play-sharp-fill

മദ്യശാലകൾക്കു മുന്നിൽ നല്ല തിരക്ക്..! മദ്യം വാങ്ങാൻ എത്തുന്നവർ തിരിച്ചറിയൽ കാർഡും കയ്യിൽ കരുതണം; സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ ഇങ്ങനെ: കോട്ടയത്തെ തിരക്കിൻ്റെ വീഡിയോ കാണാം

തേർഡ് ഐ ബ്യൂറോ കോട്ടയം: രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ മദ്യവിൽപ്പന പുനരാരംഭിച്ചതോടെ ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പനശാലകൾക്കു മുന്നിലും ബാറുകളിലും നല്ല തിരക്ക്. ടോക്കണുകളുമായി നിരവധി ആളുകളാണ് മദ്യവിൽപ്പന ശാലകൾക്കു മുന്നിൽ എത്തുന്നത്. കോട്ടയം ജില്ലയിലെ എല്ലാ മദ്യ വിൽപ്പനശാലകൾക്കു മുന്നിലും നിരവധി ആളുകൾ എത്തുന്നുണ്ട്. വീഡിയോ ഇവിടെ കാണാം –  https://m.facebook.com/story.php?story_fbid=730200924451717&id=207496670055481 സംസ്ഥാനത്തെ മദ്യവിൽപ്പനശാലകളിൽ എത്തുന്നവർ തിരിച്ചറിയൽ കാർഡുകൾ കയ്യിൽ കരുതണമെന്നു നിർദേശമുണ്ട്. തിരിച്ചറിയൽ കാർഡ് സ്ഥാപനത്തിൽ ആവശ്യപ്പെട്ടാൽ കാണിക്കേണ്ടി വരും. ബെവ്ക്യു വഴി ടോക്കൺ ലഭിച്ചവർക്കാണ് മദ്യം ലഭിക്കുന്നത്.തെർമൽ […]

ഒടിപിയും വന്നില്ല ആപ്പും കണ്ടില്ല: മദ്യശാലകൾ തുറന്നിട്ടും ആപ്പ് ഇതുവരെയും ട്രാക്കിലായില്ല; ഫെയർകോഡിന്റെ ഫെയ്‌സ്ബുക്കിൽ അസഭ്യവുമായി മദ്യ ഉപഭോക്താക്കൾ; വിശദീകരണവുമായി കമ്പനി

തേർഡ് ഐ ബ്യൂറോ കോട്ടയം: സംസ്ഥാനത്തെ മദ്യ ഉപഭോക്താക്കൾക്കു ഏറെ പ്രതീക്ഷ നൽകി പ്രവർത്തനം ആരംഭിച്ച ഫെയർകോഡ് ടെക്‌നോളജീസിന്റെ ബെവ്ക്യു ആപ്പ് ആദ്യ ദിനം തന്നെ ചതിച്ചു. ബുധനാഴ്ച രാത്രി പത്തു മണിയോടെ പ്ലേ സ്റ്റോറിൽ എത്തിയ ആപ്പിനെപ്പറ്റി പരാതികൾ വ്യാപകം. ആപ്പ് പ്ലേ സ്റ്റോറിൽ സെർച്ച് ചെയ്തിട്ടു ലഭിക്കുന്നില്ലെന്നതാണ് പ്രധാന പരാതി. ഇത് കൂടാതെയാണ് ലിങ്ക് വഴി ആപ്പ് ഡൗൺലോഡ് ചെയ്തവർക്ക് ഒടിപി ലഭിക്കുന്നില്ലെന്ന പരാതിയും ഉയർന്നിരിക്കുന്നത്. സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾക്കു മുന്നിലെ ക്യൂ നിയന്ത്രിക്കാനും കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും വേണ്ടിയാണ് […]

ഈരാറ്റുപേട്ട മുന്നിലവിൽ വെള്ളത്തിൽ വീണ് മാന്നാനം സ്വദേശിയായ വിദ്യാർത്ഥിയെ കാണാതായി: കാണാതായത് കുമരകം എസ് എൻ കോളജ് വിദ്യാർത്ഥിയെ ; തിരച്ചിൽ രാവിലെ പുനരാരംഭിക്കും

സ്വന്തം ലേഖകൻ കോട്ടയം: മൂന്നിലവ് കട്ടിക്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കുമരകം എസ്.എൻ. കോളേജ് ബി.ടി.ടി.എം ഒന്നാം വർഷ വിദ്യാർത്ഥി മാന്നാനം വേലംകുളം നാലാങ്കല്‍ ഷാജിയുടെ മകന്‍ അനന്തു ഷാജി (20) യാ ആണു കാണാതായത്. നാലംഗ സംഘത്തിലെ മൂന്ന് പേരെ നാട്ടുകാര്‍ രക്ഷപെടുത്തി. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. അനന്തുവും സുഹൃത്തുക്കളായ മൂന്ന് പേരുമാണ് വെള്ളച്ചാട്ടം കാണാനെത്തിയത്. കുളിക്കാനിറങ്ങിയ അനന്തു വെള്ളച്ചാട്ടത്തിലെ കയത്തില്‍പെടുകയായിരുന്നു. ഈരാറ്റുപേട്ട അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി ഏഴ് മണിവരെ തിരച്ചില്‍ തടത്തിയെങ്കിലും അനന്തുവിനെ കണ്ടെത്താനായില്ല. അനന്തുവിനായി പോലീസും […]

കൊട്ടിയത്ത് ഓട്ടോറിക്ഷയിൽ , കാർ ഇടിപ്പിച്ച കേസിൽ കുടുങ്ങിയ കറുകച്ചാൽ സിഐ സ്‌റ്റേഷനിൽ നിന്നും മുങ്ങിയത് അവധി എടുക്കാതെ: സ്റ്റേഷനിൽ ഇല്ലെങ്കിലും ഹാജർ ബുക്കിലും, ജിഡിയിൽ പേരുണ്ട്; സർവത്ര കൃത്രിമം നടത്തിയ സിഐ തെറിച്ചേക്കും

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ നിന്നും കൊട്ടിയം വരെ രണ്ടര കിലോമീറ്ററോളം ദൂരം റോഡ് റേസിംങ് ട്രാക്കാക്കി മാറ്റിയ കറുകച്ചാൽ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.സലിം കറുകച്ചാലിൽ നിന്നും മുങ്ങിയത് അവധിയെടുക്കാതെ. ഒരു ദിവസം അവധി രേഖപ്പെടുത്തിയ ശേഷം സലിം രണ്ടു ദിവസം അനൗദ്യോഗിക അവധി രേഖപ്പെടുത്തിയ ശേഷമാണ് കൊട്ടിയത്ത് എത്തിയതെന്നു തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ചാത്തന്നൂർ പൊലീസ് കേസെടുത്തെങ്കിലും സലിം ഇപ്പോഴും ഒളിവിലാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും […]

ബെവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറിൽ എത്തി: ആദ്യ മണിക്കൂറിൽ ആപ്പ് ഡൗൺ ലോഡ് ചെയ്തത് പതിനായിരങ്ങൾ; ലക്ഷക്കണക്കിന് ആളുകൾ ആപ്പ് ഷെയർ ചെയ്യുന്നു; രാവിലെ ഒൻപത് മുതൽ മദ്യം വാങ്ങാം

തേർഡ് ഐ ബ്യൂറോ കോട്ടയം: സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷന്റെയും, ബാറുകളുടെയും മുന്നിലെ തിരക്കു നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ മദ്യ ശാലയ്ക്കു മുന്നിലെ ക്യൂ നിയന്ത്രിക്കുന്നതിനുള്ള ആപ്ലിക്കേഷൻ ഹിറ്റ്..! ആദ്യ മണിക്കൂറിൽ തന്നെ പതിനായിരങ്ങളാണ് ആപ്പ് ഡൗൺ ലോഡ് ചെയ്തത്. ഇതോടെ വ്യാഴാഴ്ച രാവിലെ ഒൻപത് മണി മുതൽ സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലകളിലും ബാറുകളിലെ ചില്ലറ കൗണ്ടറുകളിലും എത്തി മദ്യം വാങ്ങാം. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലകൾ വഴിയും ബാറുകൾ വഴിയും മദ്യം വാങ്ങുന്നതിനു […]

കുടിവെള്ളക്ഷാമം പരിഹരിക്കാനെന്ന പേരിൽ തോട്ടിൽ കളയുന്നത് കോടികൾ: വേനൽക്കാലത്ത് ചെയ്യേണ്ട പണികൾ ചെയ്യുന്നത് മഴക്കാലത്ത്

തേർഡ് ഐ ബ്യൂറോ കോട്ടയം: കുടിവെള്ള ക്ഷാമം പരിഹരിക്കാനെന്ന പേരിൽ അധികൃതർ തോട്ടിൽ കലക്കുന്നത് കോടികൾ. നാട്ടുകാരുടെ കണ്ണിൽപൊടിയിടുന്നതിനു വേണ്ടിയാണ് കൊറോണക്കാലത്ത് തട്ടിപ്പു നടത്തുന്നത്. നഗരസഭയിലെ പുത്തേട്ട്, നട്ടാശ്ശേരി ഭാഗത്തെ ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ എന്ന വ്യാജേനെയാണ് മഴക്കാലത്ത്, വെള്ളം നിറഞ്ഞു കിടക്കുമ്പോൾ തോട്ടിൽ ആഴം കൂട്ടുന്ന പണി നടത്തുന്നത്. അക്ഷരാർത്ഥത്തിൽ നാട്ടുകാരുടെ കണ്ണിൽപൊടിയിടുന്ന നടപടിയാണ് ഇപ്പോൾ നടക്കുന്നത്. ഒന്നരക്കിലോമീറ്ററോളം നീളത്തിൽ തോടിന്റെ ആഴം കൂട്ടിയശേഷം മീനച്ചിലാറ്റിൽ നിന്നും മോട്ടോർ ഉപയോഗിച്ച് ജലം പമ്പ് ചെയ്യാനാണ് പദ്ധതി. കനത്ത മഴയിൽ തോടുകൾ നിറഞ്ഞു […]

ദേവസ്വം ബോർഡ് തീരുമാനം പ്രതിഷേധാർഹം: ഹിന്ദു ഐക്യവേദി .

സ്വന്തം ലേഖകൻ കോട്ടയം:സാമ്പത്തിക പ്രതിസന്ധിയെന്ന പേരിൽ ഭക്തർ വഴിപാടായി സമർപ്പിച്ച നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വിൽക്കാനും, ദേവഹരിതം പദ്ധതി എന്ന പേരിൽ ദേവസ്വം ഭൂമി ലേലം ചെയ്ത് പാട്ടത്തിനു കൊടുക്കാനുമുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം പ്രതിഷേധാർഹമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് ജി.രാമൻ നായർ ആരോപിച്ചു. ഈ വിഷയത്തിൽ ഗവർണ്ണർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ദേവസ്വം ബോർഡ് ഓഫീസുകൾക്ക് മുന്നിൽ നടന്ന ഭക്തജന ധർണ്ണ കോട്ടയം തിരുനക്കരയിൽ ദേവസ്വം അസി.കമ്മീഷണർ ഓഫീസിനു മുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു […]

ജവഹർലാൽ നെഹ്റുവിൻ്റെ ചരമദിനത്തിൽ കൊറോണ പ്രതിരോധവുമായി യൂത്ത് കോൺഗ്രസ്: തലയാഴത്ത് മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു

സ്വന്തം ലേഖകൻ തലയാഴം: ജവഹർ നെഹ്റുവിൻ്റെ ചരമദിനത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി യൂത്ത് കോൺഗ്രസ്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ തലയാഴം പഞ്ചായത്തിലെ എല്ലാ ഓട്ടോ സ്റ്റാൻഡുകളിൽ മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു. പ്രതിരോധ പരിപാടികൾ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.ടോം കോര അഞ്ചേരി ഉദ്ഘാടനം ചെയ്തു. തലയാഴം പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം ഇ.വി അജയകുമാർ അദ്ധ്യക്ഷ വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജി.രാജീവ് , ബ്ളോക്ക് വൈസ് പ്രസിഡൻ്റ് വിവേക് പി.വി പ്ളാത്താനത്ത് , യൂത്ത് കോൺഗ്രസ് […]

മണിപ്പുഴയിൽ ഡിവൈഎഫ്‌ഐയുടെ വെയിറ്റിംങ് ഷെഡ്: ഇനി റോഡിലിറങ്ങി നിന്ന് വെയിൽ കൊള്ളേണ്ട; തണലൊരുക്കി ഡിവൈഎഫ്‌ഐ പ്രവർത്തകർ

തേർഡ് ഐ ബ്യൂറോ മണിപ്പുഴ: എം.സി റോഡിലെ തിരക്കേറിയ മണിപ്പുഴ ജംഗ്ഷനിൽ യാത്രക്കാർക്ക് ആശ്വാസമായി ഡിവൈഎഫ്‌ഐ വെയിറ്റിംങ് ഷെഡ് നിർമ്മിച്ചു. വേനൽക്കാലത്തും, ഇനി വരുന്ന മഴക്കാലത്തും യാത്രക്കാർക്ക് ആശ്വാസം പകരുന്നതിനു വേണ്ടിയാണ് ഡിവൈഎഫ്‌ഐ റോഡരികിൽ വെയിംറ്റിംങ് ഷെഡ് നിർമ്മിച്ചിരിക്കുന്നത്. തിരക്കേറിയ റോഡരികിൽ സ്ത്രീകൾ അടക്കമുള്ളവർ ബസ് കാത്തു നിൽക്കുന്നത് അപകട സാധ്യത വർദ്ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐ നാട്ടകം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇവിടെ വെയിറ്റിംങ് ഷെഡ് നിർമ്മിച്ചു നൽകിയത്. മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവർത്തകൻ അഭിമന്യുവിന്റെ സ്മാരകമായാണ് ബസ് കാത്തിരിപ്പു കേന്ദ്രം […]

കേരളത്തെ പുനർ നിർമ്മിക്കാൻ പഴയ സാധനങ്ങൾ ശേഖരിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ: വൈക്കം വിശ്വനും കെ.സുരേഷ് കുറുപ്പും എം.ജി സർവകലാശാ വൈസ് ചാൻസലറും അടക്കമുള്ള പ്രമുഖർ പങ്കെടുത്തു

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണയിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കാനുള്ള ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഉപയോഗശൂന്യമായ വസ്തുക്കൾ ശേഖരിച്ച് അത് വിറ്റുകിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന ഡിവൈഎഫ്‌ഐ ക്യാമ്പെയിന് തുടക്കമായി. ഏറ്റുമാനൂർ പ്രദേശത്തെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലാണ് കേരളത്തിന്റെ പുനർനിർമ്മാണത്തിനായുള്ള വസ്തുക്കളുടെ സമാഹരണം തുടങ്ങിയത്. ഏറ്റുമാനൂർ പ്രദേശത്ത് നിരവധി പ്രമുഖർ ഇതിനോടകം ക്യാമ്പയിന്റെ ഭാഗമായി. സിപിഎം കേന്ദ്ര കമ്മറ്റി അംഗവും മുൻ എം.എൽഎയുമായ വൈക്കംവിശ്വൻ, സുരേഷ്‌കുറുപ്പ് എം.എൽഎ, എം.ജി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.സാബു തോമസ്, പ്രോ വൈസ് […]