ഒരു പവൻ സ്വർണ്ണത്തിന് 40000 രൂപ; ചരിത്രത്തിലെ ഏറ്റവും കൂടിയ വിലയിൽ സ്വർണം

തേർഡ് ഐ ബ്യൂറോ കോട്ടയം : ഒരു പവൻ സ്വർണത്തിന് റെക്കോർഡ് വില. സ്വർണ്ണ വില റെക്കോർഡിൽ അരുൺസ് മരിയ ഗോൾഡ് ഇന്ന് (31/07/2020) സ്വർണ്ണ വില ഗ്രാമിന് 35 രൂപ കൂടി. സ്വർണ്ണവില ഗ്രാമിന് 5000 പവന് : 40000 SILVER RATE: 70. 00

കൊടും ക്രൂരനായ നെവിൻ കൊലക്കത്തിയുമായി കാത്ത് നിന്നത് 45 മിനിറ്റ്: എല്ലാം കണ്ട് ആശുപത്രി മുറ്റത്ത് നിശബ്ദനായി നിന്ന ആ ‘സാക്ഷി’ നെവിനെ കുടുക്കി: അമേരിക്കയിൽ മെറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ തെളിവ് പുറത്ത്‌

സ്വന്തം ലേഖകൻ കോട്ടയം : കേരളക്കരയെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു കോട്ടയം മോനിപ്പള്ളി സ്വദേശിയായ മെറിൻ യുഎസിലെ മയാമിയിൽ കുത്തേറ്റുമരിച്ച സംഭവം. ഇപ്പോഴിതാ മെറിനെ കൊലപ്പെടുത്തിയ സംഭവത്തൽി ഭർത്താവിനെതിരേ കുരുക്ക് മുറുകുന്നു. അമേരിക്കൻ മലയാളി നേഴ്‌സായ മെറിൻ ജോയി (28) മരിക്കും മുൻപ് ആംബുലൻസിൽ വച്ച് നെവിനെതിരേ പോലീസിന് മൊഴി നൽകിയിരുന്നു. മെറിനെ ആക്രമിക്കാൻ നെവിൽ ആശുപത്രിക്ക് പുറത്ത് കാത്ത് നിന്നത് 45 മിനിട്ടാണ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. മെറിനും നെവിനും തമ്മിൽ കുടുംബപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് വിവാഹമോചനത്തിനായി മെറിൻ […]

അണികളുടെ മുമ്പിൽ ഒരു പച്ച മനുഷ്യനായി നിൽക്കാനാണ് നേതാവിനിഷ്ടം: സ്വന്തം ന​ഗ്നചിത്രം വാട്സ് ആപ്പ് ​ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത് കണ്ണൂരിലെ സിപിഎം പ്രമുഖ നേതാവ്; പ്രതിപക്ഷം ഉറപ്പായും ചമ്മിപ്പോയി കാണും

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂര്‍ പയ്യന്നൂരിലെ സി.പി.എം പ്രവർത്തകരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ സിപിഎം നേതാവിന്റെ ന​ഗ്നചിത്രം. പയ്യന്നൂരിലെ സി.പി.എമ്മിന്റെ നെടുംതൂണായ പ്രമുഖ നേതാവ്, സ്വന്തം നഗ്നചിത്രം പാര്‍ട്ടി അണികള്‍ ഉള്‍പ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതാണ് പുതിയ വിവാദത്തിന് കാരണം. പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളും വര്‍ഗ-ബഹുജന സംഘടനകളുടെ പ്രവര്‍ത്തകരും അടങ്ങുന്ന ‘നാട്ടുഗ്രാമം മുത്തത്തി’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് നേതാവ് സ്വന്തം നഗ്നചിത്രം പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്തതിന് പിന്നാലെ നേതാവ് ചിത്രം ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചങ്കിലും സാങ്കേതികപരമായി പരാജയപ്പെട്ടു. ഡിലീറ്റ് ഫോര്‍ എവരി വണ്‍ […]

കൊവിഡ് കാലത്തും വിടാതെ കൈക്കൂലിക്കൊള്ള: 8000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എക്‌സൈസ് പ്രിവന്റീവ് ഓഫിസർ വിജിലൻസ് പിടിയിൽ; കൈക്കൂലി വാങ്ങിയത് അബ്കാരി കേസ് പ്രതിയുടെ അറസ്റ്റ് ഒഴിവാക്കാൻ

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊവിഡ് കാലത്തും നാട്ടുകാരെ ഊറ്റിപ്പിഴിഞ്ഞ് കാശുവാങ്ങിയിരുന്ന കൈക്കൂലിക്കൊള്ളക്കാരൻ പിടിയിലായി. അബ്കാരിക്കേസിൽ പ്രതിയുടെ അറസ്റ്റ്് ഒഴിവാക്കാൻ കൊറോണക്കാലത്തും 8000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹരിപ്പാട് കാർത്തികപള്ളി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ഹരിപ്പാട്, പിലാപ്പുഴ സൗത്ത് സ്വദേശി കിഷോർ കുമാറിനെ വിജിലൻസ് സംഘം പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും കൈക്കൂലി തുകയും വിജിലൻസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. ലോക്ക് ഡൗൺ സമയത്ത് കാർത്തികപള്ളി എക്‌സൈസ് റേഞ്ച് ഓഫീസിൽ വ്യാജമദ്യം കൈവശം വച്ചതിനു കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ അന്വേഷണം […]

തേർഡ് ഐ ന്യൂസ് ലൈവിന്റെ മാന്യ വായനക്കാർക്ക് വലിയ പെരുന്നാൾ ആശംസകൾ

തേർഡ് ഐ ന്യൂസ് ലൈവിന്റെ മാന്യ വായനക്കാർക്ക് വലിയ പെരുന്നാൾ ആശംസകൾ. കൊവിഡിന്റെ ദുരിതകാലത്തും സഹജീവികളോടുള്ള കരുണയുടെ സ്പർശമായി ഈ പെരുന്നാൾ കാലവും മാറട്ടെയെന്ന് ആശംസിക്കുന്നു.

കൊവിഡ് 19: സെപ്തംബറില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 5,000 കടക്കും; സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി ദുരന്ത നിവാരണ വിദ​ഗ്ധ സമിതി റിപ്പോർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടാകമെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് സെപ്തംബറില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 5,000 കടക്കുമെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ആരോഗ്യ സര്‍വകലാശാലയില്‍ നിന്നുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ പട്ടിക ആരോ​ഗ്യ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ആഗസ്ത് അവസാനത്തോടെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നിയിപ്പ്. പ്രതിദിന രോഗികളുടെ എണ്ണം അയ്യായിരത്തിനും എണ്ണായിരത്തിനും ഇടയിലാകുമെന്നാണ് വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ […]

മുണ്ടക്കയത്തും പാറത്തോട്ടിലും റോഡരികിൽ വിൽക്കുന്നത് ഫോർമാലിൻ ചേർത്ത മീനുകൾ; ലോക്ക് ഡൗണിനു ശേഷം വീണ്ടും കേരളത്തിൽ ആഴ്ചകൾ പഴക്കമുള്ള മീനെത്തുന്നു, മീനുകൾ എത്തിക്കുന്നത് തമിഴ് നാട്ടിൽ നിന്നും; കണ്ടിട്ടും കാണാതെ ആരോഗ്യ വകുപ്പ്

രജനി മുണ്ടക്കയം പാറത്തോട് : മുണ്ടക്കയത്തും പാറത്തോട്ടിലും, ഇടക്കുന്നത്തും  റോഡരികിൽ മീൻ തട്ടിൽ വിൽക്കുന്നത് വ്യാജനും പഴകിയ ചീഞ്ഞളിഞ്ഞ മീനുകളും എന്നു പരാതി. മുണ്ടക്കയം, ഇടക്കുന്നം, പാറത്തോട് ഭാഗങ്ങളിൽ വിൽക്കുന്ന മീനുകൾ തമിഴ്‌നാട്ടിൽ നിന്നും എത്തിക്കുന്നതാണ്, ഇവ ആഴ്ചകൾ പഴക്കമുള്ളതും ഫോർമാലിൻ അടക്കമുള്ള മാരക വിഷം ചേർത്തവയുമാണ്. പാറത്തോട്ടിലെ വ്യാപാര സ്ഥാപനത്തിൻ്റെ  നേതൃത്വത്തിലാണ് വൻ തോതിൽ അനധികൃത മീൻ കച്ചവടം നടക്കുന്നത്. റോഡരികിൽ മീൻ കച്ചവടം പാടില്ലന്ന സർക്കാർ നിർദ്ദേശം മറികടന്നാണ് മിൻ കച്ചവടം. തട്ടുകളിൽ  തമിഴ്‌നാട്ടിൽ നിന്നുള്ള ലോറികളിലാണ് മീനെത്തുന്നത് ഈ ലോറികളിൽ […]

അച്ഛനെ ചവിട്ടിക്കൊന്നവനും റോഡരികിൽ പച്ചക്കറി കച്ചവടത്തിന്..! കോട്ടയം നഗരത്തിലെ ഫുട്പാത്തുകളിൽ കച്ചവടവുമായി കൊലക്കേസ് പ്രതി മുതൽ കൊട്ടേഷൻകാർ വരെ..! ക്രിമിനലുകളും ഗുണ്ടകളും ഫുട്പാത്തുകളിൽ കച്ചവടം സജീവമാക്കുന്നു; അറിഞ്ഞിട്ടും അറിയാതെ പൊലീസ്

 ജനാർദനൻ കോട്ടയം: നഗരത്തിലെ ഫുട്പാത്തുകൾ കേന്ദ്രീകരിച്ചു കച്ചവടത്തിനെത്തിയിരിക്കുന്നത് സാമൂഹ്യ വിരുദ്ധരും ക്രിമിനലുകളും മുതൽ കൊലക്കേസ് പ്രതികൾ വരെ. അച്ഛനെ ചവിട്ടിക്കൊലപ്പെടുത്തുകയും, സുഹൃത്തിനെ കൊലപ്പെടുത്തി കഷണങ്ങളായി റോഡരികിൽ ഉപേക്ഷിക്കുകയും ചെയ്ത പ്രതിവരെ റോഡരിക് വളച്ചു കെട്ടിയെടുത്ത് പച്ചക്കറി കച്ചവടവുമായി ഇരിക്കുന്നുണ്ട്. കോട്ടയം നഗരത്തിലും നഗരത്തിന്റെ പരിധിയിലും സ്ഥിരം കാണുന്ന കാഴ്ചകളിൽ ഒന്നാണ് ഇത്. ഫുട്പാത്തുകൾ കയ്യേറി വളച്ചു കെട്ടുന്ന ചില മാഫിയ സംഘങ്ങളാണ് ഇപ്പോൾ വഴിയോരങ്ങളിൽ തമ്പടിച്ച് കച്ചവടം ചെയ്യുന്നത്. മാങ്ങാനം തുരുത്തേൽപ്പാലത്തിനു സമീപത്ത് പച്ചക്കറി കച്ചവടം ചെയ്യുന്നതിൽ ഒരാൾ കോട്ടയം ജില്ലയിലെ ഈസ്റ്റ് പൊലീസ് […]

ഭാരത് ആശുപത്രി കെട്ടിടം നിർമിച്ചിരിക്കുന്നത് അനധികൃതമായി , രേഖകളൊന്നും നഗരസഭയിൽ കാണാനില്ല; രേഖകൾ ഭാരത് മുക്കിയതോ, മുങ്ങിയതോ?…! ഭാരത് ആശുപത്രിയുടെ കെട്ടിടം നിർമ്മിച്ചിരിക്കുന്നത് ചട്ടം ലംഘിച്ച് ; ഭാരതിന്റെ കെട്ടിട നിർമ്മാണം സംബന്ധിച്ചുള്ള രേഖകളൊന്നും കാണാനില്ലെന്നു നഗരസഭ; സെക്രട്ടറിയും ചെയർമാനും കുടുങ്ങും

തേർഡ് ഐ ബ്യൂറോ കോട്ടയം: ചട്ടം ലംഘിച്ച് കോട്ടയം നഗരമധ്യത്തിൽ ഭാരത് ആശുപത്രി ഗ്രൂപ്പ് കെട്ടിപ്പൊക്കിയ ബഹുനില ആശുപത്രി കെട്ടിടത്തിന്റെ രേഖകൾ നഗരസഭ ഓഫിസിൽ കാണാനില്ലെന്ന നിർണ്ണായക വിവരം തേർഡ് ഐ ന്യൂസ് ലൈവിന്. 14 വർഷം മുൻപ് ഭാരത് ആശുപത്രി നഗരമധ്യത്തിൽ പടുത്തുയർത്തിയ കെട്ടിടത്തിന്റെ രേഖകളാണ് നഗരസഭ ഓഫിസിൽ നിന്നും കാണാതായിരിക്കുന്നത്. കെട്ടിടം നിർമ്മിച്ച സമയത്ത് അധികാരത്തിൽ ഇരുന്ന ചെയർമാനും, സെക്രട്ടറിയും അടക്കമുള്ളവരുടെ ഒത്താശയോടെയാണ് യാതൊരു മാനദണ്ഡവുമില്ലാതെ ഭാരത് ആശുപത്രി നഗരമധ്യത്തിൽ കെട്ടിടം കെട്ടിപ്പൊക്കിയതെന്നാണ് വ്യക്തമാകുന്നത്. 2006 ലാണ് കോട്ടയം നഗരമധ്യത്തിൽ ഭാരത് […]

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂട്ടപ്രാര്‍ത്ഥനയോ ബലികര്‍മ്മമോ  പാടില്ല ; കോട്ടയത്ത്  ഈദ് ആഘോഷങ്ങൾക്കുള്ള  മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു : നിയന്ത്രണങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ  കോട്ടയം :   ഈദ് ആഘോഷവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ കൂട്ടം ചേരുന്നത് കോവിഡ് വ്യാപനത്തിന് ഇടയാക്കുന്ന സാഹചര്യം പരിഗണിച്ച്   ജില്ലാ കളക്ടര്‍ എം. അഞ്ജന പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആഘോഷങ്ങള്‍ പരമാവധി ചുരുക്കി നിര്‍ബന്ധിത ചടങ്ങുകള്‍ മാത്രം കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടത്തണമെന്ന് ഉത്തരവിലുണ്ട്. പെരുന്നാള്‍ നമസ്‌കാരം പൊതുസ്ഥലത്ത് നടത്തുന്നത് ഒഴിവാക്കുകയും ഇതിനുള്ള  സൗകര്യം പള്ളികളില്‍ ഒരുക്കുകയും വേണം. പള്ളികളിലെ പ്രാര്‍ത്ഥനകളില്‍ നൂറു പേരില്‍ അധികം പങ്കെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കഴിവതും കുറച്ച് ആളുകള്‍ പങ്കെടുക്കുന്ന രീതിയില്‍ പ്രാര്‍ത്ഥന ക്രമീകരിക്കണം. സാമൂഹിക അകലം പാലിക്കുന്നു […]