സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ നാളെ മുതൽ ; സർവീസ് നടത്തുക കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ നിന്നും

സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ നാളെ മുതൽ ; സർവീസ് നടത്തുക കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ നിന്നും

സ്വന്തം ലേഖകൻ

കോഴിക്കോട്: കൊവിഡ് വൈറസ് വ്യാപനത്തോടെ സംസ്ഥാനത്ത് സർവീസ് നിർത്തി വച്ച കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും. നാളെ 206 ദീർഘദൂര സർവീസുകൾ ആരംഭിക്കും.

അതേസമയം സർവീസ് പുനരാരംഭിച്ചാലും കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശത്ത് നിന്നുമായിരിക്കും സർവീസുകൾ നടത്തുക. എന്നാൽ കൊവിഡ് രോഗികൾ കൂടുതലുള്ള തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് കെഎസ്ആർടിസി സർവീസുകൾ ഉണ്ടാകില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പകരം തിരുവനന്തപുരത്തെ ആനയറയിൽ നിന്നുമായിരിക്കും ബസ് സർവീസ് ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.

ഈ കാലത്ത് പൊതുഗതാഗത സംവിധാനത്തെ ജനങ്ങൾ കയ്യൊഴിയുന്ന രീതിയാണ് ഇപ്പോൾ. യാത്രക്കാർ ബസുകളെ ആശ്രയിക്കുക എന്ന രീതി കൊവിഡ് കാലത്ത് കുറഞ്ഞു.കൂടുതൽ ആളുകൾ പൊതുഗതാഗത സംവിധാനത്തെ ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണെന്നും എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.

Tags :