തിരുവനന്തപുരം […]