സൗകര്യങ്ങൾ ഉറപ്പുവരുത്താതെ ഏകപക്ഷീയമായ വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ അനുവദിക്കില്ല : എം.എസ്.എഫ്

സൗകര്യങ്ങൾ ഉറപ്പുവരുത്താതെ ഏകപക്ഷീയമായ വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ അനുവദിക്കില്ല : എം.എസ്.എഫ്

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പഠനം ഓൺലൈനിലേക്ക് മാറ്റുമ്പോൾ ഉണ്ടാകുന്ന ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാ കമ്മിറ്റി ഡി.ഡി.ഇ ഓഫീസിന് മുന്നിൽ ഉപരോധം സംഘടിപ്പിച്ചു.

ടെക്നോളജിയുടെ അപര്യാപ്തത മൂലവും മതിയായ നെറ്റ്‌വർക്ക് സംവിധാനങ്ങൾ ഇല്ലാത്തതിന്റ പേരിലും മൂന്ന് ലക്ഷത്തോളം വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ പഠനം നഷ്ടമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് ഗുരുതരമായ പ്രശ്നമാണ്. പാവപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിദ്യാർത്ഥികളാണ് പഠനത്തിന് പുറത്താകുന്നത്. ആയതിനാൽ മതിയായ സൗകര്യങ്ങൾ മുഴുവൻ വിദ്യാർത്ഥികൾക്കും ഉറപ്പ് വരുത്താൻ സർക്കാർ തയ്യാറാകണം.

വിദ്യാർത്ഥി സംഘടനകളും, വിദ്യാഭ്യാസ വിചക്ഷണൻമാരുമായും ചർച്ച ചെയ്യാതെ വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്ന പരിഷ്‌കാരങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ബിലാൽ റഷീദ് പറഞ്ഞു.

ജില്ലാ സെക്രട്ടറി നൗഫൽ ഷെഫീഖ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അജ്മൽ മുഹമ്മദ്‌, മുഹമ്മദ്‌ റമീസ്, അക്ബർഷാ എം.എസ് എന്നിവർ പങ്കെടുത്തു.
കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചാണ് ഉപരോധം സംഘടിപ്പിച്ചത്.