Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

തിരുവനന്തപുരം: ചാരായത്തിന്റെ കാശിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ സുഹൃത്തിനെ തല്ലിക്കൊന്നു വീടിനുള്ളിൽ കുഴിച്ചിട്ട കേസിലെ പ്രതിയെ പൊലീസ് പിടികൂടി. വ്യാജ വാറ്റ് കഴിക്കാനെത്തിയ സുഹൃത്തിനെ പണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ തല്ലിക്കൊന്നു വീടിനുള്ളിൽ കുഴിച്ചിടുകയായിരുന്നു.

വിതുര പേപ്പാറ പട്ടൻ കുളിച്ചപ്പാറയിൽ വീടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ട സംഭവത്തിലാണ് പ്രതി പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ വീടിനു സമീപമുള്ള ഉൾവനത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതി താജുദ്ദീന്റെ വീട്ടിൽ വാറ്റ് ചാരായം കുടിക്കാനെത്തിയതായിരുന്നു കൊല്ലപ്പെട്ട മാധവൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും ചേർന്ന് മദ്യപിക്കുകയും തുടർന്ന് ചാരായത്തിന്റ കാശ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. പുറത്ത് മൃതദേഹം കുഴിച്ചിടാമെന്ന് കരുതിയെങ്കിലും സാഹചര്യം ഒത്തു വരാത്തതിനെ തുടർന്ന് മൃതദേഹം വീട്ടിൽ തന്നെ സൂക്ഷിക്കുകയായിരുന്നു.

എന്നാൽ വ്യാഴാഴ്ച ആയതോടെ മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വമിച്ചുതുടങ്ങി. ഇതോടെ വെള്ളിയാഴ്ച്ച രാവിലെ മുറിക്ക് ഉള്ളിൽ കുഴിയെടുത്ത് മൃതദേഹം മണ്ണ് ഇട്ട് മൂടുകയായിരുന്നു.. പ്രതിയെ പിടികൂടിയതിന് പിന്നാലെ ഇയാളുടെ വീട്ടിൽ നിന്ന് വാറ്റ് ചാരായവും കണ്ടെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കും.