വളർത്തുനായയെ കാണാനില്ല..! കണ്ടെത്തി നൽകുന്നവർക്ക് 20000 രൂപ പ്രതിഫലം പ്രഖ്യാപിച്ച് നടൻ അക്ഷയ് രാധാകൃഷ്ണൻ

സ്വന്തം ലേഖകൻ കൊച്ചി : തന്റെ വളർത്തുനായയെ കാണാനില്ലെന്ന് നടൻ അക്ഷയ് രാധാകൃഷ്ണൻ. അക്ഷയ്‌ക്കൊപ്പം സ്റ്റേജ് പരിപാടികളിലുൾപ്പടെ പങ്കെടുക്കാറുള്ള വീരനെ വ്യാഴാഴ്ച മുതലാണ് കാണാതായത്. വീരനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 20,000 രൂപയാണ് പ്രതിഫലം അക്ഷയ് പ്രഖ്യാപിച്ചിരിക്കുന്നത്. ആലുവയിലെ പട്ടേലിപുരത്ത് നിന്നുമാണ് വീരനെ കാണാതായത്. ബെൽറ്റ്, ചെയിൻ എന്നിവ ധരിച്ചിട്ടില്ലാത്ത നായയുടെ വലത്തേ ചെയി എപ്പോഴും വളഞ്ഞിരിക്കും എന്നിവയാണ് അടയാളങ്ങൾ. അക്ഷയ്‌യോടൊപ്പം സ്ഥിരസാന്നിധ്യമായ വീരനും നിരവധി ആരാധകരുണ്ട്. ഇൻസ്റ്റഗ്രാമിൽ 13.7k ഫോളോവേഴ്‌സും വീരനുണ്ട്. നേരത്തെ ഒരു കോളേജ് പരിപാടിക്ക് അക്ഷയ് വീരനുമായെത്തിയതിനെ വിമർശിച്ച് അധ്യാപിക രംഗത്തെത്തിയിരുന്നു. […]

കോട്ടയം ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടർമാർക്കു കൊറോണ ഭീതി: ഡോക്ടർമാരില്ലാതെ ആശുപത്രിയിൽ ഗർഭിണികളടക്കമുള്ളവർ വലയുമ്പോൾ, അവധിയെടുക്കാതെ മുങ്ങിയ ഡോക്ടർ യു.കെയിൽ കറങ്ങി നടക്കുന്നു

ഏ കെ ശ്രീകുമാർ കോട്ടയം: ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ രണ്ടു ഡോക്ടർമാർ അടക്കം കൊവിഡ് ക്വാറന്റയിനിൽ കഴിയുന്നതിനിടെ അനധികൃത അവധിയെടുത്ത ജില്ലാ ജനറൽ ആശുപത്രിയിലെ ഡോക്ടർ വിദേശത്ത്. ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോ.മനോജ് നൈനാനാണ് അനധികൃതമായി അവധിയെടുത്ത് വിദേശത്തു പോയിരിക്കുന്നത്. കഴിഞ്ഞ മാർച്ചിലാണ് ഇദ്ദേഹം യു.കെയിലേയ്ക്കു പോയത്. സർക്കാരിനെയോ ആരോഗ്യ വകുപ്പിനെയോ കൃത്യമായി അവധി അറിയിക്കാതെയാണ് ഇദ്ദേഹം വിദേശത്തേയ്ക്കു പോയത്. ഇദ്ദേഹത്തിന്റെ അവധി അനധികൃതമാണ് എന്നു കണ്ടതിനെ തുടർന്നു ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ബിന്ദുകുമാരിയും, ഗൈനക്കോളജി വിഭാഗം മേധാവി ഡോ.ആശാറാണിയും പല […]

സുശാന്തും ഞാനും തമ്മിൽ ആറു വർഷത്തോളം പ്രണയത്തിലായിരുന്നു ; ആത്മഹത്യ ചെയ്യുന്ന തരത്തിലുള്ള ആളല്ലായിരുന്നു സുശാന്ത് : റിയയെ ഏറെ കുരുക്കിലാക്കി സുശാന്തിന്റെ മുൻ കാമുകി അങ്കിത

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യൻ സിനിമാ രംഗം ഏറെ ഞെട്ടലോടെ നോക്കി കണ്ട ഒന്നായിരുന്നു ബോളിവുഡ്‌ താരം സുശാന്തിന്റെ മരണം. സുശാന്ത് മരിച്ച് നാളുകൾ പിന്നിട്ടും അതേ ചൊല്ലിയുള്ള വിവാദങ്ങളും അവസാനിച്ചിട്ടില്ല. സുശാന്ത് സിങ് രാജ്പുത് വിഷാദരോഗി ആയിരുന്നുവെന്ന കാമുകി റിയ ചക്രബർത്തിയുടെ വാദം തള്ളി നടിയും സുശാന്തിന്റെ മുൻ കാമുകിയുമായ അങ്കിത ലോഖണ്ടെ രംഗത്ത് എത്തിയിരിക്കുകയാണ്. സുശാന്തും താനും ആറു വർഷത്തോളം പ്രണയത്തിലായിരുന്നുവെന്നും ഇതിനെക്കാൾ വലിയ പ്രശ്‌നങ്ങളെ അദ്ദേഹം ധൈര്യത്തോടെ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ആത്മഹത്യ ചെയ്തുവെന്ന വാദം താൻ അംഗീകരിക്കില്ലെന്നും അങ്കിത പറയുന്നു. […]

സെക്രട്ടറിയേറ്റിൽ കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം ഫയലുകൾ ; ഫയലുകൾ തീർപ്പാക്കാൻ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ തീർപ്പാക്കാതെ കിടക്കുന്നത് ഒരു ലക്ഷം ഫയലുകൾ. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ മുഖ്യമന്ത്രി വകുപ്പുതല സെക്രട്ടറിമാരുടെ യോഗം വിളിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരയ്ക്കാണ് വീഡിയോ കോൺഫറൻസിംഗിലൂടെയായിരിക്കും യോഗം നടക്കുക. ജൂലൈ മുപ്പത് വരെ ഓരോ വകുപ്പിനും കീഴിൽ തീർപ്പാക്കാനുളള ഫയലുകളുടെ എണ്ണത്തെ കുറിച്ചും,ഫയലുകളുടെ നിലവിലെ സ്ഥിതിയെ കുറിച്ചും യോഗത്തിൽ വ്യക്തമാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് വകുപ്പ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഒന്നര ലക്ഷത്തോളം ഫയലുകൾ തീർപ്പാക്കാതെ സെക്രട്ടറിയേറ്റിൽ കെട്ടിക്കിടക്കുന്നെന്ന് നേരത്തെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത് തീർപ്പാക്കാനുളള നടപടികൾ സ്വീകരിച്ചിരുന്നു. ഇതിനിനെ […]

റബർ ആക്ടുമായി ബന്ധപ്പെട്ട് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് സമർപ്പിച്ച ശുപാർശകൾ പുനഃപരിശോധിക്കണം : അഡ്വ. ടോമി കല്ലാനി

സ്വന്തം ലേഖകൻ കോട്ടയം : റബർ ആക്ട്, റബർ ബോർഡ് ശുപാർശ പുനഃപരിശോധിക്കണം. റബ്ബർ ആക്ടുമായി ബന്ധപെട്ടു റബ്ബർ ബോർഡ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് സമർപ്പിച്ച ശുപാർശകൾ പുനഃപരിശോധിക്കണമെന്ന് കെ. പി. സി. സി. ജനറൽ സെക്രട്ടറി അഡ്വ. ടോമി കല്ലാനി. കൃത്രിമ റബർ ഉത്പാദന മേഖലയെ വളർത്തുന്നതിനുള്ള ശുപാർശ ആയി മാത്രമേ ഇതിനെ കാണാൻ കഴിയുകയുള്ളു. റബറിന്റെ നിർവചനത്തിൽ പ്രകൃതി ദത്ത റബ്ബറിന് പുറമെ കൃത്രിമ റബർ കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള ശുപാർശ സ്വാഭാവിക റബർ ഉത്പാദക മേഖലയെ തകർക്കാൻ മാത്രമേ ഉപകരിക്കു. […]

കൊവിഡ് ആശുപത്രികളിൽ ചികിത്സയ്ക്ക് വി.ഐ.പി മുറികൾ സജ്ജമാക്കണമെന്ന് ആരോഗ്യ വകുപ്പ് ; സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോൾ വി.ഐ.പി മുറി വേണമെന്ന സർക്കാരിന്റെ ഉത്തരവ് വിവാദത്തിലേക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി പേർക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. സമ്പർക്കത്തിലൂടെ ആരോഗ്യ പ്രവർത്തകർക്കടക്കം നിരവധി പേർക്ക് രോഗം സ്ഥിരീകരിക്കുന്നതിനിടയിലാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വിവാദ ഉത്തരവ് ഇറക്കിയിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്ക് വി ഐ പി മുറികളൊരുക്കാനുളള ആരോഗ്യവകുപ്പിന്റെ ഉത്തരവാണ് ഇപ്പോൾ വിവാദത്തിലേക്ക് എത്തിയിരിക്കുന്നത്. ആശുപത്രികളിൽ മൂന്നുവീതം മുറികളാണ് വി ഐ പികളുടെ ചികിത്സയക്കായി മാറ്റിവയക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് എല്ലാ ഡി എം ഒമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഇരുപത്തൊമ്പത് കൊവിഡ് ആശുപത്രികളാണുളളത്. ഇനിയും രോഗികളുടെ എണ്ണം ഉയരുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് […]

സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ നാളെ മുതൽ ; സർവീസ് നടത്തുക കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ നിന്നും

സ്വന്തം ലേഖകൻ കോഴിക്കോട്: കൊവിഡ് വൈറസ് വ്യാപനത്തോടെ സംസ്ഥാനത്ത് സർവീസ് നിർത്തി വച്ച കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും. നാളെ 206 ദീർഘദൂര സർവീസുകൾ ആരംഭിക്കും. അതേസമയം സർവീസ് പുനരാരംഭിച്ചാലും കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശത്ത് നിന്നുമായിരിക്കും സർവീസുകൾ നടത്തുക. എന്നാൽ കൊവിഡ് രോഗികൾ കൂടുതലുള്ള തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് കെഎസ്ആർടിസി സർവീസുകൾ ഉണ്ടാകില്ല. പകരം തിരുവനന്തപുരത്തെ ആനയറയിൽ നിന്നുമായിരിക്കും ബസ് സർവീസ് ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. ഈ കാലത്ത് പൊതുഗതാഗത സംവിധാനത്തെ ജനങ്ങൾ കയ്യൊഴിയുന്ന രീതിയാണ് […]

കുമാരനെല്ലൂരിൽ വഴിയോരെ കച്ചവടക്കാരെ ഒഴിപ്പിച്ചു ; വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിൽ കുമാരനല്ലൂർ മേഖലയിൽ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചു. നഗരസഭ ആരോഗ്യ വിഭാഗം അധികൃതരുടെ നേതൃത്വത്തിലാണ് പരിശോധനന നടത്തിയത്., ഹോട്ടലുകളിൽ ഉൾപ്പെടെ സ്ഥാപനങ്ങളിൽ കോവിഡ് നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്നും പരിശോധന നടത്തിയിരുന്നു. സ്റ്റാൻഡിംഗ് കൗൺസിൽ അംഗം സാലി മാത്യുവിൻ്റേയും  ഹെൽത്ത് ഇൻസ്‌പെക്ടർ ടി.എ തങ്കത്തിൻ്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ , ശ്യാം കുമാർ, ജീവൻലാൽ, സോണി,  തുടങ്ങിയവർ സ്‌ക്വാഡിൽ ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ ശക്തമായ പരിശോധന ഉണ്ടാകുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു.

നീലേശ്വരം പീഡനക്കേസിൽ വഴിത്തിരിവ്; തെളിവെടുപ്പിനിടെ കുഴിച്ചിട്ട ഭ്രൂണം കണ്ടെത്തി: ഭ്രൂണം കുഴിച്ചിട്ടത് പെൺകുട്ടിയുടെ പിതാവ്

സ്വന്തം ലേഖകൻ കാസർകോട്: നീലേശ്വരത്ത് 16കാരിയെ അച്ഛനടക്കം ഏഴ് പേർ പീഡിപ്പിച്ച കേസിൽ നിർണായക വഴിത്തിരിവ്. പെൺകുട്ടിയെ ഗർഭഛിദ്രം നടത്തിയ ശേഷം കുഴിച്ചിട്ട ഭ്രൂണം കണ്ടെത്തി. കേസിലെ മുഖ്യപ്രതിയായ പിതാവ് തന്നെയാണ് ഭ്രൂണം വീടിന് സമീപം കുഴിച്ചിട്ടത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം തഹസില്‍ദാറും ഫൊറന്‍സിക് സര്‍ജനും സംഭവസ്ഥലത്തെത്തിയിരുന്നു. കേസില്‍ പ്രധാന തെളിവായതിനാല്‍ ഭ്രൂണം ഡി.എന്‍.എ പരിശോധനയ്ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവും. കഴിഞ്ഞ മാസം 22 നാണ് ഭ്രൂണം കുഴിച്ചിട്ടത്. ഇതിന് മൂന്ന് മാസം വളർച്ചയുള്ളതായി കരുതുന്നു. ഇതോടെ ഗർഭഛിദ്രം നടത്തിയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ […]

വധഭീഷണി; പി.വി അന്‍വർ എം.എല്‍.എയുടെ പരാതിയില്‍ ആര്യാടന്‍ ഷൗക്കത്തുള്‍പ്പടെ പത്ത് പേര്‍ക്കെതിരെ കേസ്‌

സ്വന്തം ലേഖകൻ മലപ്പുറം: വധഭീഷണിയുണ്ടെന്ന പി.വി അന്‍വർ എം.എല്‍.എയുടെ പരാതിയില്‍ പത്ത് പേര്‍ക്കെതിരെ കേസെടുത്തു. കോണ്‍ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെയാണ് പൂക്കോട്ടുംപാടം പൊലീസ് കേസ് എടുത്തത്. അതേസമയം വധശ്രമത്തിന് ഗൂഢാലോചന നടത്തി പാരമ്പര്യമുള്ളത് പിവി അൻവറിനാണെന്ന് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് തന്നെ വധിക്കാൻ ഗൂഢാലോചന നടന്നുവെന്നു കാണിച്ചു പി.വി അൻവർ എം.എൽ.എ മുഖ്യമന്ത്രിക്ക് പരാതി നൽകിയത് . ആര്യാടൻ ഷൗക്കത്ത്, സ്വകാര്യ എസ്റ്റേറ്റ് ഉടമകളായ ജയാ മുരുകേഷ് , മുരുകേഷ് നരേന്ദ്രൻ എന്നിങ്ങനെ ആറു പേരുടെ നേതൃത്വത്തിലാണ് […]