കൊവിഡ് ബാധിച്ച കാൻസർ രോഗിയെ സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റാൻ സമ്മർദവുമായി കൊവിഡ് കെയർസെന്ററിലെ  ജീവനക്കാർ: കോട്ടയം മെഡിക്കൽ കോളേജിൽ ബെഡ് ഒഴിവുണ്ടെന്നറിയിച്ചിട്ടും രോഗിയെ വിട്ടയക്കാതെ സമ്മർദം; മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ രോഗിയെ മെഡിക്കൽ കോളേജിലേയ്ക്കു മാറ്റി

കൊവിഡ് ബാധിച്ച കാൻസർ രോഗിയെ സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റാൻ സമ്മർദവുമായി കൊവിഡ് കെയർസെന്ററിലെ ജീവനക്കാർ: കോട്ടയം മെഡിക്കൽ കോളേജിൽ ബെഡ് ഒഴിവുണ്ടെന്നറിയിച്ചിട്ടും രോഗിയെ വിട്ടയക്കാതെ സമ്മർദം; മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ രോഗിയെ മെഡിക്കൽ കോളേജിലേയ്ക്കു മാറ്റി

തേർഡ് ഐ ബ്യൂറോ

കോട്ടയം: കാൻസർ ബാധിതയായ കൊവിഡ് രോഗിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് അയക്കാതെ സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റാൻ സി.എഫ്.എൽ.ടി.സി അധികൃതർ സമ്മർദം ചെലുത്തിയതായി പരാതി. കാഞ്ഞിരപ്പള്ളി കപ്പാട് ഫസ്റ്റലൈൻ ട്രിറ്റ്‌മെന്റ് സെന്ററിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന രോഗിയെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റാൻ അധികൃതർ തയ്യാറാകാതിരുന്നത്. മെഡിക്കൽ കോളേജിൽ ബെഡ് ഒഴിവില്ലെന്നും വേണമെങ്കിൽ സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റാനുള്ള ക്രമീകരണം ഒരുക്കാമെന്നും സി.എഫ്.എൽ.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാർ രോഗിയുടെ ബന്ധുക്കളോട് പറഞ്ഞു..

കഴിഞ്ഞ ദിവസമാണ് മുണ്ടക്കയം സ്വദേശിയായ വൃദ്ധയെ കാഞ്ഞിരപ്പള്ളി കപ്പാട്ടെ ഫസ്റ്റ് ലൈൻ ട്രിറ്റ്‌മെന്റ് സെന്ററിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ഇവിടെ എത്തിയ ശേഷം  ഇവരുടെ സ്ഥിതി ഗുരുതരമാകുകയായിരുന്നു. ഇതേ തുടർന്നു ഇവരുടെ ബന്ധുക്കൾ ഇടപെട്ടു ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റുന്നതിനു തീരുമാനിച്ചു. ഇതിനായി കാപ്പാട് സി.എഫ്.എൽ.ടി.സി അധികൃതരെ ബന്ധപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു ഈ രോഗിയെ മാറ്റാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. വിവിധ മേഖലകളിൽ നിന്നും സമ്മർദമുണ്ടായെങ്കിലും, ആശുപത്രിയുടെ ചുമതലയുണ്ടായിരുന്ന ഡോക്ടർ രാജേശ്വർ രോഗിയെ വിട്ടയക്കില്ലെന്നു നിലപാട് സ്വീകരിച്ചു. ഇതിനിടെ ആശുപത്രിയിലെ ഒരു വിഭാഗം ജീവനക്കാർ രോഗിയുടെ ബന്ധുക്കളെ സമീപിച്ചു രോഗിയെ സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റാൻ ക്രമീകരണം ചെയ്യാമെന്നറിയിച്ചു.

ദിവസം മൂവായിരം രൂപ മുതലാണ് കൊവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത്. ഇതോടെ കുടുംബം ഇതിൽ നിന്നും പിൻതിരിഞ്ഞു. ഇതേ തുടർന്ന് മണിക്കൂറുകൾ നീണ്ട ആശങ്കയ്‌ക്കൊടുവിൽ ആശുപത്രി അധികൃതർ രോഗിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റാൻ സമ്മതിക്കുകയായിരുന്നു. ജില്ലയിൽ പല സിഎഫ്എൽടിസികളിലും സമാന രീതിയിലുള്ള തട്ടിപ്പു നടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചന. രോഗികളെ സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റാമെന്നു നിർദേശിക്കുകയും, ഇതിലൂടെ സ്വകാര്യ ആശുപത്രികളിൽ നിന്നും ലക്ഷങ്ങൾ കമ്മിഷൻ ഇനത്തിൽ തട്ടിയെടുക്കുന്നുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം.