കൊവിഡ് 19: സെപ്തംബറില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 5,000 കടക്കും; സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി ദുരന്ത നിവാരണ വിദ​ഗ്ധ സമിതി റിപ്പോർട്ട്

കൊവിഡ് 19: സെപ്തംബറില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 5,000 കടക്കും; സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി ദുരന്ത നിവാരണ വിദ​ഗ്ധ സമിതി റിപ്പോർട്ട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടാകമെന്ന് റിപ്പോർട്ട്.
സംസ്ഥാനത്ത് സെപ്തംബറില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 5,000 കടക്കുമെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍.

ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ആരോഗ്യ സര്‍വകലാശാലയില്‍ നിന്നുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ പട്ടിക ആരോ​ഗ്യ വകുപ്പ് ശേഖരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഗസ്ത് അവസാനത്തോടെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നിയിപ്പ്. പ്രതിദിന രോഗികളുടെ എണ്ണം അയ്യായിരത്തിനും എണ്ണായിരത്തിനും ഇടയിലാകുമെന്നാണ് വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം അമ്പതിനായിരം കടക്കും. ഇപ്പോള്‍ തന്നെ ചികിത്സയിലുള്ളവരുടെ എണ്ണം പതിനായിരം കടന്നിട്ടുണ്ട്. ഇതുവരെ 20,896 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.